ബംഗളൂരു മെട്രോ റെയിൽ കോർപറേഷനിൽ മാനേജർമാർ
text_fieldsബംഗളൂരു മെട്രോ റെയിൽ കോർപറേഷനിലെ (ബി.എം.ആർ.സി) വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 33 ഒഴിവുകളാണുള്ളത്. ഒന്നു മുതൽ മൂന്ന് വർഷംവരെയുള്ള കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
ജനറൽ മാനേജർ (ഒാപറേഷൻസ്) ഒന്ന്, ജനറൽ മാനേജർ (സിഗ്നലിങ് ആൻഡ് ടെലകോം) ഒന്ന്, ഡെപ്യൂട്ടി ജനറൽ മാനേജർ/സി.എസ്.ഡബ്ല്യൂ ഒന്ന്, ഡെപ്യൂട്ടി ജനറൽ മാനേജർ (ട്രാക്ഷൻ) ഒന്ന്, ഡെപ്യൂട്ടി ജനറൽ മാനേജർ (എഫ്&എ) ഒന്ന്, ഡെപ്യൂട്ടി ജനറൽ മാനേജർ (എച്ച്.ആർ) ഒന്ന്, മാനേജർ (ഒാപറേഷൻസ്/ ഒ.സി.സി) മൂന്ന്, മേനജർ രണ്ട്, അസിസ്റ്റൻറ് മാനേജർ (എഫ്&എ) നാല്, അസിസ്റ്റൻറ് മാനേജർ (എച്ച്.ആർ) നാല്, മാനേജർ (െഎ.ടി) രണ്ട്, സെഷൻ എൻജിനീയർ (നെറ്റ്വർക്കിങ്) മൂന്ന്, ജൂനിയർ എൻജിനീയർ (െഎ.ടി) ഏഴ് എന്നിങ്ങനെയാണ് ഒഴിവുകൾ.
യോഗ്യരായ ഉദ്യോഗാർഥികൾ ഒാൺൈലനായി അപേക്ഷിക്കുന്നേതാടൊപ്പം അപേക്ഷയുടെ പ്രിൻറഡ് പകർപ്പും യോഗ്യത, തൊഴിൽപരിചയം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും തപാലിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ ഒാൺലൈനായി സമർപ്പിക്കുന്നതിനും www.bmrc.co.in സന്ദർശിക്കുക.
അപേക്ഷകൾ തപാലിൽ അയക്കേണ്ട വിലാസം: ജനറൽ മാനേജർ(എച്ച്്.ആർ), ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ്, 3 േഫ്ലാർ, ബി.എം.ടി.സി കോംപ്ലക്സ്, കെ.എച്ച്. റോഡ്, ശാന്തിനഗർ, ബംഗളൂരു 560027. അപേക്ഷകൾ അയക്കുന്ന കവറിന് പുറത്ത് ‘APPLICATION FOR THE POST OF...’ അപേക്ഷിക്കുന്ന തസ്തിക കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. അേപക്ഷകൾ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 28.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
