ക​ന​റാ ബാ​ങ്കി​ൽ 450 പ്ര​ബേ​ഷ​ന​റി ഒാ​ഫി​സ​ർ

22:04 PM
10/01/2018
ബം​ഗ​ളൂ​രു ആ​സ്​​ഥാ​ന​മാ​യ പൊ​തു​മേ​ഖ​ല ബാ​ങ്കാ​യ ക​ന​റാ ബാ​ങ്ക്​ പ്ര​ബേ​ഷ​ന​റി ഒാ​ഫി​സ​ർ ത​സ്​​തി​ക​യി​ലെ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യു.​ജി.​സി അം​ഗീ​കൃ​ത സ്​​ഥാ​പ​ന​ങ്ങ​ളാ​യ ബം​ഗ​ളൂ​രു​വി​ലെ മ​ണി​പ്പാ​ൽ ​േഗ്ലാ​ബ​ൽ എ​ജു​ക്കേ​ഷ​ൻ സ​ർ​വി​സ​സ്​ പ്രൈ​വ​റ്റ്​ ലി​മി​റ്റ​ഡി​​​െൻറ​യോ മം​ഗ​ളൂ​രു​വി​ലെ എ​ൻ.​െ​എ.​ടി.​ടി.​ഇ എ​ജു​ക്കേ​ഷ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ പ്രൈ​വ​റ്റ്​ ലി​മി​റ്റ​ഡി​​െൻറ​യോ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന ഒ​രു വ​ർ​ഷ പ​രി​ശീ​ല​ന കോ​ഴ്​​സ്​ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്കാ​ണ്​ നി​യ​മ​നം. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​കു​​ന്ന​േ​താ​ടെ ബാ​ങ്കി​ങ്​ ആ​ൻ​ഡ്​ ഫി​നാ​ൻ​സി​ൽ പോ​സ്​​റ്റ്​ ഗ്രാ​ജ്വേ​റ്റ്​ ഡി​േ​പ്ലാ​മ (പി.​ജി.​ഡി.​ബി.​എ​ഫ്)  യോ​ഗ്യ​ത നേ​ടും.  ജ​ന​റ​ൽ-227, ഒ.​ബി.​സി-121, എ​സ്.​സി-67, എ​സ്.​ടി-35 എ​ന്നി​ങ്ങ​നെ 450 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. 

യോ​ഗ്യ​ത: 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ​യു​ള്ള ബി​രു​ദ​മാ​ണ്​ യോ​ഗ്യ​ത (എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ​ക്കും ശാ​രീ​രി​ക​വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്കും 55 ശ​ത​മാ​നം മ​തി).  ക​മ്പ്യൂ​ട്ട​ർ പ​രി​ജ്​​ഞാ​നം വേ​ണം. 2018 ജ​നു​വ​രി ഒ​ന്നി​ന്​ കു​റ​ഞ്ഞ​ത്​ 20 വ​യ​സ്സും കൂ​ടി​യ​ത്​ 30 വ​യ​സ്സു​മാ​യി​രി​ക്ക​ണം.
തെ​​ര​ഞ്ഞെ​ടു​പ്പ്​: ഒാ​ൺ​ലൈ​ൻ ഒ​ബ്​​ജ​ക്​​റ്റി​വ്​ ടെ​സ്​​റ്റ്, ഗ്രൂ​പ്​ ഡി​സ്​​ക​ഷ​ൻ, പേ​ഴ്​​സ​ന​ൽ ഇ​ൻ​റ​ർ​വ്യൂ എ​ന്നി​വ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. മാ​ർ​ച്ച്​ നാ​ലി​നാ​യി​രി​ക്കും ഒാ​ൺ​ലൈ​ൻ ടെ​സ്​​റ്റ്. ആ​ല​പ്പു​ഴ, ക​ണ്ണൂ​ർ, കൊ​ച്ചി, കൊ​ല്ലം, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളാ​യി​രി​ക്കും പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ.

പി.​ജി.​ഡി.​ബി.​എ​ഫ്​ കോ​ഴ്​​സ്​: ഒ​മ്പ​ത്​ മാ​സ​ത്തെ ക്ലാ​സ്​​റൂം പ​ഠ​ന​വും ബാ​ങ്ക്​ ശാ​ഖ​ക​ളി​ൽ മൂ​ന്നു​ മാ​സ​ത്തെ ഇ​േ​ൻ​റ​ൺ​ഷി​പ്പും ചേ​ർ​ന്ന​താ​ണ്​ കോ​ഴ്​​സ്. ഒ​മ്പ​തു മാ​സ​ത്തെ ക്ലാ​സ്​​റൂം പ​ഠ​നം റെ​സി​ഡ​ൻ​ഷ്യ​ൽ മാ​തൃ​ക​യി​ൽ മാ​ത്ര​മാ​യി​രി​ക്കും. കോ​ഴ്​​സ്​ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ബാ​ങ്കി​ൽ പ്ര​ബേ​ഷ​ന​റി ഒാ​ഫി​സ​ർ ഇ​ൻ ജൂ​നി​യ​ർ മാ​നേ​ജ്​​മ​െൻറ്​ ഗ്രേ​ഡ്​ സ്​​കെ​യി​ൽ-I ത​സ്​​തി​ക​യി​ലാ​ണ്​ നി​യ​മ​നം ല​ഭി​ക്കു​ക. 
അ​പേ​ക്ഷ: www.canarabank.com ലൂ​ടെ ഒാ​ൺ​ലൈ​നാ​യി അ​യ​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ മാ​ത്ര​മേ സ്വീ​ക​രി​ക്കൂ. ജ​നു​വ​രി 31ന​കം അ​പേ​ക്ഷി​ക്ക​ണം. 
 കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ http://www.canarabank.com/english/careers/recruitment ൽ RP-2/2017-Recruitment of Probationary Officers in JMGS-I on completionof specially designed PGDBF Course” ലി​ങ്ക്​ സ​ന്ദ​ർ​ശി​ക്കു​ക. 
COMMENTS