Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എയ്ഡഡ് സ്കൂൾ‘ നിയമനാംഗീകാരം ലഭിക്കാതെ 8853 അധ്യാപകർ
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: സംസ്ഥാനത്ത് എയ്ഡഡ് സ്കൂളുകളിൽ നിയമനാംഗീകാരം നിയമനാംഗീകാരം ലഭിക്കാതെ 8853 അധ്യാപകർ. നിയമസഭയിൽ ടി.വി ഇബ്രാഹിമിന്‍റെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രേഖാമൂലം നൽകിയ മറുപടിയിലാണ് ഇത്രയധികം അധ്യാപകർ ശമ്പളമില്ലാതെ ജോലി ചെയ്യുന്നുവെന്ന കണക്ക് പുറത്തുവന്നത്.
ഏറ്റവും കൂടുതൽ അധ്യാപകർക്ക് നിയമനാംഗീകാരം ലഭിക്കാനുള്ളത് മലപ്പുറം ജില്ലയിലാണ് -2708 പേർ. തൃശൂരിൽ 1045 പേർ. ഏറ്റവും കൂടുതൽ നിയമനാംഗീകാരം ലഭിക്കാനുള്ളത് യു.പി സ്കൂൾ അധ്യാപകർക്കാണ് -3395 പേർ.
എൽ.പിയിൽ 2485 പേരും ഹൈസ്കൂളിൽ 2973 പേരും ഈ ഗണത്തിലുണ്ട്. ഹയർ സെക്കൻഡറിയിൽ നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ കണക്ക് ചോദിച്ചെങ്കിലും മന്ത്രിയുടെ മറുപടിയിൽ ഇല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

