കം​ൈ​ബ​ൻ​ഡ്​ ഡി​ഫ​ൻ​സ്​ സ​ർ​വി​സ​സ്​ പരീക്ഷക്ക്​ അ​പേ​ക്ഷി​ക്കാം

22:10 PM
13/08/2017
യൂ​നി​യ​ൻ പ​ബ്ലി​ക്​ സ​ർ​വി​സ്​ ക​മീ​ഷ​ൻ കം​ൈ​ബ​ൻ​ഡ്​ ഡി​ഫ​ൻ​സ്​ സ​ർ​വി​സ​സ്​ എ​ക്​​സാ​മി​നേ​ഷ​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.  താ​ഴെ​പ്പ​റ​യു​ന്ന കോ​ഴ്​​സു​ക​ളി​ലേ​ക്കാ​ണ്​ പ്ര​വേ​ശ​നം. 
1. ഇ​ന്ത്യ​ൻ മി​ലി​ട്ട​റി അ​ക്കാ​ദ​മി, ഡ​റാ​ഡൂ​ൺ: 2018  ജൂ​ലൈ​യി​ലാ​രം​ഭി​ക്കു​ന്ന 145ാമ​ത്​ കോ​ഴ്​​സി​ലേ​ക്ക്. 100 ഒ​ഴി​വു​ക​ൾ.​ 2. ഇ​ന്ത്യ​ൻ  നേ​വ​ൽ അ​ക്കാ​ദ​മി, ഏ​ഴി​മ​ല: 2018  ജൂ​ലൈ​യി​ൽ ആ​​രം​ഭി​ക്കു​ന്ന കോ​ഴ്​​സി​ലേ​ക്ക്. 45 ഒ​ഴി​വു​ക​ൾ

3. എ​യ​ർ​ഫോ​ഴ്​​സ്​ അ​ക്കാ​ദ​മി, ഹൈ​ദ​രാ​ബാ​ദ്​: 2018 ആ​ഗ​സ്​​റ്റി​ലാ​രം​ഭി​ക്കു​ന്ന ട്രെ​യ്​​നി​ങ്​ കോ​ഴ്​​സി​ലേ​ക്ക്. 32 ഒ​ഴി​വു​ക​ൾ. 
4. ഒാ​ഫി​സേ​ഴ്​​സ്​ ട്രെ​യ്​​നി​ങ്​ അ​ക്കാ​ദ​മി, ചെ​ന്നൈ: 2018 ഒ​ക്​​ടോ​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന 108ാമ​ത്​ എ​സ്.​എ​സ്.​സി കോ​ഴ്​​സ്. പു​രു​ഷ​ന്മാ​ർ മാ​​ത്രം. 225 ഒ​ഴി​വു​ക​ൾ.
5. ഒാ​ഫി​സേ​ഴ്​​സ്​ ട്രെ​യ്​​നി​ങ്​ അ​ക്കാ​ദ​മി, ചെ​ന്നൈ: 2018 ഒ​ക്​​ടോ​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന 22ാമ​ത്​ എ​സ്.​എ​സ്.​സി വി​മ​ൻ (നോ​ൺ  ടെ​ക്​​നി​ക്ക​ൽ) കോ​ഴ്​​സ്. 12 ഒ​ഴി​വു​ക​ൾ.
യോ​ഗ്യ​ത: ഇ​ന്ത്യ​ൻ മി​ലി​ട്ട​റി അ​ക്കാ​ദ​മി, ഒാ​ഫി​സേ​ഴ്​​സ്​ ട്രെ​യ്​​നി​ങ്​ അ​ക്കാ​ദ​മി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ ബി​രു​ദ​വും  ഇ​ന്ത്യ​ൻ നേ​വ​ൽ അ​ക്കാ​ദ​മി​യി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദ​വും എ​യ​ർ​ഫോ​ഴ്​​സ്​ അ​ക്കാ​ദ​മി​യി​ൽ പ്ര​േ​വ​ശ​ന​ത്തി​ന്​  പ്ല​സ്​​ടു​വി​ൽ ഫി​സി​ക്​​സും മാ​ത്​​സും പ​ഠി​ച്ചു​ള്ള ബി​രു​ദം അ​ല്ലെ​ങ്കി​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദ​വു​മാ​ണ്​ വേ​ണ്ട​ത്. എ​ഴു​ത്തു​പ​രീ​ക്ഷ,  ഇ​ൻ​റ​ർ​വ്യൂ, പേ​ഴ്​​സ​നാ​ലി​റ്റി ടെ​സ്​​റ്റ്​ എ​ന്നി​വ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്. 

200 രൂ​പ അ​പേ​ക്ഷ ഫീ​സു​ണ്ട്. എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ​ക്കും വ​നി​ത​ക​ൾ​ക്കും അ​പേ​ക്ഷ ഫീ​സി​ല്ല. 
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ https://upsconline.nic.in/ കാ​ണു​ക. വെ​ബ്​​സൈ​റ്റി​ൽ ONLINE APPLICATION FOR VARIOUS  EXAMINATIONS OF UPSC എ​ന്ന ലി​ങ്ക്​ വ​ഴി അ​പേ​ക്ഷി​ക്കാം. 
അ​വ​സാ​ന​തീ​യ​തി സെ​പ്​​റ്റം​ബ​ർ എ​ട്ട്. 2017  ന​വം​ബ​ർ 19 നാ​യി​രി​ക്കും കം​ബൈ​ൻ​ഡ്​ ഡി​ഫ​ൻ​സ്​ സ​ർ​വി​സ​സ്​ എ​ക്​​സാം ന​ട​ത്തു​ക. 
 
COMMENTS