Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഅധ്യാപകരാകാൻ...

അധ്യാപകരാകാൻ കാത്തിരിക്കുകയാണോ? ഡി.എൽ.എഡിന് അപേക്ഷിക്കാം; അവസാന തീയതി ആഗസ്റ്റ് 16

text_fields
bookmark_border
അധ്യാപകരാകാൻ കാത്തിരിക്കുകയാണോ? ഡി.എൽ.എഡിന് അപേക്ഷിക്കാം; അവസാന തീയതി ആഗസ്റ്റ് 16
cancel

പ്രൈമറി സ്​കൂൾ അധ്യാപകരാകാനുള്ള യോഗ്യത കോഴ്​സായ ഡി.എൽ.എഡിന്​​ അ​പേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 16 വരെ അ​പേക്ഷിക്കാം. നേരത്തെ ടി.ടി.സി (ടീച്ചർ ട്രെയിനിങ് കോഴ്സ്) എന്ന പേരിൽ അറിയപ്പെട്ടിരുന്ന കോഴ്​സ്​ നിലവിൽ ഡി.എൽ.എഡ് (ഡിപ്ലോമ ഇൻ എലമെന്‍ററി എജുക്കേഷൻ) എന്നാണ്​ അറിയപ്പെടുന്നത്​. നാലു സെമസ്റ്ററുകളായി രണ്ടുവർഷമാണ്​ കാലയളവ്​. കോഴ്​സ്​ പൂർത്തിയാക്കിയവർ കെ. ടെറ്റ്​ പരീക്ഷ കൂടി പാസായാൽ സർക്കാർ, മാനേജ്​മെന്‍റ്​ സ്​കൂളുകളിൽ അധ്യാപക ജോലിയിൽ പ്രവേശിക്കാം.

യോഗ്യത

പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ 50% മാർക്കോടെ നേടിയിരിക്കണം. എന്നാൽ യോഗ്യതാ പരീക്ഷ പാസ്സാകാൻ മൂന്നിൽ കൂടുതൽ അവസരം എടുത്തവർ യോഗ്യരല്ല. പിന്നോക്ക വിഭാഗങ്ങൾക്ക് യോഗ്യത പരീക്ഷയുടെ മാർക്കിൽ 5% ഇളവുണ്ട്. പട്ടികജാതി - വർഗ വിഭാഗങ്ങൾക്ക് മാർക്ക് പരിധിയില്ല. അപേക്ഷകരുടെ പ്രായം 17നും 33നും ഇടയിലായിരിക്കണം. 2022 ജൂലൈ 1 വെച്ചാണ് പ്രായം കണക്കാക്കുക. പിന്നാക്ക/പട്ടിക വിഭാഗങ്ങൾക്ക് 36ഉം 38മാണ് പ്രായപരിധി.

അപേക്ഷ ഇങ്ങനെ

അപേക്ഷയുടെ മാതൃക www.education.kerala.gov.in എന്ന വെബ്സൈറ്റിലുണ്ട്. അപക്ഷകൾ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നേരി​ട്ടോ തപാലിലോ നൽകണം. ഓൺലൈനായി അപേക്ഷ സ്വീകരിക്കില്ല. ഒരു അപേക്ഷകന് ഒരു റവന്യൂ ജില്ലയിലെ സ്ഥാപനങ്ങളിലേക്കു മാത്രമേ അപേക്ഷിക്കാനാകൂ. അഞ്ച് രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ച് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷ ആഗസ്റ്റ് 16നകം സമർപ്പിക്കണം. അഞ്ചു രൂപ ട്രഷറിയിലുമടക്കാം. പട്ടിക വിഭാഗക്കാർക്ക് സ്റ്റാമ്പ് വേണ്ട. ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷിച്ചാൽ അയോഗ്യതയായി പരിഗണിക്കും. പൂർണമായി പൂരിപ്പിക്കാത്ത അപേക്ഷകളും നിരസിക്കും. എയ്ഡഡ് - സ്വാശ്രയ സ്ഥാപനങ്ങളിലെ കമ്മ്യൂണിറ്റി - മാനേജ്‌മെന്‍റ്​ ക്വോട്ടയിലേക്ക് അതത് സ്ഥാപനങ്ങളുടെ മാനേജർക്ക് പ്രത്യേക അപേക്ഷ സമർപ്പിക്കണം. അപേക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.

സർക്കാർ - എയ്ഡഡ് സ്കൂളുകളിൽ ജോലി ചെയ്യുന്ന ട്രയിനിങ്​ യോഗ്യത നേടിയിട്ടില്ലാത്ത എൽ.പി.എസ്.എ., യു.പി.എസ്.എ. ജ്യൂനിയർ ലാംഗ്വേജ് അധ്യാപകർ, സ്പെഷ്യലിസ്റ്റ് അധ്യാപകർ, 5 വർഷം സർവിസും പ്ലസ് ടു വിന് 50 % മാർക്കും നേടിയ വിദ്യാഭ്യാസ വകുപ്പിലെ ഫുൾ ടൈം ജീവനക്കാരായ അനധ്യാപകർ എന്നിവർക്ക്​ സർക്കാർ - എയ്ഡഡ് ടി.ടി.ഐകളിലെ ഡിപ്പാർട്ടുമെന്‍റ്​ ക്വോട്ട സീറ്റുകളിലേക്കു അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ആഗസ്റ്റ് 16 തന്നെയാണ്.

ക്ലാസുകൾ സെപ്റ്റംബർ ഒന്നിന് തുടങ്ങും. സർക്കാർ/എയ്ഡഡ് വിഭാഗങ്ങളിൽ ആകെ 101 ട്രെയ്നിങ് സ്കൂളുകളാണുള്ളത്. 100 സ്വാശ്രയ സ്കൂളുകളിലെ പ്രവേശനം സംബന്ധിച്ച പ്രത്യേക വിജ്ഞാപനവും വെബ്സൈറ്റിലുണ്ട്. ഇവയിൽ പകുതി മാനേജ്മെന്റ് സീറ്റുകളും പകുതി ഓപൺ മെറിറ്റ് സീറ്റുകളുമാണ്.കൂടുതൽ വിവരങ്ങൾക്ക് www.education.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:D.L.Ed
News Summary - Apply for D.L.Ed; Deadline is August 16
Next Story