Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightകേന്ദ്ര സായുധ പൊലീസ്...

കേന്ദ്ര സായുധ പൊലീസ് സേന വിളിക്കുന്നു; മെഡിക്കൽ ഓഫിസർ/ സ്​പെഷ്യലിസ്റ്റ് തസ്തികകളിൽ ഒഴിവുകൾ

text_fields
bookmark_border
കേന്ദ്ര സായുധ പൊലീസ് സേന വിളിക്കുന്നു; മെഡിക്കൽ ഓഫിസർ/ സ്​പെഷ്യലിസ്റ്റ് തസ്തികകളിൽ ഒഴിവുകൾ
cancel

കേന്ദ്ര സായുധ പൊലീസ് സേനകളിലേക്ക് മെഡിക്കൽ ഓഫിസർ/സ്​പെഷലിസ്റ്റുകളെ തിരഞ്ഞെടുക്കുന്നു. ബി.എസ്.എഫ്, സി.ആർ.പി.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി, അസം റൈഫിൾസ് സേനകളിലായി 282 ഒഴിവുകളുണ്ട്.

തസ്തിക തിരിച്ചുള്ള ഒഴിവുകൾ:

സൂപ്പർ സ്​പെഷലിസ്റ്റ് മെഡിക്കൽ ഓഫിസേഴ്സ് (സെക്കൻഡ് ഇൻ കമാൻഡ്): ഒഴിവുകൾ -5. ശമ്പളനിരക്ക് 78800-2,09,200 രൂപ. യോഗ്യത: എം.ബി.ബി.എസ്, ബന്ധപ്പെട്ട സ്​പെഷാലിറ്റിയിൽ മെഡിക്കൽ പി.ജി/ഡിപ്ലോമ ആൻഡ് ഡി.എം/എം.സി.എച്ച്, മൂന്നു വർഷത്തെ പ്രവൃത്തിപരിചയം. എം.സി.ഐ/എൻ.എം.സി/ സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ​പെർമനന്റ് രജിസ്ട്രേഷൻ, പ്രായപരിധി 50 വയസ്സ്.

സ്​പെഷലിസ്റ്റ് മെഡിക്കൽ ഓഫിസേഴ്സ് (ഡെപ്യൂട്ടി കമാൻഡന്റ്): 162, ശമ്പളനിരക്ക് 67,700 -2,08,700 രൂപ. യോഗ്യത എം.ബി.ബി.എസ്, ബന്ധപ്പെട്ട സ്​പെഷാലിറ്റിയിൽ മെഡിക്കൽ പി.ജി/ ഡിപ്ലോമ, പി.ജികൾക്ക് ഒന്നര വർഷത്തെയും ഡിപ്ലോമക്കാർക്ക് രണ്ടര വർഷത്തെയും പ്രവൃത്തിപരിചയം. പ്രായപരിധി 40 വയസ്സ്.

മെഡിക്കൽ ഓഫിസേഴ്സ് (അസിസ്റ്റന്റ് കമാൻഡന്റ്): 115, ശമ്പളനിരക്ക് 56,100-1,77,500 രൂപ. യോഗ്യത- എം.ബി.ബി.എസ്, എം.ഇ.എസ്/എൻ.എം.സി/സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, കംപൽസറി റൊട്ടേറ്റിങ് ഇന്റേൺഷിപ് പൂർത്തിയാക്കിയിരിക്കണം. (ഇന്റേൺഷിപ് ചെയ്യുന്നവരെയും പരിഗണിക്കും). പ്രായപരിധി 30 വയസ്സ്.

വയസ്സിളവ്: എസ്.സി/എസ്.ടി/ ഒ.ബി.സി-എൻ.സി.സി തുടങ്ങിയ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവുണ്ട്. അപേക്ഷകർക്ക് മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. നിശ്ചിത ശാരീരിക യോഗ്യതകളും ആവശ്യമാണ്.

അപേക്ഷാ ​ഫീസ്: 400 രൂപ. വനിതകൾ, എസ്.സി/എസ്.ടി, വിമുക്തഭടന്മാർ വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. ഓൺലൈനിൽ സെപ്റ്റംബർ എട്ടിനകം അപേക്ഷിക്കണം. വിശദ വിവരങ്ങൾ: https://recruitment.itbpolice.nic.in

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vacanciesCareer NewsCentral Armed Police Force
News Summary - Central Armed Police Forces are calling for applications Vacancies for Medical Officer/Specialist posts
Next Story