Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range െഎ.എസ്.ആർ.ഒയിൽ 80 സയൻറിസ്റ്റ്/എൻജിനീയർ
text_fieldsbookmark_border
ഐ.എസ്.ആർ.ഒ കേന്ദ്രീകൃത റിക്രൂട്ട്മെൻറ് ബോർഡ് സയൻറിസ്റ്റ്/എൻജിനീയർ -എസ്.സി തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിന് ഒാൺലൈൻ അപേക്ഷ ക്ഷണിച്ചു. (പരസ്യ നമ്പർ ISRO HQ: ICRB05/2017 തീയതി 15.09.2017) www.isac.gov.in/CentralBE-2017/advt.jsp എന്ന വെബ്സൈറ്റ് ലിങ്കിൽ വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തസ്തികകൾ: സയൻറിസ്റ്റ് / എൻജിനീയർ എസ്.സി -ഇലക്ട്രോണിക്സ് ഒഴിവുകൾ -35, മെക്കാനിക്കൽ -35, കമ്പ്യൂട്ടർ സയൻസ് --10, ആകെ 80 ഒഴിവുകളാണുള്ളത്.
യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ ഫസ്റ്റ് ക്ലാസ് ബി.ഇ/ബി.ടെക് (മൊത്തം 65 ശതമാനം മാർക്ക് / CGPA 6.84/10ൽ കുറയരുത്). പ്രായം 5.10.2017ൽ 35 വയസ്സ് കവിയാൻ പാടില്ല. കേന്ദ്ര ഗവൺമെൻറ് ജീവനക്കാർ, വിമുക്ത ഭടന്മാർ, ഭിന്നശേഷിക്കാർ, മികച്ച കായികതാരങ്ങൾ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ് ലഭിക്കും. ഇന്ത്യൻ പൗരന്മാരായിരിക്കണം.
അപേക്ഷഫീസ് 100 രൂപ. ഇൻറർനെറ്റ് ബാങ്കിങ്/ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് മുഖാന്തരമോ എസ്.ബി.െഎ ബ്രാഞ്ചിൽ നേരിേട്ടാ അപേക്ഷഫീസ് അടക്കാം. അപേക്ഷ ഒാൺലൈനായി നിർദേശാനുസരണം സെപ്റ്റംബർ 15 മുതൽ ഒക്ടോബർ അഞ്ചുവരെ www.isro.gov.in എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കാം. രജിസ്ട്രേഷൻ സമയത്ത് ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പർ ഭാവി റഫറൻസിനായി സൂക്ഷിച്ചുവെക്കണം.
അപേക്ഷയിൽ ഇ--മെയിൽ െഎ.ഡി നൽകാൻ മറക്കരുത്. ജോലിയുള്ളവർ ഉദ്യോഗദായകനിൽനിന്നും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഒക്ടോബർ 12നകം വാങ്ങി നൽകേണ്ടിവരും. ഒാൺലൈൻ അപേക്ഷ സമർപ്പണരീതി വെബ്സൈറ്റിലുണ്ട്.
വനിതകൾ, പട്ടികജാതി/വർഗം, വിമുക്തഭടന്മാർ, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽപെടുന്നവരെ അപേക്ഷഫീസിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഇൻറർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അക്കാദമിക് മികവ്/യോഗ്യത പരീക്ഷയുടെ മെറിറ്റ് പരിഗണിച്ച് അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കിയാവും എഴുത്തുപരീക്ഷക്ക് ക്ഷണിക്കുക.
എഴുത്തുപരീക്ഷ 2017 ഡിസംബർ 24ന് തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ന്യൂഡൽഹി, ലഖ്േനാ, ഗുവാഹതി, ദോഹൽ, അഹ്മദാബാദ്, ചണ്ഡിഗഢ്, കൊൽക്കത്ത കേന്ദ്രങ്ങളിലായി നടത്തും. ഒബ്ജക്ടീവ് മാതൃകയിലുള്ള ടെസ്റ്റിൽ 80 ചോദ്യങ്ങളുണ്ടാവും.
എഴുത്തുപരീക്ഷക്കുള്ള ‘കോൾലറ്റർ’ 2017 ഡിസംബർ രണ്ടാംവാരത്തോടെ ഇ--മെയിലിൽ ലഭ്യമാകും. എഴുത്തുപരീക്ഷയിൽ ഉയർന്ന സ്കോർ നേടുന്നവരെ ഇൻറർവ്യൂവിന് വിധേയമാക്കും. ഇൻറർവ്യൂവിൽ 60 ശതമാനം മാർക്കിൽ കുറയാതെ നേടുന്നവരെയാണ് സെലക്ഷൻ പാനലിൽ ഉൾപ്പെടുത്തുക.
സയൻറിസ്റ്റ്/എൻജിനീയർ ‘എസ്.സി’ ഗ്രേഡിൽ നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 56,100 രൂപ അടിസ്ഥാന ശമ്പളം ലഭ്യമാണ്. ഇതിന് പുറമെ വീട്ടുവാടക ബത്ത, യാത്രബത്ത, ഇൻഷുറൻസ്, പെൻഷൻ മുതലായ ആനുകൂല്യങ്ങളുമുണ്ട്.
നിയമനം ലഭിക്കുന്നവർ ഇന്ത്യയിലെവിടെയുമുള്ള െഎ.എസ്.ആർ.ഒ/ബഹിരാകാശവകുപ്പ് കേന്ദ്രങ്ങളിൽ ജോലി ചെയ്യാൻ ബാധ്യസ്ഥരാണ്.
റിക്രൂട്ട്മെൻറ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും തുടർന്നുള്ള അപ്ഡേറ്റുകൾക്കും www.isro.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.

Next Story