Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.എസ്.എഫിൽ കോൺസ്റ്റബിൾ ട്രേഡ്സ്മാൻ: 2788 ഒഴിവുകൾ

text_fields
bookmark_border
ബി.എസ്.എഫിൽ കോൺസ്റ്റബിൾ ട്രേഡ്സ്മാൻ: 2788 ഒഴിവുകൾ
cancel

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ (BSF) കോൺസ്റ്റബിൾ (ട്രേഡ്സ്മാൻ) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ആകെ 2788 ഒഴിവുകളാണുള്ളത്. ശമ്പളനിരക്ക് 21700-69,100 രൂപ. ഒഴിവുകൾ താൽക്കാലികമാണെങ്കിലും സ്ഥിരപ്പെടുത്താൻ സാധ്യത. 137 ഒഴിവുകൾ വനിതകൾക്കുള്ളതാണ്.

പുരുഷന്മാർക്കുള്ള ട്രേഡുകളും ഒഴിവുകളും-കോൺസ്റ്റബിൾ ട്രേഡ്സ്മാൻ: കോബ്ലർ 88, ടെയ്​ലർ 47, കുക്ക് 897, CT-W/C 510, CT-W/M 338, ബാർബർ 123, സ്വീപ്പർ 617, കാർപന്റർ 13, പെയിന്റർ 3, ഇലക്ട്രീഷ്യൻ 4, ഡ്രാഫ്റ്റ്സ്മാൻ 1, വെയിറ്റർ 6, മാലി 4. ആകെ 2651 ഒഴിവുകൾ (ജനറൽ 1151, ഇ.ഡബ്ല്യൂ.എസ് 254, ഒ.ബി.സി 615, എസ്.സി 420, എസ്.ടി 211).

വനിതകൾക്കുള്ള ട്രേഡുകളും ഒഴിവുകളും-കോൺസ്റ്റബിൾ ട്രേഡ്സ്മാൻ: കോബ്ലർ 3, ടെയ്​ലർ 2, കുക്ക് 47, CT-W/C - 27, CT-W/M 18, ബാർബർ 7, സ്വീപ്പർ 33, ആകെ 137 ഒഴിവുകൾ (ജനറൽ 92, ഇ.ഡബ്ല്യു.എസ് 4, ഒ.ബി.സി 25, എസ്.സി 11, എസ്.ടി 5).

യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം. ബന്ധപ്പെട്ട ട്രേഡിൽ രണ്ടുവർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഒരു വർഷത്തെ ഐ.ടി.ഐ സർട്ടിഫിക്കറ്റും ഒരു വർഷത്തെ വർക്ക് എക്സ്പീരിയൻസും. അല്ലെങ്കിൽ ഐ.ടി.ഐ രണ്ടുവർഷത്തെ ട്രേഡ്/ഡിപ്ലോമ സർട്ടിഫിക്കറ്റ് ഉണ്ടാകണം. ഉയരം 167.5 സെ.മീറ്റർ, നെഞ്ചളവ് 78-83 സെ.മീറ്റർ. ഉയരത്തിനനുസൃതമായ ഭാരമുണ്ടാകണം. വനിതകൾക്ക് 157 സെ.മീറ്റർ ഉയരം മതിയാകും. പട്ടികജാതി/ആദിവാസി ഉദ്യോഗാർഥികൾക്ക് 162.5 സെ.മീറ്റർ ഉയരവും 76-81 സെ.മീറ്റർ നെഞ്ചളവും മതിയാകും.

പ്രായപരിധി 1.8.2021ൽ 18-23 വയസ്സ്. സംവരണ വിഭാഗങ്ങളിൽപെടുന്നവർക്ക് ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവുണ്ട്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://rectt.bsf.gov.inൽ. മാർച്ച് ഒന്നുവരെ അപേക്ഷകൾ സ്വീകരിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Constable Tradesman in BSF: 2788 vacancies
Next Story