Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2017 8:21 PM GMT Updated On
date_range 10 Dec 2017 8:21 PM GMTബംഗളൂരു ഭെല്ലിൽ 80 ട്രെയിനീ തസ്തികകൾ
text_fieldsbookmark_border
കേന്ദ്രസർക്കാറിന് കീഴിലെ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിെൻറ ബംഗളൂരുവിലെ ഇലക്ട്രോണിക്സ് ഡിവിഷനിൽ 80 ട്രെയിനി തസ്തികകളിലേക്ക് വിജ്ഞാപനമായി. ബി.കോം/ ബി.ബി.എം/ ബി.എസ്സി/ ബി.സി.എ/ ബി.എസ്.ഡബ്ല്യൂ/ ബി.ബി.എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 18നും 30നുമിടക്ക് പ്രായമുള്ളവരായിരിക്കണം അപേക്ഷകർ. സംവരണ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ നിയമാനുസൃത ഇളവുകളുണ്ട്.
ഭാരത് ഇലക്ട്രിക്കൽസ് ലിമിറ്റഡ്, ഇലക്ട്രോണിക്സ് ഡിവിഷൻ, മൈസൂരു റോഡ്, ബംഗളൂരു-560026 എന്ന വിലാസത്തിൽ പ്രവർത്തിക്കുന്ന ഒാഫിസിൽ വെച്ച് 13ന് നടക്കുന്ന അഭിമുഖത്തിെൻറ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
താഴെപ്പറയുന്ന രേഖകളുടെ കോപ്പികൾ അഭിമുഖ വേളയിൽ ഉദ്യോഗാർഥികൾ ഹാജരാക്കണം: ബിരുദ/പ്രൊവിഷനൽ സർട്ടിഫിക്കറ്റ്, ബിരുദ പരീക്ഷയുടെ മാർക്ക്ലിസ്റ്റുകൾ , ജനനതീയതി തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, മാർക്ക് സി.ജി.പി.എ രീതിയിലാണ് സർട്ടിഫിക്കറ്റിൽ ഉള്ളതെങ്കിൽ, പേഴ്സേൻറജ് ഫോർമുല കാണിക്കുന്ന രേഖ നിർബന്ധമാണ്.
ഉദ്യോഗാർഥികൾക്ക് ഇ-മെയിൽ വിലാസമുണ്ടായിരിക്കണം. കൂടുതൽ വിശദാംശങ്ങൾക്ക് www.bheledn.comhttp://www.bheledn.com എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ കാണുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story