വനിതകൾക്ക് യു.എസിൽ ഫെലോഷിപ്പിന്​ അവസരം 

10:21 AM
10/06/2019

അ​മേ​രി​ക്ക​യി​ൽ ഫെ​ലോ​ഷി​പ്പി​ന്​ താ​ൽ​പ​ര്യ​മു​ള്ള വ​നി​ത​ക​ൾ​ക്ക്​ ഡി​പ്പാ​ർ​ട്മ​െൻറ്​ ഓ​ഫ്​ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി (ഡി.​എ​സ്.​ടി) സ്​​കോ​ള​ർ​ഷി​പ്​ ന​ൽ​കു​ന്നു. സ​യ​ൻ​സ്, ടെ​ക്​​നോ​ള​ജി, എ​ൻ​ജി​നീ​യ​റി​ങ്, മാ​ത്​​മാ​റ്റി​ക്​​സ്​ (എ​സ്.​ടി.​ഇ.​എം.​എം) വി​ഷ​യ​ങ്ങ​ളി​ൽ ഉ​ന്ന​ത പ​ഠ​ന​ത്തി​നാ​ണ്​ അ​വ​സ​രം. മൂ​ന്നു മു​ത​ൽ ആ​റു​മാ​സം വ​രെ​യാ​ണ്​ പ​ഠ​ന​ കാ​ലാ​വ​ധി. ബേ​സി​ക്​ സ​യ​ൻ​സ​സ്, എ​ൻ​ജി​നീ​യ​റി​ങ്​/​ടെ​ക്​​നോ​ള​ജി​യി​ൽ (അ​ഗ്രി​ക​ൾ​ച്ച​ർ, മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്) പി​എ​ച്ച്.​ഡി​യു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. 

പ്രാ​യം 27-45 വ​യ​സ്സ്. ​െത​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക്​ മാ​സം 3000 യു.​എ​സ്​ ഡോ​ള​ർ (2,08,170 രൂ​പ) സ്​​റ്റൈ​പ​ൻ​ഡാ​യി ല​ഭി​ക്കും. കൂ​ടാ​തെ, ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ തു​ക​യാ​യി 1000 ഡോ​ള​റും (69,000 രൂ​പ) യാ​ത്രാ ചെ​ല​വി​ലേ​ക്കാ​യി​ (വി​മാ​ന​ടി​ക്ക​റ്റ്​ ഇ​ന​ത്തി​ൽ) 2500 ഡോ​ള​റും (1,73,000 രൂ​പ) ക​ണ്ടി​ൻ​ജ​ൻ​സി ഗ്രാ​ൻ​റാ​യി 1000 ഡോ​ള​റും (69,000 രൂ​പ) കോ​ൺ​ഫ​റ​ൻ​സ്​ അ​റ്റ​ൻ​ഡ​ൻ​സ്​ അ​ല​വ​ൻ​സാ​യി 1200 (83,000 രൂ​പ) ഡോ​ള​റും ല​ഭി​ക്കും. ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ൺ 17. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ http://www.b4s.in/madhya/IFFS. ക​ട​പ്പാ​ട്​: www.buddy4study.com

Loading...
COMMENTS