ടി.എസ്.എസ്.സി അംഗീകാരത്തോടെ ബ്രിഡ്കോയുടെ ടെലികോം കോഴ്സുകൾ
text_fieldsന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നടന്ന വാർത്തസമ്മേളനത്തിൽ ടെലികോം സെക്റ്റർ സ്കിൽ കൗൺസിൽ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ അരവിന്ദ് ബാലി സംസാരിക്കുന്നു
ന്യൂഡൽഹി: പുതിയ ദേശീയ നയത്തിന്‍റെ ചുവട് പിടിച്ച് ടെലികോം സെക്റ്റർ സ്കിൽ കൗൺസിൽ (ടി.എസ്.എസ്.സി) സഹകരണത്തോടെ ബ്രിറ്റ്കോ ആൻഡ് ബ്രിഡ്‌കോ, സ്കൂൾ കോളജ് വിദ്യാർഥികൾ തൊട്ട് മുതിർന്നവർ വരെയുള്ളവർക്ക് അന്തർദേശീയ നിലവാരത്തിലുള്ള ടെലികോം കോഴ്സുകൾ ആരംഭിക്കുന്നു. വിദ്യാർഥികൾക്ക് വിദേശത്ത് പുതിയ തൊഴിൽ അവസരങ്ങൾ തുറന്നു കിട്ടാനുതകുന്ന തരത്തിൽ വൈദഗ്ധ്യ പരിശീലനം നൽകുന്ന പാഠ്യപദ്ധതിയാണ് ബ്രിറ്റ്കോ ആൻഡ് ബ്രിഡ്‌കോ തയാറാക്കിയിരിക്കുന്നത് എന്ന് ടെലികോം സെക്റ്റർ സ്കിൽ കൗൺസിൽ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ അരവിന്ദ് ബാലി ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ടി.എസ്.എസ്.സിയും ബ്രിറ്റ്കോ ആൻഡ് ബ്രിഡ്കോയും സംയുക്തമായാണ് കോഴ്സ് നടത്തുന്നത്.
കേന്ദ്ര സർക്കാർ മാനദണ്ഡഡങ്ങൾ അനുസരിച്ചുള്ള കോഴ്സുകൾ അന്താരാഷ്ട്ര നിലവാരത്തിലുള്ളതായതിനാൽ മധ്യേഷ്യക്ക് പുറമെ ആഫ്രിക്കൻ, യൂറോപ്യൻ രാജ്യങ്ങളിലും തൊഴിൽ, സംരംഭകത്വ അവസരങ്ങൾ ലഭിക്കുമെന്ന് ബാലി പറഞ്ഞു. സ്ഥാപന പരിശീലനത്തിന് പുറമെ സംരംഭകത്വ മാർഗനിർദേശവും കോഴ്സിന്‍റെ ഭാഗമാണെന്ന് ബ്രിറ്റ്കോ ആൻഡ് ബ്രിഡ്‌കോ മാനേജിങ് ഡയരക്ടർ മുത്തു കോഴിച്ചെന പറഞ്ഞു. എക്സിക്യൂട്ടീവ് ഡയരക്ടർ എൻ. ഉണ്ണികൃഷ്ണൻ, ന്യൂഡൽഹി ഐ.എം.പി.ടി എം.ഡി വി.പി.എ കുട്ടി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

