പ്രാദേശിക സേനയിലേക്ക് അപേക്ഷിക്കാം

21:30 PM
04/12/2017
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ആ​സ്​​ഥാ​ന​മാ​യ 122ാം ഇ​ൻ​ഫ​ൻ​ട്രി ബ​റ്റാ​ലി​യ​ൻ പ്രാ​ദേ​ശി​ക സേ​ന​യി​ലേ​ക്ക് യു​വാ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. 18നും 42​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​യി ഡി​സം​ബ​ർ 11, 12 തീ​യ​തി​ക​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.

11ന് ​കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന സം​സ്​​ഥാ​ന​ക്കാ​ർ​ക്കും 12ന്  ​മ​ഹാ​രാ​ഷ്​​ട്ര, രാ​ജ​സ്​​ഥാ​ൻ, ഗു​ജ​റാ​ത്ത് കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​യ ദാ​ദ്ര നാ​ഗ​ർ​ഹ​വേ​ലി, ഗോ​വ, ദാ​മ​ൻ ദി​യു, ല​ക്ഷ​ദ്വീ​പ്, പു​തു​ച്ചേ​രി തു​ട​ങ്ങി​യയിടങ്ങളിൽനി​ന്നു​ള്ള​വ​ർ​ക്കും ക​ണ്ണൂ​ർ കോ​ട്ട മൈ​താ​നി​യി​ൽ കാ​യി​ക​ക്ഷ​മ​ത പ​രീ​ക്ഷ ന​ട​ക്കും. തു​ട​ർ​ന്ന് ഡി​സം​ബ​ർ 13, 14 തീ​യ​തി​ക​ളി​ൽ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ഡോ​ക്യു​മെേ​ൻ​റ​ഷ​ൻ, േട്ര​ഡ്​ ടെ​സ്​​റ്റ്, ഇ​ൻ​റ​ർ​വ്യൂ എ​ന്നി​വ​യും ന​ട​ത്തും.

ജ​ന​റ​ൽ ഡ്യൂ​ട്ടി: 45 ശ​ത​മാ​നം മാ​ർ​ക്കോ​ടെ എ​സ്.​എ​സ്.​എ​ൽ.​സി പാ​സാ​യി​രി​ക്ക​ണം. എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും 33 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​ത്ത മാ​ർ​ക്ക് വേ​ണം. ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ​മു​ള്ള​വ​ർ​ക്കും സം​സ്​​ഥാ​ന കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ  പ​ങ്കെ​ടു​ത്ത​വ​ർ​ക്കും മു​ൻ​ഗ​ണ​ന. 
ഷെ​ഫ് ക​മ്യൂ​ണി​റ്റി, എ​ക്യു​പ്മ​െൻറ് റി​പ്പ​യ​ർ, ആ​ർ​ട്ടി​സാ​ൻ വു​ഡ് വ​ർ​ക്ക​ർ: -എ​സ്.​എ​സ്.​എ​ൽ.​സി പാ​സ്, േട്ര​ഡ് വ​ർ​ക്കി​ൽ പ്രാ​വീ​ണ്യം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്ക​ണം. ശാ​രീ​രി​ക യോ​ഗ്യ​ത​ക​ൾ -ഉ​യ​രം 160 സെ.​മീ, നെ​ഞ്ച​ള​വ് 77-82 സെ.​മി, തൂ​ക്കം(​കു​റ​ഞ്ഞ​ത്) 50 കി.​ഗ്രാം.

താ​ൽ​പ​ര്യ​മു​ള്ള​വ​ർ ആ​റു മാ​സ​ത്തി​നു​ള്ളി​ൽ എ​ടു​ത്ത പാ​സ്​​പോ​ർ​ട്ട്​ ​ൈസ്​ ​ഫോ​ട്ടോ, നേ​റ്റി​വി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് ത​ഹ​സി​ൽ​ദാ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ത്, എ​സ്.​എ​സ്.​എ​ൽ.​സി സ​ർ​ട്ടി​ഫി​ക്ക​റ്റ്, സ്വ​ഭാ​വ സ​ർ​ട്ടി​ഫി​ക്ക​റ്റ്, യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന മ​റ്റു സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വ​യു​ടെ ഒ​റി​ജി​ന​ലും കോ​പ്പി​യു​മാ​യി ഹാ​ജ​രാ​ക​ണം. വി​വ​ര​ങ്ങ​ൾ​ക്ക് 0497 2707469 എ​ന്ന ന​മ്പ​റി​ൽ ര​ണ്ടു മ​ണി മു​ത​ൽ മൂ​ന്നു വ​രെ  ബ​ന്ധ​പ്പെ​ടാം.
 
COMMENTS