Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightദേശീയ നിയമ...

ദേശീയ നിയമ സർവകലാശാലയിൽ മാസ്റ്റേഴ്സ് പ്രോഗ്രാമുകളിൽ പ്രവേശനം

text_fields
bookmark_border
ദേശീയ നിയമ സർവകലാശാലയിൽ മാസ്റ്റേഴ്സ് പ്രോഗ്രാമുകളിൽ പ്രവേശനം
cancel

കൊൽക്കത്തയിെല ദി വെസ്റ്റ് ബംഗാൾ നാഷനൽ യൂനിവേഴ്സിറ്റി ഓഫ് ജൂറിഡിക്കൽ സയൻസസ്, 2026-28 വർഷത്തെ താഴെ പറയുന്ന മാസ്റ്റേഴ്സ് പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

  1. എം.എ-ക്രിമിനോളജി ആൻഡ് ക്രിമിനൽ ജസ്റ്റിസ് അഡ്മിനിസ്ട്രേഷൻ. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാതെ അംഗീകൃത സർവകലാശാല ബിരുദം. സീറ്റുകൾ 50
  2. എം.എസ് സി ഫോറൻസിക് സയൻസ്. യോഗ്യത: 55 ശതമാനം മാർക്കോടെ ബി.എസ്‍സി. സീറ്റുകൾ 30
  3. എൽഎൽ.എം-ഡേറ്റ സയ ൻസ് ആൻഡ് ഡേറ്റാ പ്രൊട്ടക്ഷൻ ലോ. യോഗ്യത 55 ശതമാനം മാർക്കോടെ അംഗീകൃത നിയമ ബിരുദം. സീറ്റുകൾ: 40.

സെലക്ഷൻ: മാർച്ച് 29ന് ചെന്നൈ, ഹൈദരാബാദ്, ഡൽഹി, മുംബൈ, ഗുവാഹതി, ഭോപാൽ, കോൽക്കത്ത നടത്തുന്ന അഖിലേന്ത്യ പ്രവേശന പരീക്ഷ വഴിയാണ് പ്രവേശനം. വിശദ വിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.nujs.eduൽ ലഭിക്കും.

അപേക്ഷ ഫീസ്: 2000 രൂപ. പട്ടികജാതി/ വർഗ വിഭാഗങ്ങളിൽപെടുന്നവർക്ക് 1500 രൂപ മതി. https://nujsadm.samarth.edu.in/ എന്ന പോർട്ടലിൽ മാർച്ച് ആറിനകം ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷയുടെ സ്കാൻ ചെയ്ത പകർപ്പും ഫീസടച്ച രസീതും admission@nujs.edu എന്ന ഇ-മെയിലിൽ അയക്കുകയും വേണം. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CareeradmissionNational Law University
News Summary - Admission to Master's programs at the National Law University
Next Story