ഡൽഹി െഎ.െഎ.ടിയിൽ 64 ഒഴിവുകൾ
text_fieldsഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ വിവിധ തസ്തികകളിലായി 64 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെക്യൂരിറ്റി ഇൻസ്പെക്ടർ, അസി. കെയർ ടേക്കർ, മെസ് മാനേജർ, ജൂനിയർ അസിസ്റ്റൻറ് തുടങ്ങി 12 തസ്തികകളിലാണ് ഒഴിവുകളുള്ളത്.
ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം എന്നിങ്ങനെയാണ് അപേക്ഷകരുടെ യോഗ്യത. മൊത്തം അഞ്ച് ഒഴിവുകൾ ശാരീരിക വെല്ലുവിളി നേരിടുന്നവർക്കായി സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷ ലഭിക്കേണ്ട അവസാന ദിവസം 2018 ജനുവരി 30.
കൂടുതൽ വിവരങ്ങൾ http://www.iitd.ac.in/sites/default/files/jobs/non_acad/advtE-II062017E.pdf എന്ന വെബ്സൈറ്റിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
