‘ബെൽ’ പ്രൊബേഷണറി എൻജിനീയർമാരെ തേടുന്നു
text_fieldsകേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബെൽ) പ്രൊബേഷണറി എൻജിനീയർമാരെ റിക്രൂട്ട് ചെയ്യുന്നു. ആകെ 340 ഒഴിവുകളുണ്ട്. (ഇലക്ട്രോണിക്സ്- 175, മെക്കാനിക്കൽ -109, കമ്പ്യൂട്ടർ സയൻസ്-42, ഇലക്ട്രിക്കൽ-14). ശമ്പളനിരക്ക് 40,000-1,40,000 രൂപ (ഏകദേശം 13 ലക്ഷം രൂപ വാർഷിക ശമ്പളം ലഭിക്കും.) നിശ്ചിത ഒഴിവുകൾ ഒ.ബി.സി നോൺ ക്രീമിലെയർ, എസ്.സി, എസ്.ടി, ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുണ്ട്.
യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ ഫസ്റ്റ് ക്ലാസ് ബി.ഇ, ബി.ടെക് ബിരുദം. എ.എം.ഐ.ഇ/എ.എം.ഐ.ഇ.ടി.ഇ/ജി.ഐ.ഇ.ടി.ഇ യോഗ്യതയുള്ളവരെയും പരിഗണിക്കും.
പ്രായപരിധി: 1.10.2025 ൽ 25 വയസ്സ്. പട്ടികജാതി/ വർഗ വിഭാഗത്തിന് അഞ്ചുവർഷം, ഒ.ബി.സി നോൺ ക്രീമിലെയറിന് മൂന്നു വർഷം, ഭിന്നശേഷിക്കാർക്ക് 10 വർഷം എന്നിങ്ങനെ പ്രായപരിധിയിൽ ഇളവുണ്ട്. വിശദവിവരങ്ങടങ്ങിയ വിജ്ഞാപനം www.bel-india.in/careers ൽ. അപേക്ഷാഫീസ് നികുതിയടക്കം 1180 രൂപ. എസ്.സി, എസ്.ടി, ഭിന്നശേഷി, വിമുക്തഭടന്മാർ എന്നിവർക്ക് ഫീസില്ല. ഓൺലൈനിൽ നവംബർ 14 രാത്രി 11.59 മണിവരെ അപേക്ഷിക്കാം.
സെലക്ഷൻ: കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ യഥാക്രമം 85 മാർക്ക്, 15 മാർക്ക് എന്നിങ്ങനെ വെയിറ്റേജ് നൽകി മെരിറ്റ് ലിസ്റ്റ് തയാറാക്കിയാണ് നിയമനം. പരീക്ഷയുടെ വിശദാംശങ്ങൾ സെലക്ഷൻ നടപടികളുടെ വിജ്ഞാപനത്തിൽ ലഭിക്കും. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കണ്ണൂർ, കോഴിക്കോട് പരീക്ഷാകേന്ദ്രങ്ങളായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നൈ, നവി മുംബൈ, പുണൈ, ഗസിയാബാദ് മുതലായ സ്ഥലങ്ങളിലെ ബെൽ യൂനിറ്റ്/ ഓഫിസുകളിലാവും നിയമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

