പ്രിസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
text_fieldsതിരുവനന്തപുരം: ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സംയോജിത വികസന വാർത്ത ശൃംഖല (പ്രിസം) പദ്ധതിയിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് താൽക്കാലിക പാനൽ രൂപവത്കരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പാനൽ തയാറാക്കുക. അപേക്ഷകൾ ഫെബ്രുവരി 15 വരെ careers.cdit.org വെബ്സൈറ്റ് മുഖേന ഓൺലൈനായി സമർപ്പിക്കാം. ഒരാൾക്ക് ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ.
മൂന്ന് പാനലുകളിലേക്കും പ്രായപരിധി ജനുവരി ഒന്നിന് 35 വയസ്സ്. എഴുത്തുപരീക്ഷ ജില്ല അടിസ്ഥാനത്തിലും അഭിമുഖം മേഖല അടിസ്ഥാനത്തിലും നടത്തും. ഒരു വർഷമാണ് പാനലിന്റെ കാലാവധി. വിശദ വിജ്ഞാപനം www.prd.kerala.gov.in, careers.cdit.org വെബ്സൈറ്റുകളിൽ ലഭിക്കും.

