Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ASAP launch job-oriented courses
cancel
Homechevron_rightCareer & Educationchevron_rightCareer Newschevron_rightസർക്കാർ സബ്സിഡിയോടെ...

സർക്കാർ സബ്സിഡിയോടെ ഡിജിറ്റൽ കോഴ്സുകൾ വീട്ടിലിരുന്ന് പഠിക്കാം

text_fields
bookmark_border

കോവിഡ് കാലത്ത് വീടുകളിലിരുന്ന് ലോകമെമ്പാടും മികച്ച തൊഴിൽ സാധ്യതകളുള്ള ഡിജിറ്റൽ മേഖലയിലെ കോഴ്സുകൾ പഠിക്കാൻ അവസരമൊരുക്കി അസാപ്പ് (Additional SKill Aquisition Programme ). സാങ്കേതിക മേന്മയും വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം വഴിയും വികസിപ്പിച്ചെടുത്ത നൈപുണ്യ കോഴ്സുകളാണ്​ അസാപ്പിന്‍റെ പ്രത്യേകത. അത്തരത്തിൽ വീട്ടിലിരുന്ന്​ ചില കോഴ്​സുകൾ പഠിക്കാൻ അവസരം ഒരു​ക്കുകയാണ്​ അസാപ്പ്​. ഗ്രാഫിക് ഡിസൈനർ, സൈബർ സെക്യൂരിറ്റി, ഫുൾ സ്റ്റാക്ക് ഡെവലപ്പർ, ക്ലൗഡ് കമ്പ്യൂട്ടിങ് കോഴ്സുകൾ പഠിക്കാനാണ്​ അവസരം.

അർഹരായ വിദ്യാർഥികൾക്ക് 50 മുതൽ 75ശതമാനം വരെ ഫീസ് സബ്സിഡിയും നൽകും. ജൂലൈ 15 മുതൽ കോഴ്സുകൾ ആരംഭിക്കും. കോഴ്സുകൾക്ക്​ അപേക്ഷിക്കുന്നതിന്​ www.asapkerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

വനിതൾക്ക് ഗ്രാഫിക് ഡിസൈനർ കോഴ്സ്

സന്ദേശങ്ങൾ ആശയവിനിമയം നടത്താൻ പ്രഫഷണലുകൾ വിഷ്വൽ ഉള്ളടക്കം ഉപയോഗിക്കുന്ന ഒരു ക്രാഫ്റ്റാണ് ഗ്രാഫിക് ഡിസൈനിങ്​. ഗ്രാഫിക് ഡിസൈനിങ്​ പഠിക്കുന്നവരെ നിരവധി അവസരങ്ങളാണ് കാത്തിരിക്കുന്നത്.

ബിരുദം കഴിഞ്ഞ പെൺകുട്ടികൾക്ക് വീടുകളിലിരുന്ന് സർക്കാർ സബ്‌സിഡിയോടുകൂടി ഗ്രാഫിക് ഡിസൈനിങ്​ പഠിക്കാനാണ് അസാപ് കേരള അവസരമൊരുക്കുക. കോഴ്സ് കാലാവധി - 216 മണിക്കൂർ, ഫീസ് - 16000/- + GST (18 % plus +1 % Flood Cess) ഇളവോടുകൂടിയുള്ള ഫീസ്: 8000/- +GST (18 % plus +1 % Flood Cess). കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥിനികൾക്ക് അടച്ച ഫീസിന്‍റെ 50ശതമാനം തിരിച്ച് നൽകും. ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് വ്യവസായ മേഖലയിലെ വിദഗ്ധരാണ്.

ക്ലാ സ്: തിങ്കൾ മുതൽ വെള്ളി വരെ, സമയം : രാവിലെ എട്ടുമുതൽ പത്തുവരെ (രണ്ട് സെഷനുകൾ ഉൾപ്പടെ)

സർട്ടിഫിക്കേഷൻ: ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് അസാപ് കേരള നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കും.

യോഗ്യത : ബിരുദധാരികളായ ഗ്രാമീണ വനിതകൾ, പ്രായ പരിധി : 26 വയസ്, സംശയങ്ങൾക്ക്​: 9745416733,9495999671

ക്ലൗഡ്​ കമ്പ്യൂട്ടിങ്​

ഇന്‍റർനെറ്റ് വഴി വ്യത്യസ്ത സേവനങ്ങളുടെ വിതരണവും ശേഖരണവുമാണ് ക്ലൗഡ് കമ്പ്യൂട്ടിങ്​. ഡാറ്റ സംഭരണം, സെർവറുകൾ, ഡാറ്റാബേസുകൾ, നെറ്റ്‌വർക്കിങ്​, സോഫ്റ്റ് വെയർ എന്നീ മേഖലകളിൽ ക്ലൗഡ് കമ്പ്യൂട്ടിങ്​ വൈദഗ്ദ്യം നിരവധി അവസരങ്ങൾ ഒരുക്കും.

ASAP AWS (Amazon Web Service) അക്കാദമിയാണ് ക്ലൗഡ്‌ കമ്പ്യൂട്ടിങ് കോഴ്‌സ് വീടുകളിലിരുന്ന് സർക്കാർ സബ്‌സിഡിയോടുകൂടി കൂടി പഠിക്കാൻ അവസരമൊരുക്കുന്നത്.

കോഴ്സ് കാലാവധി - 320 മണിക്കൂർ, ഫീസ് - Rs 19,900 (സർട്ടിഫിക്കേഷനും ഉൾപ്പടെ), വിദ്യാർഥികൾ ആദ്യം അടയ്‌ക്കേണ്ട തുക - Rs 9950 + GST. ക്ലാസ്: തിങ്കൾ മുതൽ വെള്ളി വരെ

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക്, അടച്ച ഫീസിന്‍റെ 50ശതമാനം തിരിച്ച് നൽകും. സർട്ടിഫിക്കേഷൻ: AWS ഗ്ലോബൽ സർട്ടിഫിക്കേഷൻ.

യോഗ്യത : 2019, 2020, 2021, 2022- ബിരുദധാരികൾ - ബിടെക്​ (ECE/CSE/IT/EEE and other allied circuit branches only), ബി.സി.എ, എം.സി.എ, എംടെക്​ (circuit branches only), ബി.എസ്​.സി/എം.എസ്​.സി (Electronics/Computer science/IT/Circuit branches only). സംശയങ്ങൾങ്ങ്​: 8330028736, 9633786212

ഫുൾ സ്റ്റാക്ക് ഡെവലപ്പർ

ഡാറ്റാബേസുകൾ, സെർവറുകൾ, സിസ്റ്റം എൻജിനീയറിങ്​, ക്ലയന്‍റുകൾ എന്നിവയുടെ എല്ലാ ജോലികളും കൈകാര്യം ചെയ്യാൻ കഴിയുന്ന എൻജിനീയറാണ് ഫുൾ സ്റ്റാക്ക് ഡവലപ്പർ.

കോഴ്സ് കാലാവധി - 320 മണിക്കൂർ, ഫീസ് - Rs 19,900 (സെർട്ടിഫിക്കേഷനും ഉൾപ്പടെ), വിദ്യാർഥികൾ ആദ്യം അടയ്‌ക്കേണ്ട തുക - Rs 9950 + GST(18 % plus +1 % Flood Cess)

ക്ലാസ്: തിങ്കൾ മുതൽ വെള്ളി വരെ, അപേക്ഷകർക്ക് 60 -90 മിനിറ്റ് ദൈർഘ്യമുള്ള സ്ക്രീനിങ്​ ടെസ്റ്റ് ഉണ്ടായിരിക്കും. സമയം : 9am to 12pm / 7pm to 10pm (വിദ്യാർഥികളുടെ എണ്ണം അനുസരിച്ച്)

സർട്ടിഫിക്കേഷൻ: ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് സെക്ടർ സ്കിൽ കൗൺസിൽ നൽകുന്ന സെർട്ടിഫിക്കറ്റ് ആയിരിക്കും ലഭ്യമാക്കുക.

യോഗ്യത : 2019, 2020, 2021, 2022- ബിരുദധാരികൾ - ബിടെക്​ (ECE/CSE/IT/EEE and other allied circuit branches only), ബി.സി.എ, എം.സി.എ, എംടെക്​ (circuit branches only), ബി.എസ്​.സി/എം.എസ്​.സി (Electronics/Computer science/IT/Circuit branches only). സംശയങ്ങൾക്ക്​: 7012394449 ,9495999671

സൈബർ സെക്യൂരിറ്റി

കമ്പ്യൂട്ടറുകൾ, സെർവറുകൾ, മൊബൈൽ ഉപകരണങ്ങൾ, ഇലക്ട്രോണിക് സിസ്റ്റങ്ങൾ, നെറ്റ്‌വർക്കുകൾ, ഡാറ്റ എന്നിവ പ്രതിരോധിക്കുന്ന രീതിയാണ് സൈബർ സുരക്ഷ. ഇത് ഇൻഫർമേഷൻ ടെക്നോളജി സെക്യൂരിറ്റി അല്ലെങ്കിൽ ഇലക്ട്രോണിക് ഇൻഫർമേഷൻ സെക്യൂരിറ്റി എന്നും അറിയപ്പെടുന്നു.

കോഴ്സ് കാലാവധി - 320 മണിക്കൂർ, ഫീസ് - Rs 19,900 (സർട്ടിഫിക്കേഷനും ഉൾപ്പടെ), വിദ്യാർഥികൾ ആദ്യം അടയ്‌ക്കേണ്ട തുക - Rs 9950 + GST(18 % plus +1 % Flood Cess). കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് അടച്ച ഫീസിന്‍റെ 50ശതമാനം തിരിച്ചുനൽകും.

ക്ലാസ്: തിങ്കൾ മുതൽ വെള്ളി വരെ, സമയം : 9am to 12pm / 7pm to 10pm (വിദ്യാർത്ഥികളുടെ എണ്ണം അനുസരിച്ച്)

സർട്ടിഫിക്കേഷൻ: Cyber Security സർട്ടിഫിക്കേഷനിലെ അന്താരാഷ്ട്ര കൗൺസിലായ EC കൗൺസിലാണ് കോഴ്സ് വിജകയകരമായി പൂർത്തിയാക്കുന്നവർക്കുള്ള സർട്ടിഫിക്കറ്റ് നൽകുന്നത്.(www.eccouncil.org)

യോഗ്യത : 2019, 2020, 2021, 2022- ബിരുദധാരികൾ - ബിടെക്​ (ECE/CSE/IT/EEE and other allied circuit branches only), ബി.സി.എ, എം.സി.എ, എംടെക്​ (circuit branches only), ബി.എസ്​.സി/എം.എസ്​.സി (Electronics/Computer science/IT/Circuit branches only). സംശയങ്ങൾക്ക്​: 9400616909, 9495999671

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ASAPjob oriented courses
News Summary - ASAP launch job-oriented courses
Next Story