എ.എം.യു: മാർച്ച് 12 വരെ അപേക്ഷകൾ സ്വീകരിക്കും

18:30 PM
09/03/2019

ന്യൂഡൽഹി: അലിഗഡ്​ മുസ്​ലിം സർവകലാശാല (എ.എം.യു) പ്രവേശന പരീക്ഷക്ക്​ അപേക്ഷിക്കുന്നതിനുള്ള  അവസാന തീയ്യതി മാർച്ച് 12 വരെ നീട്ടീ. ബി.എ, ബി.എസ്​.സി, ബി.കോം, ബി.ടെക്, ​ BArch, ബി.​െഎ എൽ.എൽ.ബി, എം.ബി.എ, എം.സി.എ, എം.എസ്​.ഡബ്ല്യു, കോഴ്സുകൾക്കാണ്​ മാർച്ച്​ 12 വരെ നീട്ടിനൽകിയത്​.  

200 രൂപ ഫൈനോടു കൂടി തുടർന്നും അപേക്ഷിക്കാം. മറ്റു കോഴ്സുകൾക്ക്​ അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച് 16 വരെയാണ്. www.amucontrollerexams.com വെബ്​ സൈറ്റ്​ വഴിയാണ്​ അപേക്ഷിക്കേണ്ടത്. 

ബി.​എ, ബി.എസ്​.സി, ബി.കോം, ബി.ടെക്​, എം.ബി.എ, ബി.എഡ്​, എൽ.എൽ.ബി  കോഴ്സുകൾക്ക് കോഴിക്കോട് പരീക്ഷ സ​െൻററുകൾ അനുവദിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 7025721523, 9639849489. 

Loading...
COMMENTS