വ്യോമസേനയിൽ അഗ്നിവീർ; അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം
text_fieldsന്യൂഡൽഹിയിലും ബംഗളൂരുവിലും 2025 ജൂൺ 10 മുതൽ 18 വരെ വ്യോമസേന നടത്തുന്ന അഗ്നിവീർവായു (മ്യൂസിഷ്യൻ) റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കുന്നതിന് അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും ഏപ്രിൽ 21, രാവിലെ 11 മുതൽ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം. ഫീസ് 100 രൂപ+ജി.എസ്.ടി. യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം, മ്യൂസിക്കിൽ പ്രാവീണ്യമുണ്ടായിരിക്കണം.
നിർദിഷ്ട ഉപകരണങ്ങളിൽ രണ്ടെണ്ണം വായിക്കാനുള്ള കഴിവ്, മുൻപരിചയം അല്ലെങ്കിൽ മ്യൂസിക് (ഹിന്ദുസ്ഥാനി/കർണാട്ടിക് ക്ലാസിക്കൽ) ഡിപ്ലോമ. ഉയരം പുരുഷന്മാർക്ക് 162 സെ.മീറ്റർ, വനിതകൾക്ക് 152 സെ.മീറ്റർ. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. പ്രായപരിധി 21 വയസ്സ്, വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അടങ്ങിയ വിജ്ഞാപനം https://agnipathvayu.cdac.in ൽ രജിസ്ട്രേഷൻ സ്വീകരിക്കുന്ന അവസാന തീയതി മേയ് 11. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നാലു വർഷത്തേക്കാണ് നിയമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

