കേരള ഹൈകോടതിയിൽ അസിസ്റ്റന്റ് ഒഴിവുകൾ
text_fieldsകേരള ഹൈകോടതിയിൽ അസിസ്റ്റന്റ് തസ്തികയിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ശമ്പളനിരക്ക് 39,300-83,000 രൂപ. ഒഴിവുകൾ: ഭിന്നശേഷിക്കാർക്ക് 4, നേരിട്ടുള്ള നിയമനത്തിന് പ്രതീക്ഷിത ഒഴിവുകൾ 41.
യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദം അല്ലെങ്കിൽ മാസ്റ്റേഴ്സ് ബിരുദം അല്ലെങ്കിൽ നിയമബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം.
1988 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവുണ്ട്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://hckrecruitment.keralacourts.in/hckrecruitment/ ൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷഫീസ് 500 രൂപ. പട്ടികജാതി/വർഗക്കാർക്കും തൊഴിൽരഹിത ഭിന്നശേഷിക്കാർക്കും ഫീസില്ല.
ഓൺലൈനായി ഏപ്രിൽ മൂന്നുമുതൽ മേയ് രണ്ടുവരെ അപേക്ഷിക്കാം. സെലക്ഷൻ ടെസ്റ്റ്, ഇന്റർവ്യൂ അടക്കമുള്ള തെരഞ്ഞെടുപ്പ് നടപടികൾ വിജ്ഞാപനത്തിലുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.