കേ​ന്ദ്ര വ​കു​പ്പു​ക​ളി​ൽ ഒഴിവുകൾ 6.83 ലക്ഷം

23:00 PM
27/11/2019
job-vacancy-271119.jpg

ന്യൂ​ഡ​ൽ​ഹി: വി​വി​ധ കേ​ന്ദ്ര സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ൽ 6.83 ല​ക്ഷം ത​സ്​​തി​ക​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​താ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ലോ​ക്​​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി. മൊ​ത്തം 38,02,779 ത​സ്​​തി​ക​ക​ളി​ൽ ക​ഴി​ഞ്ഞ മാ​ർ​ച്ച്​ ഒ​ന്നു​വ​രെ 31,18,956 പേ​ർ​ക്ക്​ നി​യ​മ​നം ന​ൽ​കി​യ​താ​യി പേ​ഴ്​​സ​ന​ൽ സ​ഹ​മ​ന്ത്രി ജി​തേ​ന്ദ്ര സി​ങ്​ സ​ഭ​യെ അ​റി​യി​ച്ചു.

2019-20 വ​ർ​ഷ​ത്തേ​ക്ക്​ 1,05,338 ത​സ്​​തി​ക​ക​ളി​ൽ​ നി​യ​മ​ന​ത്തി​​ന്​ സ്​​റ്റാ​ഫ്​ സെ​ല​ക്​​ഷ​ൻ ക​മീ​ഷ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

കേന്ദ്ര സർവിസിൽ വിരമിക്കൽ​ പ്രായം കുറക്കില്ല –മന്ത്രി
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ വി​ര​മി​ക്ക​ൽ പ്രാ​യം 60ൽ​നി​ന്ന്​ 58 ആ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന്​ പേ​ഴ്​​സ​ന​ൽ​കാ​ര്യ സ​ഹ​മ​ന്ത്രി ജി​തേ​ന്ദ്ര സി​ങ്​ ലോ​ക്​​സ​ഭ​യെ അ​റി​യി​ച്ചു. കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ സേ​വ​ന, വേ​ത​ന ച​ട്ട​ങ്ങ​ൾ അ​നു​സ​രി​ച്ച്​ വി​ര​മി​ക്ക​ൽ പ്രാ​യ​ത്തി​നു മു​മ്പു​ത​ന്നെ ഏ​തു ജീ​വ​ന​ക്കാ​ര​നെ​യും പി​രി​ച്ചു​വി​ടാ​ൻ സ​ർ​ക്കാ​റി​ന്​ പൂ​ർ​ണാ​വ​കാ​ശ​മു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ത്മാ​ർ​ഥ​ത​യും കാ​ര്യ​ക്ഷ​മ​ത​യും പൊ​തു​താ​ൽ​പ​ര്യ​വു​മി​ല്ലാ​ത്ത​വ​രു​ടെ കാ​ര്യ​ത്തി​ലാ​ണ്​ പ്ര​ധാ​ന​മാ​യും ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്. ഇ​തി​ന്​ മൂ​ന്നു​മാ​സം മു​മ്പ്​ നോ​ട്ടീ​സ്​ ന​ൽ​കു​ക​യോ മൂ​ന്നു മാ​സ​ത്തെ ശ​മ്പ​ളാ​നു​കൂ​ല്യ​ങ്ങ​ൾ കൊ​ടു​ക്കു​ക​യോ ചെ​യ്യ​ണം.  ഇ​ത്​ അ​ർ​ധ​സ​ർ​ക്കാ​ർ സ്​​ഥാ​പ​ന ജീ​വ​ന​ക്കാ​രു​ടെ കാ​ര്യ​ത്തി​ലും ബാ​ധ​ക​മാ​ണ്.

 

Loading...
COMMENTS