പി.ആര്‍.ഡി ഫോട്ടോഗ്രാഫര്‍ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു
text_fieldsമലപ്പുറം: ഇന്‍ഫര്‍മേഷന്‍ ആൻഡ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിനു കീഴില്‍ കരാര്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനലില്‍ ഉള്‍പ്പെടുന്നതിന് താത്പര്യമുള്ള ഫോട്ടോഗ്രാഫര്‍മാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജില്ലയില്‍ സ്ഥിര താമസക്കാരായിരിക്കണം. പി.ആര്‍.ഡിയിലോ പത്ര സ്ഥാപനങ്ങളിലോ ഫോട്ടോഗ്രാഫര്‍മാരായി സേവനം ചെയ്തവര്‍ക്ക് മുന്‍ഗണന.
അപേക്ഷകരുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ ഉള്‍പ്പെടുത്തിയ ബയോഡാറ്റയും സ്വന്തം കാമറയുടെ വിവരങ്ങളും സഹിതം അപേക്ഷ സമർപ്പിക്കണം. അവസാന തീയതി: ആഗസ്ത് ഏഴ് തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍, ബി 3 ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍ മലപ്പുറം, പിന്‍: 676505 എന്ന വിലാസത്തില്‍ നേരിട്ടോ ഇ-മെയില്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0483 273 4387. ഇ-മെയില്‍: diomlpm@gmail.com.

