റെയിൽവേയിൽ കരാർ നിയമനങ്ങളുടെ ചൂളം വിളി

  • ജൂനിയർ എൻജിനീയർ, ​േഗറ്റ്​ കീപ്പർ തസ്​തികളിൽ ഇനി ഒരുവർഷത്തെ താൽക്കാലിക നിയമനം മാത്രം

എം. ​ഷി​ബു
09:35 AM
11/11/2019

തി​രു​വ​ന​ന്ത​പു​രം: വി​ര​മി​ച്ചവരെ പു​ന​ർ​നി​യ​മി​ക്കു​ന്ന​തി​ന്​ പി​ന്നാ​ലെ റെ​യി​ൽ​വേ​യി​ലെ സ്​​ഥി​രം​ത​സ്തി​ക​ക​ളും ക​രാ​ർ നി​യ​മ​ന​ത്തി​ലേ​ക്ക്. ജൂ​നി​യ​ർ എ​ൻ​ജി​നീ​യ​ർ, ഗേ​റ്റ്​ കീ​പ്പ​ർ ത​സ്​​തി​ക​ളി​ലേ​ക്കാ​ണ്​ ഒ​രു വ​ർ​ഷ​ത്തേ​ക്ക്​ താ​ൽ​ക്കാ​ലി​ക നി​യ​മ​ന​​ ന​ട​പ​ടി​പു​രോ​ഗ​മി​ക്കു​ന്ന​ത്. നി​യ​മ​നം ക​രാ​ർ വ്യ​വ​സ്​​ഥ​യി​ലാ​ണെ​ങ്കി​ലും സ്​​ഥി​ര​ജീ​വ​ന​ക്കാ​ർ​ക്കു​ള്ള എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കു​ം. ഒ​രു​വ​ർ​ഷം ക​ഴി​ഞ്ഞാ​ൽ ക​രാ​ർ പു​തു​ക്കു​ക​യോ ഒ​ഴി​വാ​ക്കു​ക​യോ ചെ​യ്യും. ബാ​ധ്യ​ത​ക​ളി​ൽ നി​ന്നെ​ല്ലാം ത​ല​യൂ​രി ക​രാ​ർ​, സ്വ​കാ​ര്യ​വ​ത്​​ക​ര​ണ​ം ശ​ക്​​ത​മാ​ക്കു​ന്ന​തി​​​​െൻറ ഭാ​ഗ​മാ​ണി​തെ​ല്ലാം. ഫ​ല​ത്തി​ൽ റെ​യി​ൽ​വേ​യി​ൽ സ്​​ഥി​ര​നി​യ​മ​നം പ്ര​തീ​ക്ഷി​ക്കു​ന്ന പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്​ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​ണ്​ ഈ  തീ​രു​മാ​ന​ങ്ങ​ൾ ഇ​രു​ട്ട​ടി​യാ​കു​ന്ന​ത്.


സി​ഗ്​​ന​ൽ വി​ഭാ​ഗം, എ​ൻ​ജി​നീ​യ​റി​ങ്​ സെ​ക്ഷ​നു​ക​ളി​ലാ​ണ്​ ജൂ​നി​യ​ർ എ​ൻ​ജി​നീ​യ​ർ​ നി​യ​മനം. നി​ല​വി​ൽ ഇൗ ​വി​ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം സ്​​ഥി​ര​നി​യ​മ​നക്കാരാ​ണ്. സേ​നാ​വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ വി​ര​മി​ച്ച​വ​രെ​യാ​ണ്​ സാ​ധാ​ര​ണ ഗേ​റ്റ്​ കീ​പ്പ​ർ​മാ​രാ​യി നി​യ​മി​ക്കു​ന്ന​ത്. 60 വ​യ​സ്സ്​ വ​രെ​യാ​യി​രു​ന്നു ഇ​വ​രു​ടെ നി​യ​മ​നം. ര​ണ്ട്​ ത​സ്​​തി​ക​ക​ളി​ലും സ്​​ഥി​ര​നി​യ​മ​ന​ത്തി​നു​ള്ള അ​തേ പ​രീ​ക്ഷ ന​ട​പ​ടി ക്ര​മ​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളു​മാ​ണ്​ ക​രാ​ർ നി​യ​മ​ന​ങ്ങ​ളി​ലും വ്യ​വ​സ്​​ഥ ചെ​യ്യു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ലെ 763 ത​സ്​​തി​ക​ക​ളി​ലേ​ക്കാ​ണ്​ വി​ര​മി​ച്ച ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​ത്. േലാ​ക്കോ പൈ​ല​റ്റ്​​മാ​രൊ​ഴി​കെ ഇ​ല​ക്​​ട്രി​ക്ക​ൽ, മെ​ക്കാ​നി​ക്ക​ൽ, എ​ൻ​ജി​നീ​യ​റി​ങ് എ​ന്നി​ങ്ങ​നെ എ​ല്ലാ കാ​റ്റ​ഗ​റി​യി​ൽ​നി​ന്നു​ം അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രു​ന്നു. മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ൽ 300 ട്രാ​ക്ക്​​മാ​ൻ​മാ​രെ​യാ​ണ്​ ആ​വ​ശ്യ​പ്പെ​ട്ട​ത്. സ​മാ​ന്ത​ര​മാ​യി നി​ർ​ബ​ന്ധി​ത വി​ര​മി​ക്ക​ലി​നു​ള്ള ന​ട​പ​ടി​ക​ളും ​പു​േ​രാ​ഗ​മി​ക്കു​ന്നു. ദ​ക്ഷി​ണ റെ​യി​ൽ​വേ​യി​ൽ എ​ല്ലാ കാ​റ്റ​ഗ​റി​യി​ലെ​യും ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടു​ന്ന 2900 പേ​രു​ടെ പ​ട്ടി​ക​യാ​ണ്​ ത​യാ​റാ​ക്കി​യ​ത്. ദ​ക്ഷി​ണ റെ​യി​ൽ​വേ​ക്ക് കീ​ഴി​ലെ തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട്, ചെെ​ന്നെ, മ​ധു​ര, തൃ​ച്ചി, സേ​ലം ഡി​വി​നു​ക​ളി​ലു​ള്ള​വ​രാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്. ദേ​ശീ​യ​ത​ല​ത്തി​ൽ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം 13 ല​ക്ഷ​ത്തി​ൽ​നി​ന്ന് 10 ല​ക്ഷ​മാ​യി കു​റ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. 

Loading...
COMMENTS