ആർമിയിൽ സൗജന്യ ബി.ടെക് പഠനവും ജോലിയും
text_fieldsശാസ്ത്രവിഷയങ്ങളിൽ സമർഥരായ പ്ലസ് ടു വിജയികൾക്ക് 10+2 ടെക്നിക്കൽ എൻട്രിയിലൂടെ സൗജന്യ ബി.ടെക് പഠനത്തിനും േജാലിക്കും അവസരം. 2018 ജൂൈലയിൽ ആരംഭിക്കുന്ന കോഴ്സിലേക്ക് 2017 നവംബർ 29 വരെ ഒാൺലൈനായി അപേക്ഷ സ്വീകരിക്കും. അവിവാഹിതരായ ആൺകുട്ടികൾക്കാണ് അപേക്ഷിക്കാവുന്നത്. ഇതുസംബന്ധിച്ച വിജ്ഞാപനം www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ആകെ 90 ഒഴിവുകളാണുള്ളത്.
േയാഗ്യത: പ്ലസ് ടു, തത്തുല്യ ബോർഡ് പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് മൊത്തം 70 ശതമാനം മാർക്കിൽ കുറയാതെ നേടി വിജയിച്ചിരിക്കണം.
2018 ജൂലൈയിൽ അപേക്ഷകർക്ക് പ്രായം 16നും 19നും ഇടയിലാകണം. മെട്രിക്കുലേഷൻ, ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റിലോ തത്തുല്യമായ സർട്ടിഫിക്കറ്റിലോ രേഖപ്പെടുത്തിയ ജനനത്തീയതി മാത്രമേ പരിഗണിക്കൂ. പഠനപരിശീലനങ്ങൾ പൂർത്തിയാക്കുന്നതുവരെ വിവാഹം കഴിക്കാൻ അനുവാദമില്ല.
അപേക്ഷഫീസ് ഏർപ്പെടുത്തിയിട്ടില്ല. www.joinindianarmy.nic.in എന്ന വെബ്സൈറ്റിലൂടെ ഒാൺലൈനായി അപേക്ഷിക്കാം. റോൾ നമ്പർ അടങ്ങിയ അപേക്ഷയുടെ രണ്ടു പകർപ്പുകൾ എടുത്ത് ഒരെണ്ണത്തിൽ അപേക്ഷാർഥി ഒപ്പുവെച്ച് പത്താംക്ലാസ്, 12ാം ക്ലാസ്, െഎഡി പ്രൂഫ് ഉൾപ്പെടെ രേഖകളുടെ പകർപ്പുകളും അസ്സലുകളും സഹിതം സർവിസ് സെലക്ഷൻ ബോർഡ് മുമ്പാകെ ഹാജരാകുേമ്പാൾ കൈവശം കരുതണം.
പ്ലസ് ടു ബോർഡ് പരീക്ഷയുടെ മാർക്കിെൻറ മെറിറ്റ് പരിഗണിച്ച് അപേക്ഷകരുടെ ഷോർട്ട്ലിസ്റ്റ് തയാറാക്കി അലഹബാദ്, ദോഹൽ, ബംഗളൂരു, കപൂർതല (പഞ്ചാബ്) എന്നിവിടങ്ങളിലായി എസ്.എസ്.ബി ഇൻറർവ്യൂവിന് വിളിക്കും. ടെസ്റ്റ് അഞ്ചുദിവസം നീളും. രണ്ടു ഘട്ടങ്ങളിലായാണ് ഇൻറർവ്യൂ. ആദ്യഘട്ട സൈക്കോളജിക്കൽ ടെസ്റ്റിൽ പരാജയപ്പെടുന്നവരെ തുടർന്നുള്ള ടെസ്റ്റുകൾക്ക് പരിഗണിക്കില്ല. ടെസ്റ്റുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവരെ ഫിസിക്കൽ, മെഡിക്കൽ ടെസ്റ്റുകൾ നടത്തി ദേശീയതലത്തിൽ മെറിറ്റ് ലിസ്റ്റ് തയാറാക്കും.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് എൻജിനീയറിങ് പഠനം ഉൾപ്പെടെ ആകെ അഞ്ചുവർഷത്തെ പരിശീലനമാണ് ലഭിക്കുക. ആദ്യത്തെ ഒരു വർഷം ഒാഫിസർ ട്രെയിനിങ് അക്കാദമി, ഗയയിൽെവച്ചാണ്. ഇത് 2018 ജൂലൈയിൽ ആരംഭിക്കും. തുടർന്നുള്ള മൂന്നു വർഷം ടെക്നിക്കൽ ട്രെയിനിങ്. ഇൗ നാലുവർഷത്തിനിടയിലുള്ള എൻജിനീയറിങ് പഠനപരിശീലനങ്ങൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി എൻജിനീയറിങ് ബിരുദം സമ്മാനിക്കും.
അതോടൊപ്പം പെർമനൻറ് കമീഷൻ നൽകി ലഫ്റ്റനൻറ് പദവിയിൽ ജോലിയിൽ നൽകും. പരിശീലനകാലം 56,100 രൂപ സ്റ്റൈപൻഡും മറ്റാനുകൂല്യങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾ www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
