സൈബര്‍ ശ്രീ: സാങ്കേതികവിദ്യ പരിശീലനത്തിന് അപേക്ഷിക്കാം

21:49 PM
18/06/2017
തി​രു​വ​ന​ന്ത​പു​രം: പ​ട്ടി​ജാ​തി വി​ക​സ​ന വ​കു​പ്പി​നു വേ​ണ്ടി സി--​ഡി​റ്റ് ന​ട​പ്പാ​ക്കു​ന്ന സൈ​ബ​ര്‍ശ്രീ സ​െൻറ​റി​ല്‍ വി​വി​ധ സാ​ങ്കേ​തി​ക വി​ദ്യാ പ​രി​ശീ​ല​ന​ങ്ങ​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.  സോ​ഫ്റ്റ്​​വെ​യ​ര്‍, വി​ക​സ​നം, മാ​റ്റ്‌​ലാ​ബ് എ​ന്നി​വ​യി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തു ന​ല്‍കു​ന്ന പ​രി​ശീ​ല​ന​ങ്ങ​ള്‍ക്ക് 20നും 26​നും മ​ധ്യേ പ്രാ​യ​മു​ള​ള പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട​വ​ര്‍ക്ക് അ​പേ​ക്ഷി​ക്കാം.

സോ​ഫ്റ്റ്​​വെ​യ​ര്‍ വി​ക​സ​ന പ​രി​ശീ​ല​ന​ത്തി​ന് കാ​ലാ​വ​ധി ഏ​ഴു​മാ​സ​മാ​ണ്.  മാ​സം 5,500 രൂ​പ സ്​​റ്റൈ​പ​ൻ​ഡ്​ ല​ഭി​ക്കും. ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ്, ഐ.​ടി, ഇ​ല​ക്ട്രോ​ണി​ക്‌​സ്, ഇ​ല​ക്ട്രി​ക്ക​ല്‍ എ​ന്നി​വ​യി​ല്‍ എ​ന്‍ജി​നീ​യ​റി​ങ്​ ബി​രു​ദം അ​ല്ലെ​ങ്കി​ല്‍ എം.​സി.​എ/​എം.​എ​സ്​​സി ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് അ​ല്ലെ​ങ്കി​ല്‍ ത​ത്തു​ല്യ​മാ​യ​വ പാ​സാ​യി​രി​ക്ക​ണം.  
മാ​റ്റ്‌​ലാ​ബി​ല്‍ നാ​ലു​മാ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​ന് ഇ​ല​ക്ട്രോ​ണി​ക്‌​സ്, ഇ​ല​ക്ട്രി​ക്ക​ല്‍, ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ്, ഐ.​ടി, അ​പ്ലൈ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് എ​ന്നി​വ​യി​ല്‍ എ​ന്‍ജി​നീ​യ​റി​ങ്​ ബി​രു​ദം/​എം.​സി.​എ പാ​സാ​യ​വ​രോ കോ​ഴ്‌​സ് പൂ​ര്‍ത്തീ​ക​രി​ച്ച​വ​രോ ആ​യി​രി​ക്ക​ണം.  ബി.​എ​സ്​​സി (ക​മ്പ്യൂ​ട്ട​ര്‍  സ​യ​ന്‍സ്/​ഇ​ല​ക്ട്രോ​ണി​ക്‌​സ്) പാ​സാ​യ​വ​ര്‍ക്കും അ​പേ​ക്ഷി​ക്കാം. പ്ര​തി​മാ​സം 5000 രൂ​പ സ്​​റ്റൈ​പ​ൻ​ഡ്​​  ല​ഭി​ക്കും.  വി​ശ​ദ​വി​വ​ര​ങ്ങ​ളും അ​പേ​ക്ഷാ​ഫോ​റ​വും www.cybersri.org എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭി​ക്കും.
വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, വ​യ​സ്സ്, ജാ​തി എ​ന്നി​വ തെ​ളി​യി​ക്കു​ന്ന ശ​രി​പ​ക​ര്‍പ്പും പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യും ജൂ​ണ്‍ 23ന് ​മു​മ്പ് സൈ​ബ​ര്‍ശ്രീ സ​െൻറ​ര്‍, സി-​ഡി​റ്റ്, പൂ​ര്‍ണി​മ, ടി.​സി 81/2964, തൈ​ക്കാ​ട് പി.​ഒ, തി​രു​വ​ന​ന്ത​പു​രം-695014  വി​ലാ​സ​ത്തി​ല്‍ ല​ഭി​ക്ക​ണം.  ജൂ​ണ്‍ 24 ന് ​ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യും മ​റ്റ് രേ​ഖ​ക​ളും cybersricdit@gmail.com എ​ന്ന വി​ലാ​സ​ത്തി​ലേ​ക്ക് ഇ--​മെ​യി​ല്‍  അ​യ​ക്കാം.  ഫോ​ണ്‍: 0471 2323949
COMMENTS