Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഎൻ.എച്ച്.പി.സി.എല്ലിൽ...

എൻ.എച്ച്.പി.സി.എല്ലിൽ 400 ട്രെയിനി എൻജിനീയർ/ഓഫീസർ

text_fields
bookmark_border
nhpc 789876
cancel

എൻ.എച്ച്.പി.സി ലിമിറ്റഡ് ഇനിപറയുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രെയിനി എൻജിനീയർ- സിവിൽ ഒഴിവുകൾ -136, ഇലക്ട്രിക്കൽ -41, മെക്കാനിക്കൽ -108, യോഗ്യത- 60 ശതമാനം മാർക്കോടെ റെഗുലർ എൻജിനീയറിങ് ബിരുദം. ഗേറ്റ്- 2022 സ്കോർ നേടിയിരിക്കണം.

ട്രെയിനി ഓഫിസർ- ഫിനാൻസ്, ഒഴിവുകൾ -99, എച്ച്.ആർ -14, ലോ (നിയമം) -3, -യോഗ്യത ഫിനാൻസ്: ബിരുദം + CA/CMA; എച്ച്.ആർ- MBA/PGDM (HR) HRM/PMXIR) അല്ലെങ്കിൽ MSW (PM & IR) അ​​ല്ലെങ്കിൽ MHROD (60 ശതമാനം മാർക്കിൽ കുറയരുത്). യു.ജി.സി നെറ്റ് ഡിസംബർ 21/ജൂൺ 2022 യോഗ്യത നേടിയിരിക്കണം.

ട്രെയിനി ഓഫിസർ (ലോ)- യോഗ്യത- LCB/ഇന്റഗ്രേറ്റഡ് LLB (60 ശതമാനം മാർക്കിൽ കുറയരുത്). ക്ലാറ്റ് -2022 യോഗ്യത വേണം.

പ്രായപരിധി 30. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവുണ്ട്. വിജ്ഞാപനം www.nhpcindia.com/Careersൽ. ഫീസ് 295 രൂപ. SC/ST/PWBD/വിമുക്ത ഭടന്മാർ എന്നീ വിഭാഗങ്ങൾക്ക് ഫീസില്ല. ഓൺലൈനായി ജനുവരി 25 വരെ അപേക്ഷിക്കാം. നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ, സംവരണം ഉൾപ്പെടെയുള്ള വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരുവർഷത്തെ പരിശീലനം നൽകും. പരിശീലനം പൂർത്തിയാക്കുമ്പോൾ 50,000-1,60,000 രൂപ ശമ്പളനിരക്കിൽ എൻജിനീയർ/ഓഫിസറായി നിയമിക്കും. 15 ലക്ഷം രൂപയാണ് വാർഷിക ശമ്പളം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NHPCL
News Summary - 400 Trainee Engineers/Officers in NHPCL
Next Story