ഏകലവ്യ മോഡൽ സ്കൂളുകളിൽ അധ്യാപക -അനധ്യാപക തസ്തികകളിൽ 7267 ഒഴിവുകൾ
text_fieldsഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്ക് (ഇ.എം.ആർ.എസ്) അധ്യാപക-അനധ്യാപക തസ്തികകളിൽ നേരിട്ടുള്ള നിയമനത്തിന് അപേക്ഷിക്കാം. കേന്ദ്രസർക്കാറിന് കീഴിലുള്ള സ്വയംഭരണ സംഘടനയായ നാഷനൽ എജുക്കേഷൻ സൊസൈറ്റി ഫോർ ട്രൈബൽ സ്റ്റുഡന്റ്സിന്റെ (നെസ്റ്റ്സ്) നിയന്ത്രണത്തിലാണ് സ്കൂളുകൾ പ്രവർത്തിക്കുന്നത്.
പട്ടികവർഗ വിഭാഗത്തിൽപെടുന്ന വിദ്യാർഥികൾക്ക് ആറുമുതൽ 12 വരെ ക്ലാസുകളിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുകയാണ് ലക്ഷ്യം. ബ്ലോക്ക്തല റെസിഡൻഷ്യൽ സ്കൂളുകളിൽ വിദ്യാർഥികൾക്കും സ്റ്റാഫിനും താമസം, ഭക്ഷണം അടക്കം എല്ലാസൗകര്യവും ലഭ്യമാണ്. ഇ.എം.ആർ.എസ് സ്റ്റാഫ് സെലക്ഷൻ എക്സാം (ഇ.എസ്.എസ്.ഇ-2025) വഴിയാണ് തെരഞ്ഞെടുപ്പ്.
തസ്തികകളും ഒഴിവുകളും: പ്രിൻസിപ്പൽ-225, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചേഴ്സ് (പി.ജി.ടി)- 1460, ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്സ് (ടി.ജി.ടി.എസ്) 3962, ഫീമെയിൽ സ്റ്റാഫ് നഴ്സ്- 550, ഹോസ്റ്റൽ വാർഡൻ 635, അക്കൗണ്ടന്റ് 61, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ജെ.എസ്.എ) 228, ലാബ് അറ്റൻഡന്റ് 146. ആകെ 7267 ഒഴിവുകൾ.
പി.ജി.ടി തസ്തികയിൽ ലഭ്യമായ വിഷയങ്ങളും ഒഴിവുകളും- ഇംഗ്ലീഷ് 112, ഹിന്ദി- 81, മാത് സ്- 137, കെമിസ്ട്രി-169,ഫിസിക്സ് 198, ബയോളജി-99,ഹിസ്റ്ററി-140, ജ്യോഗ്രഫി-98, കോമേഴ്സ്-120, ഇക്കണോമിക്സ്-155, കമ്പ്യൂട്ടർ സയൻസ്-154. (ശമ്പളനിരക്ക് 47,600-1,51,100 രൂപ).
ടി.ജി.ടി-ഹിന്ദി-424, ഇംഗ്ലീഷ്-395, മാത് സ്-381, സോഷ്യൽസ്റ്റഡീസ്-392, സയൻസ്-408, കമ്പ്യുട്ടർ സയൻസ്-550 (ശമ്പളനിരക്ക്-44,900-1,42,400 രൂപ), ടി.ജി.ടി-മലയാളം, ഉർദു, കന്നട, തെലുഗു അടക്കമുള്ള ഭാഷാവിഷയങ്ങളിൽ 223 ഒഴിവുകൾ; മ്യൂസിക്-314, ആർട്ട്-279, ഫിസിക്കൽ എജുക്കേഷൻ ടീച്ചർ (പി.ഇ.ടി) മെയിൽ-173, ഫീമെയിൽ-299 (ശമ്പളനിരക്ക് 35,400-1,12,400 രൂപ).
ലൈബ്രേറിയൻ-124 ഹോസ്റ്റൽ വാർഡൻ- മെയിൽ-346, ഫീമെയിൽ-289. ഫീമെയിൽ സ്റ്റാഫ് നഴ്സ്-550 അക്കൗണ്ടന്റ് -61. ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് -228); ലാബ് അസിസ്റ്റന്റ് -146
യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷ മാർഗ നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ, സംവരണം അടക്കമുള്ള സമഗ്ര വിവരങ്ങൾ https://nests.tribal.gov.in/ൽ ലഭിക്കും. അപേക്ഷാഫീസ് പ്രിൻസിപ്പൽ -2500 രൂപ, പി.ജി.ടി, ടി.ജി.ടി-2000 രൂപ, നോൺടീച്ചിങ് സ്റ്റാഫ് -1500 രൂപ
വനിതകൾ, എസ്.സി / എസ്.ടി , ഭിന്നശേഷി വിഭാഗക്കാർക്ക് അപേക്ഷാഫീസില്ല. എന്നാൽ, പ്രോസസിങ് ഫീസായി 500 രൂപ നൽകണം. ഓൺലൈനിൽ ഒക്ടോബർ 23വരെ അപേക്ഷിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

