Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അപേക്ഷാ തിയ്യതി നീട്ടി

text_fields
bookmark_border
kuhs
cancel



തൃശൂർ: കേരള ആരോഗ്യ സര്‍വകലാശാലക്ക്​ കീഴില്‍ കോഴിക്കോട് പ്രവര്‍ത്തിക്കുന്ന സ്‌ക്കൂള്‍ ഓഫ് ഫാമിലി ഹെല്‍ത്ത് സ്റ്റഡീസ്, തിരുവനന്തപുരത്തെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, തൃപ്പൂണിത്തറയിലെ സ്‌ക്കൂള്‍ ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വ്വേദ, സര്‍വ്വകലാശാലാ ആസ്ഥാനത്തുള്ള അക്കാഡമിക് സ്റ്റാഫ് കോളേജ് എന്നിവിടങ്ങളില്‍ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍/റീഎംപ്ലോയ്മെന്റ് വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി സെപ്റ്റംബര്‍ 10 വരെ നീട്ടി.

അപേക്ഷകര്‍ വിശദമായ ബയോഡാറ്റ, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ശരിപ്പകര്‍പ്പ് സഹിതം അപേക്ഷകള്‍ രജിസ്ട്രാര്‍, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ്, മെഡിക്കല്‍ കോളേജ് പി.ഓ, തൃശൂര്‍ 680596 എന്ന മേല്‍വിലാസത്തില്‍ സമര്‍പ്പിക്കണം. ഒഴിവുകള്‍, യോഗ്യത, പ്രവര്‍ത്തിപരിചയം തുടങ്ങിയ വിശദവിവരങ്ങള്‍ക്ക് സര്‍വ്വകലാശാലാ വെബ്‌സൈറ്റ് 'www.kuhs.ac.in' സന്ദര്‍ശിക്കുക. ഫോണ്‍: 0487-2207664, 2207650.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - application date postponed
Next Story