Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_right‘എസ്.എസ്.ബി’യിൽ...

‘എസ്.എസ്.ബി’യിൽ കോൺസ്റ്റബിൾ, എച്ച്.സി, എസ്.ഐ ഒഴിവുകൾ

text_fields
bookmark_border
‘എസ്.എസ്.ബി’യിൽ കോൺസ്റ്റബിൾ, എച്ച്.സി, എസ്.ഐ ഒഴിവുകൾ
cancel

സശസ്ത്ര സീമാബൽ (എസ്.എസ്.ബി) താഴെ കാണുന്ന തസ്തികകളിൽ റിക്രൂട്ട്മെന്റിനായി അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ കീഴിലുള്ള സായുധ പൊലീസ് സേനാ വിഭാഗമാണിത്. വിവിധ തസ്തികകളിലായി 1194 ഒഴിവുകളുണ്ട്. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം https://recruitment.ssb.gov.in, https://ssb.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.

⊿കോൺസ്റ്റബിൾ (ട്രേഡുകൾ, ഒഴിവുകൾ)- വെറ്ററിനറി 34, ഡ്രൈവർ 553 (പുരുഷന്മാർക്ക് മാത്രം), ഗാർഡനർ 41, വാട്ടർ കാരിയർ -5, കോബ്ലർ 25, ട്രെയിലർ 41, വാഷർമാൻ 74, ബാർബർ 43, വെയിറ്റർ 3, കാർപന്റർ 7, നഴ്സിങ് ഓർഡേർളി-1 (ആകെ 827 ഒഴിവുകൾ), ശമ്പളനിരക്ക് 21,700-69,100 രൂപ. യോഗ്യത- എസ്.എസ്.എൽ.സി/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ ഒന്ന്/രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

ഡ്രൈവർ തസ്തികക്ക് എസ്.എസ്.എൽ.സിയും പ്രാബല്യത്തിലുള്ള ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസും വേണം.

പ്രായപരിധി 18-23/25/27 വയസ്സ്. ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം.

⊿ഹെഡ് കോൺസ്റ്റബിൾ: ഒഴിവുകൾ -സ്റ്റിവാർഡ്-2, കമ്യൂണിക്കേഷൻ 197, ഇലക്ട്രീഷ്യൻ 29, വെറ്ററിനറി 5 (ആകെ 233), ശമ്പളനിരക്ക് 25,500-81,100 രൂപ. യോഗ്യത- സ്റ്റിവാർഡ്- പ്ലസ്ടുവും അംഗീകൃത കാറ്ററിങ് ഡിപ്ലോമയും ഒരുവർഷത്തെ പ്രവൃത്തി പരിചയവും, കമ്യൂണിക്കേഷൻ- ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളോടെ പ്ലസ്ടുവും ഇ.സി/സി.എസ്/ഐ.ടിയിൽ ത്രിവത്സര ഡിപ്ലോമയും.

എച്ച്.സി ഇലക്ട്രീഷ്യൻ- എസ്.എസ്.എൽ.സിയും രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും. ഒരുവർഷത്തെ ഐ.ടി.ഐ സർട്ടിഫിക്കറ്റും ഒരുവർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവരെയും പരിഗണിക്കും. ട്രേഡ് ടെസ്റ്റിൽ യോഗ്യത നേടണം. എച്ച്.സി വെറ്ററിനറി- സയൻസ്, ബയോളജി വിഷയങ്ങളോടെ പ്ലസ്ടുവും വെറ്ററിനറി ആൻഡ് ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ്/അനിമൽ ഹസ്ബൻഡറിയിൽ രണ്ടുവർഷത്തെ ഡിപ്ലോമയും. പ്രായപരിധി -18-27.

⊿ഹെഡ് കോൺസ്റ്റബിൾ- ലബോറട്ടറി അസിസ്റ്റന്റ് 30, ഫിസിയോതെറപ്പി അസിസ്റ്റന്റ് 12, നഴ്സിങ് അസിസ്റ്റന്റ് കം മെഡിക് 34 (ആകെ 76 ഒഴിവുകൾ). ശമ്പളനിരക്ക് 25,500-81,100 രൂപ (നഴ്സിങ് അസിസ്റ്റന്റിന് 21,700-69,100 രൂപ).

യോഗ്യത: എച്ച്.സി ലബോറട്ടറി അസിസ്റ്റന്റ്- ബയോളജി അടക്കമുള്ള വിഷയങ്ങളിൽ പ്ലസ്ടുവും ഏകവർഷ ലബോറട്ടറി അസിസ്റ്റന്റ് കോഴ്സ് പാസായ സർട്ടിഫിക്കറ്റും ഒരുവർഷത്തെ പ്രവൃത്തി പരിചയവും.

എച്ച്.സി ഫിസിയോതെറപ്പി അസിസ്റ്റന്റ്- പ്ലസ്ടുവും ഏകവർഷ ഫിസിയോതെറപ്പി സർട്ടിഫിക്കറ്റും ഒരുവർഷത്തെ പ്രവൃത്തി പരിചയവും.

എച്ച്.സി നഴ്സിങ് അസിസ്റ്റന്റ്- എസ്.എസ്.എൽ.സിയും അംഗീകൃത ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റും ഒരുവർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി -18-17 വയസ്സ്.

⊿അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എ.എസ്.ഐ)- റേഡിയോഗ്രാഫർ 3, ഫാർമസിസ്റ്റ് 2, ഓപറേഷൻ തിയറ്റർ ടെക്നീഷ്യൻ -1, ഡെന്റൽ ടെക്നീഷ്യൻ 1 (ആകെ 7 ഒഴിവ്). ശമ്പളനിരക്ക് 29,200-92,300 രൂപ. യോഗ്യത: പ്ലസ്ടുവും ബന്ധപ്പെട്ട ട്രേഡിൽ രണ്ടുവർഷത്തെ അംഗീകൃത ഡിപ്ലോമയും ഒരുവർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 18-27 വയസ്സ്.

⊿സബ് ഇൻസ്പെക്ടർ (എസ്.ഐ)- സ്റ്റാഫ് നഴ്സ് -10, പയനിയർ -21, കമ്യൂണിക്കേഷൻ -21 (ആകെ 51 ഒഴിവുകൾ). ശമ്പളനിരക്ക് 35,400-1,12,400 രൂപ. യോഗ്യത: സ്റ്റാഫ് നഴ്സ്- പ്ലസ്ടുവും ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറിയിൽ അംഗീകൃത ഡിപ്ലോമയും നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനും ഉണ്ടായിരിക്കണം.

എസ്.ഐ പയനിയർ- സിവിൽ എൻജിനീയറിങ് ബിരുദം; എസ്.ഐ കമ്യൂണിക്കേഷൻ- ബി.ഇ/ബി.ടെക് (ഇ.ഡി/സി.എസ്./ഐ.ടി)/ബി.എസ് സി (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്). പ്രായപരിധി 30.

എല്ലാ തസ്തികകളുടെയും വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അപേക്ഷിക്കാനുള്ള മാർഗനിർദേശങ്ങളും വിജ്ഞാപനത്തിലുണ്ട്. അപേക്ഷാ ഫീസ്- 100 രൂപ (സബ് ഇൻസ്പെക്ടർ തസ്തികക്ക് 200 രൂപ). വനിതകൾക്കും എസ്.സി/എസ്.ടി/വിമുക്ത ഭടന്മാർ വിഭാഗത്തിൽപെടുന്നവർക്കും ഫീസില്ല. ഓൺലൈനിൽ ഏപ്രിൽ 19 വരെ അപേക്ഷിക്കാം.

സംവരണ വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃത വയസ്സിളവുണ്ട്. ഒരാൾക്ക് ഒരു തസ്തികക്ക് മാത്രമാണ് അപേക്ഷിക്കാവുന്നത്.

സെലക്ഷൻ: ശാരീരിക ക്ഷമതാ പരിശോധന, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, സ്കിൽ ടെസ്റ്റ്, സർട്ടിഫിക്കറ്റ് പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

നിയമനം ലഭിക്കുന്നവർ ഇന്ത്യയിലെവിടെയും പുറത്തും ജോലിചെയ്യാൻ ബാധ്യസ്ഥമാണ്. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ssbCareer NewsVaccancies
News Summary - Constable, HC, SI vacancies in SSB
Next Story