Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightസ്​പെഷ്യാലിറ്റി...

സ്​പെഷ്യാലിറ്റി നഴ്​സിങ്​ പോസ്​റ്റ്​ ബേസിക്​ ഡിപ്ലോമ പ്രവേശനം

text_fields
bookmark_border
സ്​പെഷ്യാലിറ്റി നഴ്​സിങ്​ പോസ്​റ്റ്​ ബേസിക്​ ഡിപ്ലോമ പ്രവേശനം
cancel

തിരുവനന്തപുരം, കോട്ടയം, കണ്ണൂർ ഗവൺമെൻറ്​ ന​ഴ്​സിങ്​ കോളജുകളിൽ 2021-22 വർഷത്തെ സ്​പെഷ്യാലിറ്റി നഴ്​സിങ്​ പോസ്​റ്റ്​ ബേസിക്​ ഡിപ്ലോമ പ്രവേശനത്തിന്​ അപേക്ഷിക്കാം. ക്രിട്ടിക്കൽ കെയർ നഴ്​സിങ്​, എമർജൻസി ആൻഡ്​​ ഡിസാസ്​റ്റർ നഴ്​സിങ്​, ഓ​ങ്കോളജി നഴ്​സിങ്​, ന്യൂറോ സയൻസ്​ നഴ്​സിങ്​, കാർഡിയോ തൊറാസിക്​ നഴ്​സിങ്​, നിയോനേറ്റൽ നഴ്​സിങ്​, നഴ്​സിങ്​ മിഡ്​വൈഫറി പ്രാക്​ടീഷനർ എന്നീ സ്​പെഷ്യാലിറ്റികളിലാണ്​ ​പഠനാവസരം. പ്രവേശന വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ പ്രോസ്​പെക്​ടസും www.lbscentre.kerala.gov.inൽ ലഭ്യമാണ്​.

അപേക്ഷഫീസ്​ പൊതുവിഭാഗത്തിന്​ 800 രൂപ. പട്ടികജാതി/വർഗ വിഭാഗത്തിന്​ 400 രൂപ. ഓൺ​െലെനായോ വെബ്​സൈറ്റിലൂടെ ലഭിക്കുന്ന ചലാൻ ഫോറം ഉപയോഗിച്ച്​ കേരളത്തിലെ ഏതെങ്കിലും ഫെഡറൽ ബാങ്കി​​െൻറ ശാഖയിലൂടെയോ അപേക്ഷഫീസ്​ അടക്കാം. കേരളീയർക്കാണ്​ പ്രവേശനം.യോഗ്യത: ഫിസിക്​സ്​, ബയോളജി ഐശ്ചിക വിഷയമായി പ്ലസ്​ ടു പരീക്ഷ പാസായിരിക്കണം. കൂടാതെ നഴ്​സിങ്​ കൗൺസിൽ അംഗീകരിച്ച ജനറൽ നഴ്​സിങ്​ ആൻഡ്​​ മിഡ്​വൈഫറി (GNM) 50 ശതമാനം മാർക്കോടെ പാസായിരിക്കണം അല്ലെങ്കിൽ പോസ്​റ്റ്​ ബേസിക്​ ബി.എസ്​സി നഴ്​സിങ്​/ബി.എസ്​സി നഴ്​സിങ്​ വിജയിച്ചിരിക്കണം. നഴ്​സിങ്​ കൗൺസിൽ രജിസ്​ട്രേഷൻ സർട്ടിഫിക്കറ്റ്​ ഹാജരാക്കണം. പ്രായപരിധി: 45 വയസ്സ്​. സർവിസ്​ ക്വാട്ടയിലേക്ക്​ 49 വയസ്സുവരെയാകാം.

അപേക്ഷ ഓൺലൈനായി ഇപ്പോൾ സമർപ്പിക്കാം. നവംബർ ആറുവരെ അപേക്ഷ സ്വീകരിക്കും. വിവിധ ഘട്ടങ്ങളായാണ്​ അപേക്ഷ പൂർത്തീകരിക്കേണ്ടത്​. ഇതിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്​.സെലക്​ഷൻ: എൽ.ബി.എസ്​ ഡയറക്​ടർ തിരുവനന്തപുരത്ത്​​ നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെയും അനുബന്ധമായി നടത്തുന്ന നഴ്​സിങ്​ സ്​കിൽ ടെസ്​റ്റി​ന്‍റെയും അടിസ്ഥാനത്തിൽ റാങ്ക്​ ലിസ്​റ്റ്​ തയാറാക്കും. റാങ്ക്​ ലിസ്​റ്റിലുള്ളവർക്ക്​ കോളജ്​ ഓപ്​ഷൻ രജിസ്​റ്റർ ചെയ്യാം. നിശ്ചിത തീയതിയിൽ തിരുവനന്തപുരത്ത്​ മെഡിക്കൽ എജുക്കേഷൻ ഡയറക്​ടറുടെ മേൽനോട്ടത്തിൽ നടത്തുന്ന കേന്ദ്രീകൃത അലോട്ട്​മെൻറ്​ വഴിയാണ്​ പ്രവേശനം.

മൂന്ന്​ നഴ്​സിങ്​ കോളജുകളിലായി വിവിധ സ്​പെഷ്യാലിറ്റികളിൽ ആകെ 84 സീറ്റുകളാണുള്ളത്​. അതത്​ കോളജിൽ ലഭ്യമായ സ്​പെഷ്യാലിറ്റികളും സീറ്റുകളും ​േപ്രാസ്​പെക്​ടസിലുണ്ട്​.

12 മാസമാണ്​ കോഴ്​സി​ന്‍റെ ദൈർഘ്യം. 11,030 രൂപയാണ്​ വാർഷിക ട്യൂഷൻ ഫീസ്​. പഠിതാക്കൾക്ക്​ പ്രതിമാസം 7000 രൂപ വീതം സ്​റ്റൈപ്പൻറ്​ ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DiplomaSpecialty Nursing
News Summary - Admission to Post Basic Diploma in Specialty Nursing
Next Story