Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഅഖിലേന്ത്യാ അഗ്രികൾചർ...

അഖിലേന്ത്യാ അഗ്രികൾചർ ഡിഗ്രി, പി.ജി, പി.എച്ച്.ഡി പ്രവേശന പരീക്ഷ

text_fields
bookmark_border
അഖിലേന്ത്യാ അഗ്രികൾചർ ഡിഗ്രി, പി.ജി, പി.എച്ച്.ഡി പ്രവേശന പരീക്ഷ
cancel

ഐ.സി.എ.ആർ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ വർഷത്തെ അഖിലേന്ത്യാ അഗ്രികൾചർ ഡിഗ്രി, പി.ജി, പി.എച്ച്.ഡി പ്രവേശന പരീക്ഷക്ക് നാഷനൽ ടെസ്റ്റിങ് ഏജൻസി അപേക്ഷകൾ ക്ഷണിച്ചു. രാജ്യത്തെ 64 സ്റ്റേറ്റ് അഗ്രികൾചർ/വെറ്ററിനറി/ഹോർട്ടികൾചറൽ/ഫിഷറീസ് യൂനിവേഴ്സിറ്റികൾ, 4 സെൻട്രൽ യൂനിവേഴ്സിറ്റികൾ (അലിഗാർ മുസ്‍ലിം ബനാറസ് ഹിന്ദു ഉൾപ്പെടെ), IARI, IVRI, NDRI, CIFE; മൂന്ന് സെൻട്രൽ അഗ്രികൾചറൽ യൂനിവേഴ്സിറ്റികൾ എന്നിവിടങ്ങളിലാണ് പ്രവേശനം.

ICAR പ്രവേശന പരീക്ഷാ വിജ്ഞാപനവും (AIEEA-UG/PG; AICE-JRF/SRF (Phd) വിശദവിവരങ്ങളടങ്ങിയ ഇൻഫർമേഷൻ ബുള്ളറ്റിനും https://icar.nta.nic.inൽനിന്നും ഡൗൺലോഡ് ചെയ്യാം. സംക്ഷിപ്ത വിവരങ്ങൾ ചുവടെ. അപേക്ഷ ഓൺലൈനായി ആഗസ്റ്റ് 19 വൈകീട്ട് 5 മണി വരെ സമർപ്പിക്കാം.

AIEEA UG-2022: കാർഷിക സർവകലാശാലകളിലെ അണ്ടർ ഗ്രാജുവേറ്റ് അഗ്രികൾചർ/അനുബന്ധ ശാസ്ത്രവിഷയങ്ങളിൽ 15-20% സീറ്റുകളിലേക്കും NDRI കർണാൽ, IARI ന്യൂഡൽഹി, RLBCAU ​ഝാൻസി, ഡോ. RPCAU പുസ, ബീഹാർ എന്നിവിടങ്ങളിൽ 100 ശതമാനം സീറ്റുകളിലേക്കും ഈ പ്രവേശന പരീക്ഷയുടെ റാങ്കടിസ്ഥാനത്തിലാണ് പ്രവേശനം. വാഴ്സിറ്റികളും കോഴ്സുകളും സീറ്റുകളും ഓൺലൈൻ കൗൺസലിങ് സമയത്ത് www.icar.org.inൽ ലഭ്യമാകും. ഇനി പറയുന്ന 11 ബാച്ചിലേഴ്സ് ഡിഗ്രി പ്രോഗ്രാമുകളിലാണ് പഠനാവസരം.

ബി.എസ്.സി (ഓണേഴ്സ്)-അഗ്രികൾചർ, ഹോർട്ടികൾചർ, ഫോറസ്ട്രി, കമ്യൂണിറ്റി സയൻസ്, ഫുഡ് ന്യൂട്രീഷ്യൻ ആൻറ് ഡയറ്റിക്സ്, സെറികൾചർ, ബി.എഫ്.എസ്.സി, ബി.ടെക്, അഗ്രികൾചറൽ എൻജിനീയറിങ്, ഡെയറി ടെക്നോളജി, ഫുഡ് ടെക്നോളജി, ബയോ ടെക്നോളജി. യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. എസ്.സി/എസ്.ടി/തേർഡ് ജൻഡർ/പി.ഡബ്ലിയു.ബി.ഡി വിഭാഗങ്ങളിൽ പെടുന്നവർക്ക് 40 ശതമാനം മതി. അപേക്ഷാഫീസ് 800 രൂപ. ഒ.ബി.സി-എൻ.സി.എൽ/യു.പി.എസ്/ഇ.ഡബ്ലിയു.എസ് വിഭാഗങ്ങൾക്ക് 770 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ലിയു.ബി.ഡി/തേർഡ് ജൻഡർ വിഭാഗങ്ങൾക്ക് 400 രൂപ. അപേക്ഷ ഓൺലൈനായി ഇപ്പോൾ സമർപ്പിക്കാം.

അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങളും പരീക്ഷയുടെ വിശദാംശങ്ങളും ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്. ആഗസ്റ്റ് 19 വൈകീട്ട് 5 മണി വരെ അപേക്ഷ സ്വീകരിക്കും. കേരളത്തിൽ ആലപ്പുഴ/ചെങ്ങന്നൂർ, എറണാകുളം/അങ്കമാലി, മൂവാറ്റുപുഴ, ഇടുക്കി, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ പ്രവേശന പരീക്ഷാകേന്ദ്രങ്ങളാണ്.

`AIEEA PG-2022' കാർഷിക സർവകലാശാലകളിൽ അഗ്രികൾചർ/അനുബന്ധ വിഷയങ്ങളിൽ മാസ്റ്റേഴ്സ് ഡിഗ്രി പ്രോഗ്രാമുകളിൽ 25-30 ശതമാനം വരെ സീറ്റുകളിലും NDRI, IARI ഉൾപ്പെടെ ചില സ്ഥാപനങ്ങളിൽ മുഴുവൻ സീറ്റുകളിലും ഈ പ്രവേശന പരീക്ഷയുടെ റാങ്കടിസ്ഥാനത്തിലാണ് അഡ്മിഷൻ. ഡോക്ടറൽ ഡിഗ്രി പ്രോഗ്രാമുകളിലേക്കും JRF/SRF ഫെലോഷിപ്പിനായും നടത്തുന്ന ICAR AICE JRF/SRF (phd) പ്രവേശന പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷാ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും https://icer.nta.nic.in സന്ദർശിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICAR
News Summary - All India Agriculture Degree, PG, Ph.D Entrance Test
Next Story