സിവിൽ സർവിസ്​ പരിശീലനത്തിന്​ അപേക്ഷ ക്ഷണിച്ചു

22:23 PM
19/06/2017
​കൊണ്ടോട്ടി: ഫാറൂഖ്​ കോളജ്​ പി.എം. ഇൻസ്​റ്റിറ്റ്യൂട്ടിൽ സിവിൽ സർവിസ്​  പരിശീലനത്തി​ന്​ അപേക്ഷ ക്ഷണിച്ചതായി പ്രിൻസിപ്പൽ  ഇ.പി. ഇമ്പിച്ചിക്കോയ അറിയിച്ചു. റെഗുലർ, ഡിഗ്രി ഫൗണ്ടേഷൻ, വീക്കെൻഡ്​  ബാച്ചുകളിലേക്കാണ്​ പ്രവേശനം. അവസാന തീയതി ജൂലൈ 15.  റഗുലർ, വീക്കെൻഡ്​ ബാച്ചുകളിലേക്ക്​ ബിരുദം  കഴിഞ്ഞവർക്കും ഫൗണ്ടേഷൻ കോഴ്​സിലേക്ക്​ ഡിഗ്രി ചെയ്യുന്നവർക്കും  അപേക്ഷിക്കാം. ഒരു അധ്യയന വർഷമാണ്​ കോഴ്​സ്​ കാലാവധി. സിവിൽ സർവിസ്​ പരീക്ഷയെക്കുറിച്ചുള്ള സൗജന്യ സെമിനാർ ജൂലൈ ഒന്നിന്​ കോളജിൽ നടക്കും. വിവരങ്ങൾക്ക്​:  9207755744, 8547501775.
COMMENTS