Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാനറ ബാങ്കിൽ ഗ്രാജ്വേറ്റ് അപ്രന്റീസ്; 3500 ഒഴിവുകൾ, ബിരുദധാരികൾക്ക് അവസരം, ഒക്ടോബർ 17 വരെ അപേക്ഷിക്കാം

text_fields
bookmark_border
Canara Bank Apprentice Recruitment
cancel

ന്യൂഡൽഹി: പ്രമുഖ പൊതുമേഖല ധനകാര്യ സ്ഥാപനമായ കാനറ ബാങ്കിൽ ഗ്രാജ്വേറ്റ് അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ ഉൾപ്പെടെ 3500 ഒഴിവുകളാണുള്ളത്. ഒക്ടോബർ 17 വരെ അപേക്ഷിക്കാം. ഒരു വർഷമാണ് അപ്രന്റിസ്ഷിപ്പ് പരിശീലന കാലയളവ്. ബാങ്കിങ് ഇടപാടുകൾ, രേഖ പരിശോധന, അക്കൗണ്ട് സംബന്ധമായ സേവനങ്ങൾ തുടങ്ങിയവയിൽ പ്രായോഗിക പരിശീലനത്തിനുള്ള അവസരമാണ് ഉദ്യോഗാർഥികൾക്ക് ലഭിക്കുക.

ഒഴിവുകൾ

3500 ഒഴിവുകളിൽ ജനറൽ 1541, പിന്നാക്കം 845, പട്ടിക ജാതി 553, സാമ്പത്തിക പിന്നാക്കം 335, പട്ടിക വർഗ്ഗം 226 എന്നിങ്ങനെയാണ് ഒഴിവ്. ഇവയിൽ 125 ഒഴിവുകൾ ഭിന്നശേഷി വിഭാഗം അപേക്ഷകർക്കുള്ളതാണ്. കേരളത്തിൽ 240 ഒഴിവുകളുണ്ട്. കർണ്ണാടകയിൽ 561, തമിഴ്നാട്ടിൽ 391, ലക്ഷദ്വീപിൽ 4 എന്നിങ്ങനെ ഒഴിവുകൾ. കേരളത്തിലെ ഒഴിവുകളിൽ ജനറൽ 126, പിന്നാക്കം 64, സാമ്പത്തിക ദുർബലം 24, പട്ടികജാതി 24, പട്ടിക വർഗ്ഗം രണ്ട് എന്നിങ്ങനെയാണ് ഒഴിവ്.

ആർക്കൊക്കെ അപേക്ഷിക്കാം?

അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കാണ് അപേക്ഷിക്കാനാകുക. 2026 സെപ്റ്റംബർ ഒന്നിന് 20നും 28നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് സർക്കാർ മാനദണ്ഡപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും. ഏത് സംസ്ഥാനത്താണോ അപേക്ഷിക്കുന്നത് അവിടുത്തെ പ്രാദേശിക ഭാഷയിൽ പരിജ്ഞാനം വേണം. 2023 ജനുവരി ഒന്നിന് ശേഷവും 2026 സെപ്റ്റംബർ ഒന്നിന് മുമ്പും ബിരുദം പൂർത്തിയാക്കിയവരെയാണ് പരിഗണിക്കുക.

12 മാസത്തെ പരിശീലനം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കാനറ ബാങ്ക് ശാഖകളിൽ ഒരു വർഷത്തെ ഓൺ ദ ജോബ് ട്രെയിനിങ് ലഭിക്കും. പ്രതിമാസം 16,650 രൂപ സ്റ്റൈപൻഡ് ലഭിക്കും.

എഴുത്തുപരീക്ഷയില്ല

അപ്രന്റിസ് തിരഞ്ഞെടുപ്പിനായി പ്രത്യേക എഴുത്തുപരീക്ഷയില്ല. സംസ്ഥാനാടിസ്ഥാനത്തിൽ പന്ത്രണ്ടാം ക്ലാസ്/ഡിപ്ലോമ പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് പട്ടിക തയ്യാറാക്കും. തുടർന്ന് ഡോക്യുമെന്റ് വെരിഫിക്കേഷൻ, പ്രാദേശിക ഭാഷാ പരിശോധന, മെഡിക്കൽ പരിശോധന എന്നിവ ഉണ്ടാകും.

അപേക്ഷിക്കുന്ന വിധം

അപേക്ഷിക്കുന്നതിന് മുമ്പ് നാഷനൽ അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് സ്കീം പോർട്ടലിൽ https://nats.education.gov.in രജിസ്റ്റർ ചെയ്യണം. എൻ.എ.ടി.എസ് എൻറോൾമെന്റ് പൂർത്തിയാക്കിയ ശേഷമാണ് കാനറ ബാങ്ക് വെബ്സൈറ്റ് www.canarabank.bank.in വഴി അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ ഓൺലൈനായി മാത്രമാണ് സ്വീകരിക്കുക. അപേക്ഷ ഫീസ് 500 രൂപ. .പട്ടിക/ഭിന്നശേഷി വിഭാഗം ഫീസ് ഇല്ല. തുടർ വിവരങ്ങൾക്ക്: www.canarabank.bank.in

അപേക്ഷ ആരംഭിച്ചത്: ഒക്ടോബർ 1, 2026

അപേക്ഷിക്കാനുള്ള അവസാന തീയതി: ഒക്ടോബർ 17, 2026

ഒഴിവുകൾ: 3,500

പരിശീലന കാലയളവ്: 12 മാസം

പ്രതിമാസ സ്റ്റൈപൻഡ്: 16,650 രൂപ

യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം

പ്രായപരിധി: 20-28 വയസ്

തിരഞ്ഞെടുപ്പ്: മെറിറ്റ് + പ്രാദേശിക ഭാഷാ പരിശോധന + ഡോക്യുമെന്റ് വെരിഫിക്കേഷൻ + മെഡിക്കൽ പരിശോധന

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Canara Bank Apprentice Recruitment 2026
Next Story