Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEducationchevron_rightCareer Newschevron_rightഡിഫൻസ്​ സർവിസസിൽ 345...

ഡിഫൻസ്​ സർവിസസിൽ 345 ഒഴിവുകൾ

text_fields
bookmark_border
ഡിഫൻസ്​ സർവിസസിൽ 345 ഒഴിവുകൾ
cancel

പ്ര​തി​രോ​ധ സേ​ന വി​ഭാ​ഗ​ങ്ങ​ളി​ൽ വി​വി​ധ കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള പ​രി​ശീ​ല​ന​ത്തി​നും നി​യ​മ​ന​ത്തി​നു​മാ​യി ഫെ​ബ്രു​വ​രി ഏ​ഴി​ന്​ യു.​പി.​എ​സ്.​സി ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന ക​മ്പ​യി​ൻ​ഡ്​ ഡി​ഫ​ൻ​സ്​ സ​ർ​വി​സ​സ്​ പ​രീ​ക്ഷ​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​ന്​ അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി ന​വം​ബ​ർ 17ന​കം സ​മ​ർ​പ്പി​ക്കാം. ആ​കെ 345 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്.

ഇ​ന്ത്യ​ൻ മി​ലി​ട്ട​റി അ​ക്കാ​ദ​മി ഡെ​റാ​ഡൂ​ണി​ൽ 2022 ജ​നു​വ​രി​യി​ലാ​രം​ഭി​ക്കു​ന്ന 152ാമ​ത്​ (ഡി.​ഇ) കോ​ഴ്​​സി​ൽ 100 പേ​ർ​ക്ക്​ പ​രി​ശീ​ല​നം ല​ഭി​ക്കും. ഇ​തി​ൽ 13 ഒ​ഴി​വു​ക​ൾ ആ​ർ​മി വി​ങ്​ എ​ൻ.​സി.​സി 'സി' ​സ​ർ​ട്ടി​ഫി​ക്ക​റ്റു​കാ​ർ​ക്കാ​യി സം​വ​ര​ണം ചെ​യ്​​തി​ട്ടു​ണ്ട്.

ഇ​ന്ത്യ​ൻ നേ​വ​ൽ അ​ക്കാ​ദ​മി ഏ​ഴി​മ​ല​യി​ൽ (ക​ണ്ണൂ​ർ) 2022 ജ​നു​വ​രി​യി​ലാ​രം​ഭി​ക്കു​ന്ന എ​ക്​​സി​ക്യൂ​ട്ടി​വ്​ (ജ​ന​റ​ൽ സ​ർ​വി​സ്) /ഹൈ​ഡ്രോ കോ​ഴ്​​സ്​ പ​രി​ശീ​ല​ന​ത്തി​ൽ 26 പേ​ർ​ക്ക്​ പ്ര​വേ​ശ​ന​മു​ണ്ട്. (ഇ​തി​ൽ ഒ​ഴി​വു​ക​ൾ നേ​വ​ൽ വി​ങ്​ എ​ൻ.​സി.​സി-​സി സ​ർ​ട്ടി​ഫി​ക്ക​റ്റു​കാ​ർ​ക്കു​ള്ള​താ​ണ്. എ​ൻ.​സി.​സി സ്​​പെ​ഷ​ൽ എ​ൻ​ട്രി വ​ഴി​യാ​ണ്​ പ്ര​വേ​ശ​നം).

എ​യ​ർ​ഫോ​ഴ്​​സ്​ അ​ക്കാ​ദ​മി, ഹൈ​ദ​രാ​ബാ​ദി​ൽ 2022 ജ​നു​വ​രി​യി​ലാ​രം​ഭി​ക്കു​ന്ന പ്രീ-​ഫ്ലൈ​യി​ങ്​ ട്രെ​യി​നി​ങ്​ കോ​ഴ്​​സി​ൽ 32 പേ​ർ​ക്ക്​ പ്ര​വേ​ശ​ന​മു​ണ്ട്. എ​ട്ട്​ ഒ​ഴി​വു​ക​ൾ എ​ൻ.​സി.​സി-'​സി' സ​ർ​ട്ടി​ഫി​ക്ക​റ്റ്​ (എ​യ​ർ​വി​ങ്) ഉ​ള്ള​വ​ർ​ക്ക്​ സം​വ​ര​ണം ചെ​യ്​​തി​രി​ക്കു​ന്നു.

ചെ​ന്നൈ​യി​ലെ (മ​ദ്രാ​സ്) ഓ​ഫി​സേ​ഴ്​​സ്​ ട്രെ​യി​നി​ങ്​ അ​ക്കാ​ദ​മി​യി​ൽ 2022 ഏ​പ്രി​ലി​ൽ ആ​രം​ഭി​ക്കു​ന്ന 115ാമ​ത്​ എ​സ്.​എ​സ്.​സി (മെ​ൻ) (എ​ൻ.​ടി) (യു.​പി.​എ​സ്.​സി) കോ​ഴ്​​സി​ൽ 170 പേ​ർ​ക്കാ​ണ്​ അ​വ​സ​രം. 29ാമ​ത്​ എ​സ്.​എ​സ്.​സി (വി​മെ​ൻ) കോ​ഴ്​​സി​ൽ 17 വ​നി​ത​ക​ൾ​ക്കും പ്ര​വേ​ശ​ന​മു​ണ്ട്.

ഇ​ന്ത്യ​ൻ മി​ലി​ട്ട​റി അ​ക്കാ​ദ​മി​യി​ലേ​ക്കും ഓ​ഫി​സേ​ഴ്​​സ്​ ട്രെ​യി​നി​ങ്​ അ​ക്കാ​ദ​മി​യി​ലേ​ക്കും ബി​രു​ദ​ധാ​രി​ക​ൾ​ക്കും ഇ​ന്ത്യ​ൻ നേ​വ​ൽ അ​ക്കാ​ദ​മി​യി​ലേ​ക്ക്​ എ​​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദ​ക്കാ​ർ​ക്കും അ​പേ​ക്ഷി​ക്കാം.

എ​യ​ർ​ഫോ​ഴ്​​സ്​ അ​ക്കാ​ദ​മി​യി​ലേ​ക്ക്​ ബി​രു​ദ​ക്കാ​ർ​ക്കും (പ്ല​സ്​ ടു ​ത​ല​ത്തി​ൽ ഫി​സി​ക്​​സും മാ​ത്ത​മാ​റ്റി​ക്​​സും പ​ഠി​ച്ചി​രി​ക്ക​ണം) എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദ​ക്കാ​ർ​ക്കും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. വി​ശ​ദ​മാ​യ യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ, സെ​ല​ക്​​ഷ​ൻ ന​ട​പ​ടി​ക്ര​മം അ​ട​ങ്ങി​യ ഔ​ദ്യോ​ഗി​ക വി​ജ്​​ഞാ​പ​നം http://upsc.gov.inൽ ​നി​ന്നും ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. അ​പേ​ക്ഷ http://upsconline.nic.inൽ ​ഓ​ൺ​ലൈ​നാ​യി ഇ​പ്പോ​ൾ സ​മ​ർ​പ്പി​ക്കാം. ന​വം​ബ​ർ 17ന്​ ​വൈ​കീ​ട്ട്​ ആ​റു​മ​ണി വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്​ ക​മ്പ​യി​ൻ​ഡ്​ ഡി​ഫ​ൻ​സ്​ സ​ർ​വി​സ​സ്​ പ​രീ​ക്ഷ ന​ട​ത്തു​ക.

Show Full Article
TAGS:combined defense services exam career 
News Summary - 345 vacancies in Defense Services
Next Story