You are here
ബെസിലിൽ 90 ഒഴിവുകൾ
ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൽട്ടൻറ്സ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലെ 90 ഒഴിവുകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
പേഷൻറ് കെയർ മാനേജർ(പി.സി.എം)-20, പേഷൻറ് കെയർ കോഒാഡിനേറ്റർ (പി.സി.സി)-70 എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത: പേഷൻറ് കെയർ മാനേജർ- ൈലഫ് സയൻസിൽ ബിരുദം അല്ലെങ്കിൽ ഹോസ്പിറ്റൽ മാനേജ്മെൻറിൽ ബിരുദാനന്തര ബിരുദം. പേഷൻറ് കെയർ കോഒാഡിനേറ്റർ- ലൈഫ് സയൻസിൽ ബിരുദം. അപേക്ഷഫീസ് 300 രൂപ.
ഒാൺലൈനായോ ഡിമാൻഡ് ഡ്രാഫ്റ്റായോ ഫീസടക്കാം. അപേക്ഷകൾ www.becil.com ൽനിന്ന് ഡൗൺലോഡ് ചെയ്യാം.
അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, രണ്ട് പാസ്പോർട്ട് സൈസ് ഫോേട്ടാ, ആധാർ കാർഡ് പകർപ്പ് എന്നിവ സഹിതം Assistant General Manager[HR], BECIL's corporate office at Becils bhavan c-56, A/17, Sector-62, Noida-201307 എന്ന വിലാസത്തിൽ അയക്കുക. അപേക്ഷകൾ സമർപ്പിേക്കണ്ട അവസാന തീയതി ഏപ്രിൽ 30.