കുസാറ്റ് യു.ജി, പി.ജി പ്രവേശനം; ‘കാറ്റ്’ മേയ് 9,10,11ന്
text_fieldsകൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ വിവിധ അണ്ടർ ഗ്രാജ്വേറ്റ് (യു.ജി), പോസ്റ്റ് ഗ്രാജ്വേറ്റ് (പി.ജി) പ്രോഗ്രാമുകളിലേക്കുള്ള ഈ വർഷത്തെ കമ്പ്യൂട്ടർ അധിഷ്ഠിത പൊതു പ്രവേശന പരീക്ഷക്ക് (കുസാറ്റ് - കാറ്റ് 2026) ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. കോഴ്സുകളും യോഗ്യതകളും അപേക്ഷിക്കേണ്ട രീതിയും പ്രവേശന പരീക്ഷ, ഒപ്ഷൻ രജിസ്ട്രേഷൻ, അലോട്ട്മെന്റ് മുതലായ സമഗ്ര വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് https://admissions.cusat.ac.in/ലുണ്ട്.
യു.ജി പ്രോഗ്രാമുകൾ
● ബി.ടെക് (റെഗുലർ - 8 സെമസ്റ്ററുകൾ), ബ്രാഞ്ചുകൾ - ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റാ സയൻസ്, സിവിൽ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി, മെക്കാനിക്കൽ, സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ്, മറൈൻ എൻജിനീയറിങ്, നേവൽ ആർക്കിടെക്ച്ചർ ആൻഡ് ഷിപ്പ് ബിൽഡിങ്, പോളിമെർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ് (ബി.ടെക് പാർടൈം, - സിവിൽ, മെക്കാനിക്കൽ)
● പഞ്ചവത്സര ഇൻറഗ്രേറ്റഡ് എം.എസ്സി പ്രോഗ്രാമുകൾ: ഫോട്ടോണിക്സ്, കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റാ സയൻസ്), ബയോളജിക്കൽ സയൻസ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സ്റ്റാറ്റിറ്റിക്സ്, ഫിസിക്സ്, എൻവയൺമെന്റൽ സയൻസ് ആൻഡ് ടെക്നോളജി, ഇക്കണോമിക്സ് ആൻഡ് ഡാറ്റാ സയൻസ്.
● പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എ - ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ
● പഞ്ചവത്സര ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (എം.സി.എ)
● പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഓണേഴ്സ് പ്രോഗ്രാമുകൾ: ബി.ബി.എ എൽഎൽ.ബി, ബി.കോം എൽഎൽ.ബി, ബി.എസ് സി എൽഎൽ.ബി (കമ്പ്യൂട്ടർ സയൻസ്)
● നാല് വർഷ ബാച്ച്ലർ ഓഫ് വൊക്കേഷൻ (ബി.വോക്)- ഡാറ്റാ സയൻസ് ആൻഡ് അനലറ്റിക്സ്
പി.ജി പ്രോഗ്രാമുകൾ
● എം.എസ്സി - മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ സയൻസ് (സ്പെഷലൈസേഷൻ - എ.ഐ, ഡാറ്റാസയൻസ്), ഫോറൻസിക് സയൻസ്, ഇലക്ട്രോണിക്സ് സയൻസ്, ഹൈഡ്രോകെമിസ്ട്രി, ഓഷ്യാനോളജി, മറൈൻ ജിയോഫിസിക്സ്, മെറ്റിയറോളജി, എൻവയൺമെന്റൽ സയൻസ് ആൻഡ് ടെക്നോളജി, ബയോ കെമിസ്ട്രി, മൈക്രോബയോളജി, മറൈൻ ജനോമിക്സ്, മറൈൻ ബയോളജി, ഇൻഡസ്ട്രിയൽ ഫിഷറീസ്, ഇക്കണോമിക്സ് ആൻഡ് ഫിനാൻഷ്യൽ ടെക്നോളജി, ബയോ എത്തിക്സ്.
● എം.എഫ്.എസ്.സി- സീഫുഡ് സേഫ്റ്റി ആൻഡ് ട്രേഡ്
● എം.വോക്, സോഫ്റ്റ്വേർ ആപ്ലിക്കേഷൻ ഡെവലപ്മെന്റ്, ബാങ്കിങ്, ഫിനാൻസ്, മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ.
● എം.എ ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ
● എൽഎൽ.എം/എൽഎൽ.എം (ഐ.പി.ആർ) എം.എസ് (ഐ.പി.ആർ)- പിഎച്ച്.ഡി (5 വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം), എൽഎൽ.എം (ഐ.പി.ആർ)- പിഎച്ച്.ഡി (5 വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം)
● എം.ടെക് - സി.എസ്.ഇ (ഡാറ്റാ സയൻസ്, എ.ഐ) സി.എസ്.ഇ (എ.ഐ സോഫ്റ്റ്വെയർ എൻജിനീയറിങ്), കമ്പ്യൂട്ടർ എയിഡഡ് സ്ട്രക്ചറൽ അനാലിസിസ് ആൻഡ് ഡിസൈൻ, വി.എൽ.എസ്.ഐ ആൻഡ് എംബഡഡ് സിസ്റ്റംസ്, പോളിമർ ടെക്നോളജി, സി.എസ്.ഇ (സൈബർ സെക്യൂരിറ്റി), ഐ.ടി ബിസിനസ് അനലറ്റിക്സ് ആൻഡ് ഇൻറലിജൻസ്, ഇൻഡസ്ട്രിയൽ സേഫ്റ്റി, ജിയോ ടെക്നിക്കൽ എൻജിനീയറിങ്, സ്ട്രക്ചറൽ, ഇലക്ട്രോണിക്സ് ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ്, മറൈൻ ബയോടെക്നോളജി, സിന്തറ്റിക് ബയോളജി ആൻഡ് ബയോ മാനുഫാക്ചറിങ്, എം.ടെക് സി.എസ്.ഇ (എക്സിക്യൂട്ടിവ്).
● ഡ്യുവൽ മാസ്റ്റേഴ്സ് ഇൻ സയൻസ് (എം.എസ്) ന്യൂ ജനറേഷൻ ഇലക്ട്രോണിക് കംപോണന്റ് ബേസ്), ഇന്റർനാഷനൽ ഡ്യുവൽ മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് (ഐ.ഡി.എം.പി.എം).
● എം.ബി.എ ഫുൾടൈം/ഈവനിങ് റെഗുലർ/എക്സിക്യൂട്ടിവ്, പിഎച്ച്.ഡി.
കോഴ്സുകൾ തെരഞ്ഞെടുക്കുമ്പോൾ
സർവകലാശാലയിൽ ലഭ്യമായ കോഴ്സുകളും യോഗ്യതകളും അതിനനുസൃതമായ ടെസ്റ്റ് കോഡുകളും പ്രോസ്പെക്ടസിലുണ്ട്. യോഗ്യതയും താൽപര്യവും പരിഗണിച്ച് കോഴ്സുകളും ടെസ്റ്റ് കോഡുകളും തെരഞ്ഞെടുക്കാം. ഉദാഹരണത്തിന് ബി.ടെക്, ഇന്റഗ്രേറ്റഡ് എം.എസ്സി, ബി.ബി.എ, എൽഎൽ.ബി, ബി.കോം എൽഎൽ.ബി, ബി.എസ്സി എൽഎൽ.ബി, ബി.വോക് മുതലായ കോഴ്സുകളാണ്.
താൽപര്യമുണ്ടെങ്കിൽ അപേക്ഷയിൽ അണ്ടർഗ്രാജ്വേറ്റ് /ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ എന്ന് കൊടുക്കണം. പി.ജി കോഴ്സുകൾക്കാണ് അപേക്ഷിക്കുന്നതെങ്കിൽ അതിനനുസരിച്ചുള്ള രേഖപ്പെടുത്തലാണ് വേണ്ടത്.
തെരഞ്ഞെടുത്ത പ്രോഗ്രാമിന് അനുയോജ്യമായ ഏതെങ്കിലുമൊരു ടെസ്റ്റ് കോഡും രേഖപ്പെടുത്തണം. എം.ബി.എ പ്രോഗ്രാമിന് ഐ.ഐ.എം കാറ്റ് /കെ മാറ്റ് പെർസെൈന്റൽ അല്ലെങ്കിൽ സിമാറ്റ് സ്കോർ നേടിയിരിക്കണം.
എം.ടെക് പ്രവേശനത്തിന് ഗേറ്റ് സ്കോർ ഉള്ളവർക്കാണ് മുൻഗണന. ഇവരുടെ അഭാവത്തിൽ ഡിപ്പാർട്ട്മെന്റൽ അഡ്മിഷൻ ടെസ്റ്റ് വഴി പ്രവേശനം നൽകും.
അപേക്ഷാ ഫീസ്: രണ്ട് ടെസ്റ്റ് കോഡുകൾക്ക് വരെ 1500 രൂപ. കേരളത്തിലെ പട്ടികജാതി / വർഗ വിഭാഗങ്ങൾക്ക് 700 മതി. ഓരോ അധിക ടെസ്റ്റ് കോഡിനും യഥാക്രമം 500/ 250 രൂപ വീതം നൽകണം.
എം.ടെക്, എം.ബി.എ പ്രോഗ്രാമുകൾ കുസാറ്റ് -കാറ്റ്-2026’ ന്റെ പരിധിയിൽപ്പെടുന്നില്ലെങ്കിൽ അപേക്ഷ സമർപ്പിക്കുമ്പോൾ ഇതേ ഫീസ് അടയ്ക്കണം. എന്നാൽ, അധിക ഫീസ് നൽകേണ്ടതില്ല. അതേസമയം സി.യു.ഇ.ടി പി.ജി സംവരണ സീറ്റുകളിലേക്ക് ഫീസ് അടച്ച് രജിസ്റ്റർ ചെയ്യണം. വിദേശ വിദ്യാർഥികൾക്ക് സംവരണം ചെയ്ത സീറ്റുകളിലേക്ക് 110 യു.എസ് ഡോളറാണ് ഫീസ്.
ഗൾഫിൽ ജോലി നോക്കുന്ന ഭാരതീയരുടെ മക്കൾക്ക് രണ്ട് ടെസ്റ്റ്കോഡുകൾക്ക് വരെ 6500 രൂപയും കേരളത്തിലെ പട്ടികജാതി /വർഗ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 5700 രൂപയുമാണ് ഫീസ്. ഓരോ അധിക ടെസ്റ്റ് കോഡിനും യഥാക്രമം 500/ 250 രൂപയും അടയ്ക്കണം.
എൻ.ആർ.ഐ സീറ്റുകളിലേക്ക് ഫീസിനോടൊപ്പം അധികം 5000 രൂപകൂടി (മൊത്തം 6500 രൂപ) അടയ്ക്കേണ്ടതാണ്.
അപേക്ഷ: പ്രോസ്പെക്ടസിലെ നിർദേശങ്ങൾ മനസ്സിലാക്കി ‘കുസാറ്റ് കാറ്റിന് ഓൺലൈനിൽ https.//admissions.cusat.ac.in വഴി മാർച്ച് അഞ്ചിനകം അപേക്ഷിക്കാം. രജിസ്ട്രേഷൻ സമയത്ത് നൽകുന്ന മൊബൈൽ നമ്പറും ഇ-മെയിൽ വിലാസവും പ്രവേശന നടപടികൾ പൂർത്തിയാക്കുന്നതുവരെ സജീവമായിരിക്കണം. മുഖം വ്യക്തമായി കാണുന്ന രീതിലുള്ള പുതിയ പാസ്പോർട്ട് വലിപ്പമുള്ള ഫോട്ടോ, കൈയൊപ്പ് എന്നിവ അപ്ലോഡ് ചെയ്യണം.
കോഴ്സ് വിവരങ്ങൾ നൽകി കഴിഞ്ഞ് ഷോർട്ട് പ്രിവ്യൂ പരിശോധിച്ച് കൊടുത്ത വിവരങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അതുവരുത്തി ‘സേവ്’ ചെയ്യേണ്ടതാണ്. ഷോർട്ട്പ്രിവ്യൂ സ്ഥിരീകരിച്ചശേഷം പിന്നെ മാറ്റങ്ങൾ അനുവദിക്കില്ല. എന്നാൽ, വ്യക്തിഗത കോഴ്സ് വിശദാംശങ്ങൾ എഡിറ്റ് ചെയ്യാൻ അവസാന തീയതിക്ക് മുമ്പ് ഒരവസരം ലഭിക്കും.
പ്രിവ്യൂ കൺഫോം ചെയ്തതിന്ശേഷം ഫീസ് അടയ്ക്കാൻ മറക്കരുത്. അതോടൊപ്പം പരീക്ഷാ കേന്ദ്രം തെരഞ്ഞെടുക്കണം. ഇനി ഫൈനൽ സബ്മിഷൻ നടത്താം.
അപേക്ഷ സ്വീകരിച്ച് ഇ-മെയിൽ ലഭിക്കും. പത്ത് ദിവസത്തിനകം ‘സ്റ്റാറ്റസ്’ അപ്രൂവ്ഡ് ആകും. ഇല്ലെങ്കിൽ ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെടണം. അപേക്ഷ വാഴ്സിറ്റി അംഗീകരിച്ചു കഴിഞ്ഞാൽ കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്ത് എടുക്കാം. തുടർന്നുള്ള എല്ലാ അറിയിപ്പുകളും കാൻഡിഡേറ്റ് പ്രോഫൈൽ വഴിയായിരിക്കും.
കുസാറ്റ് കാറ്റ് 2026 ന്റെ പരിധിയിൽപ്പെടുന്ന എം.ടെക് പ്രോഗ്രാമുകൾക്ക് ഏപ്രിൽ 16 വരെയും എം.ബി.എ പ്രോഗ്രാമുകൾക്ക് ഏപ്രിൽ 30 വരെയും ഓൺലൈനിൽ അപേക്ഷ സ്വീകരിക്കും. എന്നാൽ, പിഎച്ച്.ഡി പ്രോഗ്രാമുകൾക്ക് അപേക്ഷാ ഫോം വിതരണവും സ്വീകരിക്കുന്നതും ഫെബ്രുവരി 11 വരെ ആയിരിക്കും.
വിദ്യാഭ്യാസ യോഗ്യത
ഭൂരിഭാഗം ബി.ടെക് പ്രോഗ്രാമുകൾക്കും മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെയും ഈ വിഷയങ്ങൾക്ക് ഓരോന്നിനും 50 ശതമാനം മാർക്കിൽ കുറയാതെയും പ്ലസ് ടു / ഹയർ സെക്കൻഡറി പരീക്ഷ വിജയിച്ചിരിക്കണം.
എന്നാൽ, ബി.ടെക് മറൈൻ എൻജിനീയറിങ്ങിന് പ്ലസ് ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് ശരാശരി 60 ശതമാനം മാർക്കിൽ കുറയാതെയും മാത്തമാറ്റിക്സിന് 50 ശതമാനം മാർക്കിൽ കുറയാതെയും നേടി വിജയിക്കണമെന്നുണ്ട്. എല്ലാ വിഭാഗങ്ങളിൽപ്പെടുന്നവർക്കും പത്ത് / പന്ത്രണ്ട് പരീക്ഷയിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്കുണ്ടായിരിക്കണം. പ്രായപരിധി -25 വയസ്സ്. (പ്രവേശനം ഇന്ത്യൻ മാരിടൈം സർവകലാശാല പൊതുപ്രവേശന പരീക്ഷയുടെ (ഐ.എം.യു-സി.ഇ.ടി) അടിസ്ഥാനത്തിലാണ്.
ബിടെക് നേവൽ ആർക്കിടെക്ച്ചർ ആന്റ്ഷിപ്പ് ബിൽഡിങ് പ്രോഗ്രാമിന് മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളോടെ പ്ലസ് ടു പരീക്ഷ ഫസ്റ്റ് ക്ലാസിൽ പാസായിരിക്കണം. മാത് സിന് പ്രത്യേകം 50 ശതമാനം മാർക്കും മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കും വേണം.
ബി.ടെക് പോളിമർ സയൻസ് ആൻഡ് എൻജി, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ് കോഴ്സുകൾക്ക് മാത് സിന് 50 ശതമാനവും മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്ക് മൊത്തം 50 ശതമാനവും മാർക്കോടെ പ്ലസ് ടു പരീക്ഷ പാസായിരിക്കണം.
യോഗ്യതാ പരീക്ഷയിൽ എസ്.സി/എസ്.ടി, എസ്.ഇ.ബി.സി വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർഥികൾക്ക് മാർക്കിളവ് ലഭിക്കും. 2026 മാർച്ച് / ഏപ്രിലിൽ അവസാനവർഷം യോഗ്യതാ പരീക്ഷയെഴുതുന്നവർക്ക് വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാം.
പ്രവേശന പരീക്ഷ: മറൈൻ എൻജിനീയറിങ് ഒഴികെ മറ്റെല്ലാ ബി.ടെക് പ്രോഗ്രാമുകൾക്കുമുള്ള പ്രവേശനം ‘കുസാറ്റ്-കാറ്റ് 2026’ റാങ്ക് അടിസ്ഥാനത്തിലാണ്. പ്ലസ് ടു സിലബസ് അടിസ്ഥാനമാക്കി ഒബ്ജക്സീവ് മൾട്ടിപ്പിൾ ചോയിസ് മാതൃകയിൽ 225 ചോദ്യങ്ങളുണ്ടാവും. (മാത്തമാറ്റിക്സ്-90, ഫിസിക്സ് -75, കെമിസ്ട്രി -60). (ടെസ്റ്റ് കോഡ്-101), ടെസ്റ്റിൽ ഈ മൂന്ന് വിഷയങ്ങൾക്കും വിജയിക്കുന്നതിന് മൊത്തത്തിൽ 10 സ്കോറിൽ കുറയാതെ നേടണം. ഒരു ചോദ്യത്തിന് പോലും ഉത്തരമെഴുതാത്തവരെ അയോഗ്യതായി പരിഗണിച്ച് റാങ്ക് ലിസ്റ്റിൽനിന്ന് ഒഴിവാക്കും. പട്ടിക വിഭാഗങ്ങൾക്ക് മിനിമം സ്കോർ നേടണമെന്നില്ല.
● മറ്റ് പ്രോഗ്രാമുകൾ: ബി വോക്: യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു പരീക്ഷ പാസാകണം. (എൻട്രൻസ് ടെസ്റ്റ് കോഡ്: 103).
പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ -എം.എസ്.സി- യോഗ്യത ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ ബയോളജി വിഷയങ്ങളോടെ പ്ലസ് ടു 50% മാർക്കോടെ പാസായിരിക്കണം. (ടെസ്റ്റ് കോഡ് 101/ 104).
പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്സി ഇക്കണോമെട്രിക്സ് ആൻഡ് ഡാറ്റാ സയൻസ്. യോഗ്യത: 50% മാർക്കോടെ പ്ലസ് ടു പാസ് (കോഡ് 105)
● പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.സി.എ. യോഗ്യത: 50% മാർക്കോടെ പ്ലസ് ടു/ തത്തുല്യം. മാത്സ്/ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമാറ്റിക്സ് പ്രാക്ടീസ്സ്/ ഐ. ടി ഐഛിക വിഷയമായി പ്ലസ് ടു/ പാസായവരെയും പരിഗണിക്കും. (ടെസ്റ്റ് കോഡ് 101).
പഞ്ചവത്സര ഇന്റഗ്രേറ്റഡ് നിയമ ബിരുദ കോഴ്സുകൾ: ബി.ബി.എ എൽഎൽ.പി/ബി.കോം എൽഎൽ.ബി. യോഗ്യത: കൊമേഴ്സ്/ ആർട്സ്/ ഹ്യൂമാനിറ്റീസ് സ്ട്രീമിൽ 55 ശതമാനം മാർക്കോടെ പ്ലസ് ടു/ തത്തുല്യം. ബി.എസ്സി എൽഎൽ.ബി യോഗ്യത: മാത്സ്/ കമ്പ്യൂട്ടർ സയൻസ് ഒരു വിഷയമായി പ്ലസ് ടു (50/65% മാർക്കിൽ കുറയരുത്) തത്തുല്യം. (ടെസ്റ്റ് കോഡ് 201)
അന്വേഷണങ്ങൾക്ക് 9778783191, 8848912606 എന്നീ ഹെൽപ് ലൈൻ നമ്പറുകളിലും admissions@cusat.ac.in എന്ന ഇമെയിലിലും ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

