Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഗേറ്റ്​/​ജി-പാറ്റ്​...

ഗേറ്റ്​/​ജി-പാറ്റ്​ യോഗ്യതയുള്ളവർക്ക്​ എ.ഐ.സി.ടി.ഇ 'പി.ജി' സ്​കോളർഷിപ്

text_fields
bookmark_border

അംഗീകൃത സ്ഥാപനങ്ങളിൽ പ്രാബല്യത്തിലുള്ള ഗേറ്റ്​/ജി^പാറ്റ്​ സ്​കോർ അടിസ്​ഥാനത്തിൽ എം.ഇ/എം.ടെക്​/എം.ഫാം/എം.ആർക്​ ​െറഗുലർ പ്രോ​ഗ്രാമുകളിൽ ഇക്കൊല്ലം പ്രവേശനം നേടിയ വിദ്യാർഥികൾക്ക്​ അഖിലേന്ത്യ സാ​ങ്കേതിക വിദ്യാഭ്യാസ കൗൺസിലി​െൻറ (എ.ഐ.സി.ടി.ഇ) 2020-21 വർഷത്തെ പി.ജി സ്​കോളർഷിപ്പിന്​ രജിസ്​റ്റർ ചെയ്യാം. 12400 രൂപയാണ്​ പ്രതിമാസ സ്​കോളർഷിപ്​. 24 മാസം ലഭിക്കും.

ഇതുസംബന്ധിച്ച വിജ്ഞാപനവും രജിസ്​ട്രേഷനുള്ള മാർഗനിർദേശങ്ങളും www.aict.India.org/schemes/students-development, schemes/PG-scholarship-scheme ലിങ്കിൽ ലഭ്യമാണ്​. അപേക്ഷാർഥികൾക്ക്​ സേവിങ്സ്​​ ബാങ്ക്​ അക്കൗണ്ടുണ്ടായിരിക്കണം.

വിദ്യാർഥികൾ രജിസ്​റ്റർ ചെയ്യുന്ന വിവരങ്ങൾ/സ്​റ്റുഡൻറ്​ ​േഡറ്റ പരിശോധിച്ച്​ ഓൺലൈൻ പ്രൊപ്പോസലായി സ്ഥാപനമേധാവികൾ ​എ.ഐ.സി.ടി.ഇ അധികൃതർക്ക്​ ഡിസംബർ 31ന്​ മുമ്പ്​ സമർപ്പിക്കണം. സ്​കോളർഷിപ്പിനായി ഓൺലൈൻ രജിസ്​റ്റർ ചെയ്യുന്നവർ ഗേറ്റ്​/ജി^പാറ്റ്​ സ്​കോളർഷിപ്​, ബാങ്ക്​ പാസ്​ബുക്ക്​, ആധാർ കാർഡ്​, ജാതി സർട്ടിഫിക്കറ്റ്​ (ആവശ്യമുള്ളവർ), ​ഒ.ബി.സി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്​ എന്നിവയുടെ സ്​കാൻ ചെയ്​ത പി.ഡി.എഫ്​ കോപ്പി അപ്​ലോഡ്​ ചെയ്യണം.

മറ്റേതെങ്കിലും സ്​കോളർഷിപ്പോ/റസ്​റ്റാറ​​േൻറാ കൈപ്പറ്റുന്നവർക്ക്​ അപേക്ഷിക്കാൻ അർഹരല്ല. ഓൺലൈൻ രജിസ്​ട്രേഷനും കൂടുതൽ വിവരങ്ങൾക്കും www.aicte.India.org എന്ന ഇ-മെയിലിലും ബന്ധപ്പെടാം. ഹെൽപ് ഡെസ്​ക്​ ​ഫോൺ: 011-29581000.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AICTEGATEG-PAT
Next Story