Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightസെൻട്രൽ ടീച്ചർ...

സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്​റ്റ്​: ഓൺലൈൻ അപേക്ഷ 19 വരെ

text_fields
bookmark_border
സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്​റ്റ്​:  ഓൺലൈൻ അപേക്ഷ 19 വരെ
cancel

കേന്ദ്രീയ/നവോദയ വിദ്യാലയങ്ങൾ ഉൾപ്പെടെ കേന്ദ്ര സർക്കാറിനു കീഴിലുള്ള സ്​കൂളുകളിലും മറ്റും ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിൽ അധ്യാപക നിയമനത്തിനായുള്ള യോഗ്യതനിർണയ പരീക്ഷയായ സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്​റ്റ്​ ഡിസംബർ 12 മുതൽ ജനുവരി 13 വരെ ദേശീയതലത്തിൽ നടത്തും. സി.ബി.എസ്​.ഇ ന്യൂഡൽഹിയിലാണ്​ പരീക്ഷ സംഘടിപ്പിക്കുന്നത്​. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ അധിഷ്​ഠിത 'സി​-ടെറ്റ്​'​ രാവിലെ 9.30 മുതൽ ഉച്ചക്ക്​ 12 മണി വരെയും ഉച്ചക്കുശേഷം 2.30 മുതൽ അഞ്ചു മണി വരെയും രണ്ടു​ ഷിഫ്​റ്റുകളായാണ്​ നടത്തുന്നത്​.

മൾട്ടിപ്പിൾ ചോയ്​സ്​ മാതൃകയിലുള്ള ടെസ്​റ്റിൽ രണ്ടു​ പേപ്പറുകളുണ്ട്​. പേപ്പർ ഒന്ന്, ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളിലേക്കും പേപ്പർ രണ്ട്​, ആറു മുതൽ എട്ടുവരെ ക്ലാസുകളിലേക്കും അധ്യാപകരാകാനുള്ളതാണ്. മലയാളം, ഇംഗ്ലീഷ്​, ഹിന്ദി, തമിഴ്​, സംസ്​കൃതം, കന്നട, തെലുങ്ക്​ ഉൾപ്പെടെ 20 ഭാഷകളിൽ പരീക്ഷയെഴുതാം. പരീക്ഷക്കായി രണ്ടു ഭാഷകൾ തിരഞ്ഞെടുക്കാം. പരീക്ഷഘടനയും സിലബസും യോഗ്യത മാനദണ്ഡങ്ങളും സെലക്​ഷൻ നടപടിയുമെല്ലാം അടങ്ങിയ വിജ്ഞാപനവും 'സി-ടെറ്റ്​​' ഇൻഫർമേഷൻ ബുള്ളറ്റിനും https://ctet.nic.inൽനിന്ന്​ ഡൗൺലോഡ്​ ചെയ്യാം.കേരളത്തിൽ ആലപ്പുഴ, എറണാകുളം (കൊച്ചി), ഇടുക്കി, കണ്ണൂർ, കാസർകോട്​, കൊല്ലം, കോട്ടയം, കോഴിക്കോട്​, മലപ്പുറം, പാലക്കാട്​, തിരുവനന്തപുരം, തൃശൂർ എന്നിവയും ലക്ഷദ്വീപിൽ കവരത്തിയുമാണ്​ പരീക്ഷകേ​ന്ദ്രങ്ങൾ. മുൻഗണനാക്രമത്തിൽ നാലു​ കേന്ദ്രങ്ങൾ പരീക്ഷക്കായി തിരഞ്ഞെടുക്കാം.അപേക്ഷ ഓൺലൈനായി https://ctet.nic.inൽ സമർപ്പിക്കാം. ഒക്​ടോബർ 19 വരെ അപേക്ഷ സ്വീകരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Central Teacher Eligibility Test
News Summary - Central Teacher Eligibility Test: Online application up to 19
Next Story