കമ്യൂണിക്കേഷൻ മാനേജ്മെൻറ്: തൊഴിൽ സാധ്യതകളേറെ
text_fieldsമുദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് കമ്യൂണിക്കേഷൻസ് അഹ്മദാബാദിൽ (MICA) സമർഥരായ ബിരുദധാരികൾക്ക് കമ്യൂണിക്കേഷൻ മാനേജ്മെൻറിൽ രണ്ടു വർഷത്തെ ഫുൾടൈം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിേപ്ലാമ (പി.ജി.ഡി.എം -സി) പഠിക്കാൻ മികച്ച അവസരം. ആകെ 180 സീറ്റുകളിലാണ് പ്രവേശനം.
ഇനി പറയുന്ന യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദം. 2018 മുതൽ ഫൈനൽ ഡിഗ്രി പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. IIM -CAT 2017, XAT -2018, GMAT (2016ന് ശേഷമുള്ളത്) എന്നിവയിലൊന്നിൽ യോഗ്യത നേടിയവരോ പരീക്ഷയെഴുതാൻ പോകുന്നവരോ ആയിരിക്കണം.
അപേക്ഷഫീസ് 1965 രൂപ. അപേക്ഷ ഒാൺലൈനായി www.mica.ac.inൽ ഫെബ്രുവരി അഞ്ചിന് മുമ്പായി സമർപ്പിക്കണം. നിർദേശങ്ങൾ െവബ്സൈറ്റിലുണ്ട്.
PGDM -C പ്രവേശനം അത്ര എളുപ്പമല്ല. മൂന്ന് കടമ്പകൾ അഭിമുഖീകരിക്കണം. ആദ്യത്തേത് IIM - CAT/ XAT/ GMAT േയാഗ്യത നേടുകയാണ്. ഇതിെൻറ സ്കോർ പരിഗണിച്ച് അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി രണ്ടാംഘട്ടമായ MICA അഡ്മിഷൻ ടെസ്റ്റ് (MICAT -2018) ന് ക്ഷണിക്കും. ഫെബ്രുവരി 17ന് കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, വിശാഖപട്ടണം, മുംബൈ, നാഗ്പുർ, നോയിഡ, പുണെ, റാഞ്ചി, വാരാണസി, ഫരീദാബാദ്, ഗാന്ധിനഗർ, ഗ്വാളിയോർ, അഹ്മദാബാദ്, ഗുവാഹതി, ദോഹൽ, പട്ന, ഭുവനേശ്വർ, ലഖ്നോ, കൊൽക്കത്ത ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലാണ് ടെസ്റ്റ് നടത്തുക.
ടെസ്റ്റിൽ സൈകോമെട്രിക്, വെർബൽ എബിലിറ്റി, ക്വാണ്ടിറ്റേറ്റിവ് എബിലിറ്റി, ഡാറ്റാ ഇൻറർെപ്രേട്ടഷൻ, ജനറൽ അവയർനെസ്, ഡൈവർജൻറ് തിങ്കിങ് ആൻഡ്കൺവർജൻറ് തിങ്കിങ് എന്നിവയിൽ പ്രാവീണ്യമളക്കുന്ന ചോദ്യങ്ങൾക്ക് പുറമെ ഡിസ്ക്രിപ്റ്റിവ് ടെസ്റ്റുമുണ്ടാകും. ഇതിൽ തിളങ്ങുന്നവരെ മൂന്നാംഘട്ടം ഗ്രൂപ് എക്സർസൈസ് (GE), പേഴ്സണൽ ഇൻറർവ്യൂ (PI) എന്നിവക്ക് ക്ഷണിക്കുന്നതാണ്. മാർച്ച് എട്ടുമുതൽ 18 വരെ ബംഗളൂരു, മുംബൈ, ഡൽഹി, അഹ്മദാബാദ്, കൊൽക്കത്ത കേന്ദ്രങ്ങളിലായാണ് GE, PI എന്നിവ നടത്തുക.
CAT/ XAT/ GMATന് 20 ശതമാനം, MICATന് 30 ശതമാനം, GEക്ക് 20 ശതമാനം, PIക്ക് 30 ശതമാനം വെയിറ്റേജ് നൽകി മെറിറ്റ് ലിസ്റ്റ് തയാറാക്കിയാണ് പ്രവേശനം.
അഡ്വർടൈസിങ് ആൻഡ് ബ്രാൻഡ് മാനേജ്മെൻറ്, ഡിജിറ്റൽ കമ്യൂണിക്കേഷൻ മാനേജ്മെൻറ്, മാർക്കറ്റിങ് അനലിറ്റിക്സ്, മീഡിയ ആൻഡ് എൻറർടെയിൻ മാനേജ്മെൻറ്, െഡവലപ്മെൻറ് മാനേജ്െമൻറ് ആൻഡ് സോഷ്യൽ എൻറർപ്രൈസ് എന്നിങ്ങനെ അഞ്ചു പ്രത്യേക വിഭാഗങ്ങളാണ് PGDM -C കോഴ്സിനുള്ളത്. ഇൻഡസ്ട്രി ഇൻററാക്ഷനും റൂറൽ റിസർച്ചുമാണ് കോഴ്സിെൻറ മറ്റൊരു പ്രത്യേകത
രണ്ടു വർഷത്തെ ഫുൾടൈം െറസിഡൻഷ്യൽ കോഴ്സിൽ ജനറൽ മാനേജ്മെൻറിന് പുറമെ അഡ്വർടൈസിങ്ങിലും ബ്രാൻഡ് ആൻഡ് മാർക്കറ്റിങ് സ്ട്രാറ്റജിയിലും മീഡിയ ഒാപ്ഷനിലും സെയിൽസ് ആൻഡ് ഡിസ്ട്രിബ്യൂഷനിലും ഡാറ്റാ ആൻഡ് ഇൻഫർമേഷൻ അനലിറ്റിക്സിലുമൊക്കെ വേണ്ടത്ര അവബോധം സൃഷ്ടിക്കുന്ന തരത്തിലാണ് പാഠ്യവിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. കോർപറേറ്റ് സ്ട്രാറ്റജിക് മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ മാനേജ്മെൻറ് മേഖലക്കാവശ്യമായ ബിസിനസ് ലീഡേഴ്സിനെ വാർത്തെടുക്കുകയാണ് കോഴ്സിെൻറ മുഖ്യലക്ഷ്യം. കോഴ്സ് ഫീസായി മൊത്തം 17 ലക്ഷത്തോളം രൂപ ചെലവ് വരും.
പഠിച്ചിറങ്ങുന്നവർക്ക് ബഹുരാഷ്ട്ര കമ്പനികളിലും മറ്റും ബ്രാൻഡ് മാനേജ്മെൻറ്, മാർക്കറ്റിങ് റിസർച് ആൻഡ് അനലിറ്റിക്സ്, ഡിജിറ്റൽ കമ്യൂണിക്കേഷൻ മാനേജ്മെൻറ്, അഡ്വർടൈസിങ് മാനേജ്മെൻറ്, മീഡിയ മാനേജ്മെൻറ് മേഖലകളിൽ എക്സിക്യൂട്ടിവ് / മാനേജീരിയൽ തസ്തികകളിൽ ആകർഷകമായ ശമ്പളത്തിൽ ജോലി ലഭിക്കും. േപ്ലസ്മെൻറിൽ 100 ശതമാനം ട്രാക്ക് റെക്കോഡാണ് ഇതുവരെയുള്ളത്. കൂടുതൽ വിവരങ്ങൾ www.mica.ac.in എന്ന വെബ്സൈറ്റിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
