ഡൽഹി സബോർഡിനേറ്റ് സർവിസിൽ 43 ഒഴിവ്
text_fieldsഡൽഹി സബോർഡിനേറ്റ് സർവിസിലേക്ക് വെൽഫെയർ ഓഫിസർ/പ്രൊബേഷൻ ഓഫിസർ/പ്രിസൺ വെൽഫെയർ ഓഫിസർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു (പരസ്യനമ്പർ 04/23). വിമെൻ ആൻഡ് ചൈൽഡ് ഡെവലപ്മെന്റ് വകുപ്പിൽ 43 ഒഴിവും സാമൂഹികക്ഷേമ വകുപ്പിൽ 37 ഒഴിവുമുണ്ട്.
യോഗ്യത: സോഷ്യൽ വർക്കിൽ മാസ്റ്റേഴ്സ് ബിരുദം അല്ലെങ്കിൽ എം.എ (സോഷ്യോളജി) അല്ലെങ്കിൽ ക്രിമിനോളജിയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം htttps://dsssbonline.nic.inൽ ലഭിക്കും. ഡിസംബർ അഞ്ചുമുതൽ ജനുവരി മൂന്നുവരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് 100 രൂപ. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലൂടെയാണ് സെലക്ഷൻ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

