Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightപൊതുമേഖല ബാങ്കുകളിൽ...

പൊതുമേഖല ബാങ്കുകളിൽ പ്രബേഷനറി ഓഫിസർ, മാനേജ്​മെൻറ്​ ട്രെയിനി​ തസ്​തികകളിൽ നിയമനം

text_fields
bookmark_border
പൊതുമേഖല ബാങ്കുകളിൽ പ്രബേഷനറി ഓഫിസർ, മാനേജ്​മെൻറ്​ ട്രെയിനി​ തസ്​തികകളിൽ നിയമനം
cancel

പൊതുമേഖല ബാങ്കുകളിൽ പ്രാബേഷനറി ഓഫിസർ​/മാനേജ്​മെൻറ്​ ട്രെയ്​നി തസ്​തികയിൽ 1167 ഒഴിവുകളിലേക്ക്​ റിക്രൂട്ട്മെൻറിനായി ഐ.ബി.പി.എസ്​ അപേക്ഷ ക്ഷണിച്ചു. 2021-22 വർഷത്തെ നിയമനത്തിനായി ഓരോ ബാങ്കിലും ലഭ്യമായ ഒഴിവുകൾ ചുവടെ:

ബാങ്ക്​ ഓഫ്​ ഇന്ത്യ -734, പഞ്ചാബ്​ ആൻഡ്​ സിന്ധ്​​​ ബാങ്ക്​ -83, യൂക്കോ ബാങ്ക്​ -350, ബാങ്ക്​ ഓഫ്​ മഹാരാഷ്​ട്ര, കാനറ ബാങ്ക്​, ഇന്ത്യൻ ബാങ്ക്​, പഞ്ചാബ്​ നാഷനൽ ബാങ്ക്​, യൂനിയൻ ബാങ്ക്​ ഓഫ്​ ഇന്ത്യ എന്നിവ ഒഴിവുകൾ റിപ്പോർട്ട്​ ചെയ്​തിട്ടില്ല. നിയമനം നടക്കു​േമ്പാൾ ഒഴിവുകൾ ഇരട്ടിയിലധികമാകാനാണ്​ സാധ്യത.

യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ അംഗീകൃത സർവകലാശാല ബിരുദം.

പ്രായം: 1.8.2020ൽ 20-30 വയസ്സ്​. 2.8.1990നു മു​േമ്പാ 01.08.2000നു ശേഷമോ ജനിച്ചവരാകരുത്​. സംവരണ വിഭാഗങ്ങൾക്ക്​ ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവ്​ അനുവദിച്ചിട്ടുണ്ട്​.

വിശദവിവരങ്ങളടങ്ങിയ വിജ്​ഞാപനം www.ibps.inൽനിന്ന്​ ഡൗൺലോഡ്​ ചെയ്യാം. നിർദേശസാനുസരണം അപേക്ഷ ഓൺലൈനായി ആഗസ്​റ്റ്​ 26നകം സമർപ്പിക്കണം. അപേക്ഷഫിസ്​ 850 രൂപ. എസ്​.സി/എസ്​.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക്​ 175 രൂപ മതി. ഓൺലൈനായി ഫീസ്​ അടക്കാം.

സെലക്​ഷൻ: ഒക്​ടോബർ 3, 10, 11 തിയതികളിലായി ദേശീയതലത്തിൽ നടത്തുന്ന പ്രിലിമിനറി ഓൺലൈൻ പരീക്ഷ, നവംബർ 28ന്​ നടത്തുന്ന മെയിൻ ഓൺലൈൻ പരീക്ഷ, ജനുവരി/​െഫബ്രുവരിയിൽ സംഘടിപ്പിക്കുന്ന വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്​ഥാനത്തിലാണ്​ തെരഞ്ഞെടുപ്പ്​.

പ്രിലിമിനറി പരീക്ഷക്ക്​ കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്​, മലപ്പുറം, പാലക്കാട്​, തിരുവനന്തപുരം, തൃശൂർ എന്നിവയും മെയിൻ പരീക്ഷക്ക്​ തിരുവനന്തപുരവും കൊച്ചിയും പരീക്ഷാകേന്ദ്രങ്ങളാണ്​. ലക്ഷദ്വീപിൽ കവരത്തി പരീക്ഷ കേന്ദ്രം.

പ്രിലിമിനറിയിൽ ഇംഗ്ലീഷ്​ ഭാഷ, ക്വാണ്ടിറ്റേറ്റീവ്​ ആപ്​റ്റിറ്റ്യൂഡ്​, റീസണിങ്​ എബിലിറ്റി എന്നിവയിൽ 100 ചോദ്യങ്ങളുണ്ടാവും. പരമാവധി 100 മാർക്കിന്​. 60 മിനിറ്റ്​ ​സമയം ലഭിക്കും.പ്രിലിമിനറിയിൽ യോഗ്യത നേടുന്നതോടെയാണ്​ മെയിൻ പരീക്ഷക്ക്​ ക്ഷണിക്കുക. കൂടുതൽ വിവരങ്ങൾ www.ibps.inൽ ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:job Vacanciesjobs in banksbank recruitment
Next Story