Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightകോൺസ്റ്റബിളാകാൻ...

കോൺസ്റ്റബിളാകാൻ ‘സി.ആർ.പി.എഫ്’ വിളിക്കുന്നു; 9195 ഒഴിവുകൾ; കേരളത്തിൽ 306

text_fields
bookmark_border
കോൺസ്റ്റബിളാകാൻ ‘സി.ആർ.പി.എഫ്’ വിളിക്കുന്നു; 9195 ഒഴിവുകൾ; കേരളത്തിൽ 306
cancel
camera_alt

സി.ആർ.പി.എഫ്

സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ (സി.ആർ.പി.എഫ്) കോൺസ്റ്റബ്ൾമാരെ നിയമിക്കുന്നു. ടെക്നിക്കൽ ആൻഡ് ട്രേഡ്സ്​മെൻ, പയനിയർ വിഭാഗങ്ങളിലായി ഇന്ത്യയൊട്ടാകെ 9195 ഒഴിവുകളുണ്ട്. കേരളത്തിൽ 306 പേർക്കാണ് അവസരം. ഓരോ സംസ്ഥാന/കേ​ന്ദ്ര ഭരണ പ്രദേശങ്ങളിലും തസ്തിക/ട്രേഡ് അടിസ്ഥാനത്തിൽ ലഭ്യമായ ഒഴിവുകൾ, യോഗ്യത, തെരഞ്ഞെടുപ്പ് നടപടിക്രമം, അപേക്ഷിക്കേണ്ട രീതി അടക്കമുള്ള സമഗ്ര വിവരങ്ങൾ https://rect.crpf.gov.in/ൽ ലഭിക്കും. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം.

കേരളത്തിൽ: പുരുഷന്മാർക്ക് ലഭ്യമായ ഒഴിവുകൾ- ബ്രാഡ്ബാൻഡ്-6, ബാർബർ -8, ബ്യൂഗ്ലർ -57, കോബ്ലാർ -6, കുക്ക് -43, കാർപ്പന്റർ -5, ഡ്രൈവർ -94, മാലി -4, മോട്ടോർ വെഹിക്ൾ മെക്കാനിക് -21, പൈപ്പ് ബാൻഡ് -1, പെയിന്റർ -5, സഫായികർമാചാരി -16, ടെയിലർ -10, വാട്ടർ കാരിയർ -17, വാഷർമാൻ -11

വനിതകൾക്ക്- ബ്രാഡ്ബാൻഡ് -1, വാട്ടർ കാരിയർ -1 (ആകെ -2).

അഖിലേന്ത്യാതലത്തിൽ നിയമനത്തിനായുള്ള കോൺസ്റ്റബ്ൾ (പയനിയർ) തസ്തികയിൽ പുരുഷന്മാർക്ക് 20 ഒഴിവുകളുണ്ട്. (മേസൺ-13, ഇലക്ട്രീഷ്യൻ -7), ഇതിലേക്ക് ഏത് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലുള്ളവർക്കും അപേക്ഷിക്കാം.

യോഗ്യത: മെട്രിക്കുലേഷൻ/എസ്.എസ്.എൽ.സി/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. ഡ്രൈവർ തസ്തികക്ക് ഹെവി ട്രാൻസ്​പോർട്ട് വെഹിക്ൾ ഡ്രൈവിങ് ലൈസൻസ് ഉണ്ടാകണം. നിയമനത്തിന് ഡ്രൈവിങ് ടെസ്റ്റ് പാസാകണം. പ്രായപരിധി 1.1.2026ൽ 21-27 വയസ്സ്.

മറ്റു ട്രേഡുകൾ/തസ്തികകൾക്ക് മെട്രിക്കുലേഷൻ/എസ്.എസ്.എൽ.സിക്ക് പുറമെ ബന്ധപ്പെട്ട ട്രേഡിൽ അംഗീകൃത ഐ.ടി.ഐ സർട്ടിഫിക്കറ്റ്/തത്തുല്യ യോഗ്യത/പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 1.1.2026ൽ 18-23. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Careerarmyeducationcrpfvacancies
News Summary - CRPF is calling for constables; 9195 vacancies; 306 in Kerala
Next Story