ഹൈവേസ് അതോറിറ്റിയിൽ 40 ഡെപ്യൂട്ടി മാനേജർ
text_fieldsനാഷനൽ ഹൈവേസ് അതോറിറ്റി ഒാഫ് ഇന്ത്യ ഡെപ്യൂട്ടി മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 40 ഒഴിവുകളാണുള്ളത്. ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് (GATE) സ്കോറിെൻറ അടിസ്ഥാനത്തിലാണ് നിയമനം.
ഡെപ്യൂട്ടി മാനേജർ (ടെക്നിക്കൽ)-40:
യോഗ്യത: സിവിൽ എൻജിനിയറിങ്ങിൽ ബിരുദം. സിവിൽ എൻജിനീയറിങ്ങിൽ സാധുവായ ഗേറ്റ് സ്കോർ.
പ്രായം: 30 വയസ്സിൽ താഴെ. ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന തീയതി അടിസ്ഥാനമാക്കിയാണ് പ്രായവും യോഗ്യതയും നിശ്ചയിക്കുക. പ്രസ്തുത യോഗ്യതയുള്ള അപേക്ഷകരിൽനിന്ന് അഭിമുഖം നടത്തിയാണ് അന്തിമ തിരഞ്ഞെടുപ്പ് നടത്തുക.
അപേക്ഷിക്കേണ്ട വിധം: www.nhai.org എന്ന വെബ്സൈറ്റിലൂടെ ഒാൺലൈനായി അപേക്ഷിക്കാം. ഫോേട്ടാ, ഒപ്പ് എന്നിവ സ്കാൻ ചെയ്ത് jpg/jpeg/gif േഫാർമാറ്റിൽ അപ്ലോഡ് ചെയ്യണം. ഫയൽ സൈസ് പരമാവധി 1 എം.ബി. വരെയാകാം. അപേക്ഷ നടപടികൾ പൂർത്തിയാക്കിയാൽ Application Acknowledgement ഉദ്യോഗാർഥിയുടെ ഇ-മെയിലിൽ ലഭിക്കും. ഇത് പിന്നീടുള്ള ആവശ്യങ്ങൾക്ക് സൂക്ഷിക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 28.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
