അന്തമാനിൽ നിരവധി അവസരം; 98 ഒഴിവ്
text_fieldsകേന്ദ്ര ഭരണപ്രദേശമായ അന്തമാൻ-നികോബാർ ദ്വീപുകളിൽ അഡ്മിനിസ്ട്രേഷൻ, ആരോഗ്യ മേഖലകളിൽ മൊത്തം 98 ഒാഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ 32 ജൂനിയർ എൻജിനീയർമാരുടെ ഒഴിവുകളുണ്ട്. എൻജിനീയറിങ്ങിൽ ഡിപ്ലോമ/ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം.
ഹെൽത്ത് മിഷൻ വിഭാഗത്തിൽ കൺസൾട്ടൻറ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, മെഡിക്കൽ ഒാഫിസർ, സൈക്യാട്രിക് സോഷ്യൽ വർക്കർ എന്നീ തസ്തികകളിലായി 17 സ്റ്റാഫ് നഴ്സ്, സോഷ്യൽ വർക്കർ, റെനൽ ടെക്നിഷ്യൻ എന്നീ തസ്തികകളിലായി 49 ഒഴിവുകളും ഉണ്ട്. യോഗ്യത, വയസ്സ്, പരിചയം തുടങ്ങിയ വിശദവിവരങ്ങൾ http://www.andaman.gov.in/ ൽ ലഭ്യമാണ്. വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ അയക്കേണ്ട അവസാന തീയതികൾ: ഫെബ്രുവരി എട്ട്, 12, മാർച്ച് എട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
