2026ലെ കാനഡ ഓപ്പൺ വർക്ക് പെർമിറ്റ്; ആർക്കെല്ലാം അപേക്ഷിക്കാം? അപേക്ഷിക്കേണ്ട വിവിധ ഘട്ടങ്ങൾ
text_fields2025ൽ നിലവിൽ വന്ന പുതിയ നിയമങ്ങൾ 2026ലെ ഓപ്പൺ വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ കാത്തിരുന്ന വിദ്യാർഥികൾ, വിദേശ തൊഴിലാളികൾ തുടങ്ങിയവരെ ആശങ്കയിലാക്കി. കാനഡയിൽ ജോലി കണ്ടെത്താൻ ഏറ്റവും എളുപ്പമുള്ള വഴിയാണ് ഓപ്പൺ വർക്ക് പെർമിറ്റ്. ഇതിൽ ഒരാൾ മാത്രമായിരിക്കില്ല തൊഴിൽ ദാതാവ്. കാനഡയിൽ ജോബ് ഓഫർ ഇല്ലാതെ ഏത് തൊഴിൽ ദാതാവിനു കീഴിലും ജോലി ചെയ്യാൻ അനുവദിക്കുന്നതാണ് ഇത്. ഇതിനു വിപരീതമാണ് തൊഴിലാളിയെ ഒറ്റ തൊഴിലുടമയുമായി ബന്ധിപ്പിക്കുന്ന എംപ്ലോയർ സ്പെസിഫിക് കോൺട്രാക്ട്.
2025ലെ നിയമ പ്രകാരം ഫാമിലിക്ക് ഓപ്പൺ വർക്ക് പെർമിറ്റ് നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി. പങ്കാളിയുടെ ഓപ്പൺ വർക്ക് പെർമിറ്റ് പരിമിതപ്പെടുത്തി. ഡിപെന്‍ഡന്‍റ് ആയ കുട്ടികൾക്കും ഇനി മുതൽ ഓപ്പൺ വർക്ക് പെർമിറ്റ് ലഭിക്കില്ല. മാറ്റം വരുന്നതിനു മുമ്പ് പെർമിറ്റ് കൈവശമുള്ളവർക്ക് അതിന്‍റെ കാലാവധി കഴിയുന്നത് വരെ ഉപയോഗിക്കാം.
2026ൽ ആർക്കെല്ലാം ഓപ്പൺ വർക്ക് പെർമിറ്റിന് അപേക്ഷിക്കാം?
പോസ്റ്റ് ഗ്രാജുവേഷൻ വർക്ക് പെർമിറ്റ്; യോഗ്യതയുള്ള കനേഡിയൻ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങിയവർക്ക് പെർമിറ്റിന് അപേക്ഷിക്കാം. അപേക്ഷിക്കുന്നവർ കോഴ്സ് പൂർത്തിയാക്കണം. സ്റ്റുഡന്‍റ് സ്റ്റാറ്റസിലുള്ളയാളാകണം, ഒപ്പം പഠനം കഴിഞ്ഞ് നിശ്ചിത ദിവസത്തിനുള്ളിൽ അപേക്ഷിക്കുകയും വേണം.
ചില വിദ്യാർഥികളുടെ പങ്കാളികൾക്ക്; 16മാസം ദൈർഘ്യമുള്ള കോഴ്സ് പഠിക്കുന്നവരുടെയും ഡോക്ടറൽ ഡിഗ്രി പഠിക്കുന്നവരുടെയും തെരഞ്ഞെടുത്ത പ്രൊഫഷണൽ ഡിഗ്രി പഠിക്കുന്നവരുടെയും പങ്കാളികൾക്കും അപേക്ഷിക്കാം. ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്നവർക്ക് മിക്കവാറും സ്ഥാപനങ്ങൾ സ്പൗസൽ വിസ നൽകുന്നില്ല.
ചില പ്രത്യേക വിദേശ തൊഴിലാളികൾക്ക്; ലേബർ ഷോർട്ടേജ് ലിസ്റ്റിലുള്ളവർക്ക് ഓപ്പൺ വർക്ക് പെർമിറ്റ് നൽകുന്നുണ്ട്.
ഐ.ഇ.സി; വർക്കിങ് ഹോളി ഡേ പെർമിറ്റുകൾ ഓപ്പൺ വർക്ക് പെർമിറ്റായി മാറാറുണ്ട്. ക്വാട്ട അടിസ്ഥാനമാക്കിയുള്ള ഇത്തരം പെർമിറ്റുകൾ വേഗം ഫിൽ ചെയ്യപ്പെടും.
എങ്ങനെ അപേക്ഷിക്കാം?
- ഏത് വഴി സ്വീകരിക്കണമെന്ന് തീരുമാനിക്കാം.
- 2026ലെ യോഗ്യത പരിശോധിക്കുക.
- ആവശ്യമായ ഡോക്യുമെന്‍റുകൾ തയാറാക്കുക.
- നിശ്ചിത സമയത്തിനുള്ളിൽ ഐ.ആർ.സി.സി വഴി അപേക്ഷിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

