Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 3:21 AM IST Updated On
date_range 7 Sept 2017 3:21 AM ISTഅഗ്രി ബിസിനസ് മാനേജ്മെൻറ് പി.ജി ഡിേപ്ലാമ പ്രവേശനം
text_fieldsbookmark_border
അഗ്രി ബിസിനസ് മാനേജ്മെൻറിൽ പ്രഫഷനൽ പഠനവും വൈദഗ്ധ്യവുമുള്ളവർക്ക് കാർഷികോൽപന്ന വ്യവസായിക മേഖലയിലും മറ്റും നല്ല ഡിമാൻഡാണ്. കാർഷിക ബിരുദധാരികൾക്ക് മാത്രമല്ല ഏതൊരു ബിരുദധാരിക്കും അഗ്രി ബിസിനസ് മാനേജ്മെൻറ് പഠിക്കാം. വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് എക്സിക്യൂട്ടിവ്/മാനേജീരിയൽ തസ്തികയിൽ ആകർഷകമായ ശമ്പളത്തിൽ തൊഴിൽ ലഭിക്കും.
ഹൈദരാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് അഗ്രികൾചറൽ എക്സ്റ്റൻഷൻ മാനേജ്മെൻറ് (MANAGE) 2018 -20 വർഷത്തെ ദ്വിവത്സര ഫുൾടൈം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിേപ്ലാമ ഇൻ മാനേജ്െമൻറ് (അഗ്രി ബിസിനസ് മാനേജ്മെൻറ്) (PGDA-ABM) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 23ാമത് ബാച്ലേക്കാണ് പ്രവേശനം. കോഴ്സ് നടത്തുന്നത് അഖിലേന്ത്യ സാേങ്കതിക വിദ്യാഭ്യാസ കൺസിലിെൻറ അനുമതിയോടെയാണ്.
അപേക്ഷകർക്ക് ഇനി പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം. അഗ്രികൾചറൽ /അനുബന്ധ ശാസ്ത്ര-സാേങ്കതിക വിഷയങ്ങളിൽ (ബയോടെക്നോളജി), ബയോ ഇൻഫർമാറ്റിക്സ്, ഫിഷറീസ്, ഡെയറി ടെക്നോളജി, അഗ്രികൾചറൽ എൻജിനീയറിങ്, അഗ്രി കൾചറൽ മാർക്കറ്റിങ് ആൻഡ് കോഒാപറേഷൻ, ഫുഡ്ടെക്നോളജി, ഫുഡ് പ്രോസസ് എൻജിനീയറിങ്, ഫോറസ്ട്രി, ഹോർട്ടി കൾചർ സെറി കൾചർ, വെറ്ററിനറി സയൻസ്, അനിമൽ ഹസ്ബൻഡറി മുതലായവ) അല്ലെങ്കിൽ ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ്, പ്യുവർ സയൻസ്, കോമേഴ്സ് ഉൾപ്പെടെ മാറ്റേതെങ്കിലും ഡിസിപ്ലിനിൽ 50 ശതമാനം മാർക്കിൽ/ തത്തുല്യ CGPAയിൽ കുറയാതെ അംഗീകൃത സർവകലാശാലയിൽനിന്ന് ബാച്ലേഴ്സ് ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി/ വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഡിഗ്രിക്ക് 45 ശതമാനം/ തല്യ CGPA മതിയാകും. അവസാന വർഷ ഡിഗ്രി വിദ്യാർഥികൾക്കും അപേക്ഷിക്കാം. 2018 ആഗസ്റ്റ് 30നകം യോഗ്യത സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. ഇതിന് പുറമെ IIM-CAT 2017 സ്കോറും പ്രവേശനത്തിനാവശ്യമാണ്. CAT 2017 സ്കോർ കാർഡ് 2018 ജനുവരി 31നകം സമർപ്പിക്കണം.
അപേക്ഷഫീസ് ജനറൽ, ഒ.ബി.സി വിഭാഗങ്ങൾക്ക് 1200 രൂപ. പട്ടികജാതി/ വർഗക്കാർക്ക് 600 രൂപ. MANAGE, Hyderabadന് മാറ്റാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ഒാൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പിയോടൊപ്പം അപേക്ഷാഫീസ് നൽകാം. അപേക്ഷ ഒാൺലൈനായി www.manage.gov.in എന്ന വെബ്സൈറ്റിലേക്ക് സമർപ്പിക്കേണ്ടതാണ്. ഇതിനുള്ള നിർദേശങ്ങൾ വൈബ്സൈറ്റിൽനിന്ന് ലഭിക്കും. അപേക്ഷയുടെ ഹാർഡ് കോപ്പി ബന്ധപ്പെട്ട രേഖകൾ സഹിതം The Principal Co-ordination PGDM (ABM), National Institute of Agricultural Extension Management (MANAGE) Rajendra nagar Hyderabad -500030 എന്ന വിലാസത്തിൽ അയക്കണം. പൂർണമായ അപേക്ഷകൾ 2018 ജനുവരി ഒന്നുവരെ സ്വീകരിക്കും.
തെരഞ്ഞെടുപ്പിനായി IIM-CAT 2017 സ്കോർ പരിഗണിച്ച് അപേക്ഷകരുടെ ഷോർട്ട്ലിസ്റ്റ് തയാറാക്കി ഉപന്യാസമെഴുത്ത്, ഗ്രൂപ് ചർച്ച, പേഴ്സനൽ ഇൻറർവ്യൂ എന്നിവക്ക് ക്ഷണിക്കും. ഇനി പറയുന്നവിധം വെയ്റ്റേജ് നൽകിയാണ് മെറിറ്റ് ലിസ്റ്റ് തയാറാക്കുന്നു. IIM-CAT 2017 സ്കോർ 55 ശതമാനം പേഴ്സനൽ ഇൻറർവ്യൂ -14, ഗ്രൂപ് ചർച്ച 10, ഉപന്യാസമെഴുത്ത് -5, വർക്ക് എക്സ്പീരിയൻസ് -5, അക്കാദമിക് മെറിറ്റ് -5, ഡൈവേഴ്സിറ്റി ഫാക്ടർ -6, സെലക്ഷൻ പരമാവധി 100 മാർക്കിനാണ്. അന്തിമ മെറിറ്റ് ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. വിശദവിവരങ്ങൾ www.manage.gov.in/adimissions-2018/admissions asp എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story