കേന്ദ്ര സർവിസിൽ 474 എൻജിനീയർ ഒഴിവുകൾ
text_fieldsപ്രതീകാത്മക ചിത്രം
കേന്ദ്ര സർവിസിൽ എൻജിനീയർമാരെ തെരഞ്ഞെടുക്കുന്നതിന് യു.പി.എസ്.സി നടത്തുന്ന എൻജിനീയറിങ് സർവിസസ് പരീക്ഷ-2026ന് അപേക്ഷിക്കാം. https://upsconline.nic.inൽ ഒക്ടോബർ 16ന് വൈകീട്ട് 6 മണി വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://upsc.gov.inൽ ലഭിക്കും. അപേക്ഷ ഫീസ് 200 രൂപ. വനിതകൾക്കും എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്കും ഫീസില്ല. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ് ബിരുദക്കാർക്കാണ് അവസരം. വിവിധ സർവിസസുകളിലായി 474 ഒഴിവുകളുണ്ട്.
സിവിൽ എൻജിനീയറിങ്ങുകാർക്ക് സെൻട്രൽ എൻജിനീയറിങ് സർവിസ്, സർവേ ഓഫ് ഇന്ത്യ, ബോർഡർ റോഡ്സ്, സെൻട്രൽ വാട്ടർ എൻജിനീയറിങ്, ഇന്ത്യൻ റെയിൽവേ മാനേജ്മെന്റ് സർവിസ്; മെക്കാനിക്കൽകാർക്ക് ജി.എസ്.ഐ എൻജിനീയറിങ് സർവിസ്, ഇന്ത്യൻ നേവൽ മെറ്റീരിയൽ മാനേജ്മെന്റ്,
ഡിഫൻസ് എയ്റോനോട്ടിക്കൽ ക്വാളിറ്റി അഷുറൻസ്, ബോർഡർ റോഡ്സ്, ഇന്ത്യൻ റെയിൽവേ മാനേജ്മെന്റ്; ഇലക്ട്രിക്കൽകാർക്ക് സെൻട്രൽ ഇലക്ട്രിക്കൽ ആൻഡ് മെക്കാനിക്കൽ, ഇന്ത്യൻ നേവൽ മെറ്റീരിയൽ മാനേജ്മെന്റ്, സെൻട്രൽ പവർ എൻജിനീയറിങ് സർവിസ്, ഡിഫൻസ് എയ്റോനോട്ടിക്കൽ ക്വാളിറ്റി അഷുറൻസ്, ഇന്ത്യൻ റെയിൽവേ മാനേജ്മെന്റ്; ഇലക്ട്രോണിക്സുകാർക്ക് ഇന്ത്യൻ റേഡിയോ റെഗുലേറ്ററി, ടെലികമ്യൂണിക്കേഷൻസ്, നേവൽ മെറ്റീരിയൽ മാനേജ്മെന്റ്, ഡിഫൻസ് എയ്റോനോട്ടിക്കൽ ക്വാളിറ്റി അഷുറൻസ്, റെയിൽവേ മാനേജ്മെന്റ് മുതലായ സർവിസുകളിലാണ് നിയമനം.
യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ അംഗീകൃത എൻജിനീയറിങ് ബിരുദം/തത്തുല്യം. ഇന്ത്യൻ നേവൽ ആർമമെന്റ് സർവിസ് (ഇലക്ട്രോണിക്സ് എൻജിനീയറിങ്), ഇന്ത്യൻ റേഡിയോ റെഗുലേറ്ററി സർവിസ് വിഭാഗത്തിലേക്ക് എം.എസ്.സി (വയർലെസ് കമ്യൂണിക്കേഷൻ ഇലക്ട്രോണിക്സ്, റേഡിയോ ഫിസിക്സ്, റേഡിയോ എൻജിനീയറിങ്) എം.എസ്.സി ഫിസിക്സ്, ഇലക്ട്രോണിക്സ് യോഗ്യതയുള്ളവരെയും പരിഗണിക്കും. യോഗ്യതാ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്ക് വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാം. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. പ്രായപരിധി 2026 ജനുവരി ഒന്നിന് 21 വയസ്സ് തികയണം, 30 വയസ്സ് കവിയാനും പാടില്ല. നിയമാനുസൃത ഇളവുണ്ട്.
സെലക്ഷൻ: എൻജിനീയറിങ് സർവിസസ് പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, പേർസണാലിറ്റി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്നവരെയാണ് മെയിൻ പരീക്ഷക്ക് ക്ഷണിക്കുന്നത്. പ്രിലിമിനറിക്ക് കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവും മെയിൻ പരീക്ഷക്ക് തിരുവനന്തപുരം മാത്രവുമാണ് പരീക്ഷാകേന്ദ്രങ്ങൾ. പരീക്ഷാഘടനയും സിലബസും സെലക്ഷൻ നടപടി ക്രമങ്ങളും സംവരണവും ശമ്പളവുമെല്ലാം വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

