Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightവ്യോമസേനയിൽ 317...

വ്യോമസേനയിൽ 317 ഒഴിവുകൾ

text_fields
bookmark_border
വ്യോമസേനയിൽ 317 ഒഴിവുകൾ
cancel

വ്യോമസേനയിൽ ​ൈഫ്ലയിങ്​, ഗ്രൗണ്ട്​ ഡ്യൂട്ടി (ടെക്​നിക്കൽ ആൻഡ്​ നോൺ ടെക്​നിക്കൽ) ബ്രാഞ്ചുകളിൽ കമീഷൻഡ്​ ഓഫിസറാകാൻ എൻജിനീയറിങ്​ ഉൾപ്പെടെയുള്ള ബിരുദക്കാർക്ക്​ അവസരം. എയർഫോഴ്​സ്​ കോമൺ അഡ്​മിഷൻ ടെസ്​റ്റ്​​, എൻ.സി.സി സ്​പെഷൽ എൻട്രി വഴിയാണ്​ സെലക്​ഷൻ. 317 ഒഴിവുകൾ. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം.

മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്​നസ്​ ഉണ്ടാകണം. പരീക്ഷ ഫീസ്​ 250 രൂപ​. എൻ.സി.സി സ്​പെഷൽ എൻട്രിയിലേക്കുള്ള രജിസ്​ട്രേഷന്​ ഫീസില്ല. 2023 ജനുവരിയിലാരംഭിക്കുന്ന പരിശീലന കോഴ്​സുകളിലേക്കാണ്​ തെരഞ്ഞെടുപ്പ്​. ഔദ്യോഗിക വിജ്ഞാപനം https://afcat.cdac.in, https://careerindianairforce.cdac.in എന്നീ വെബ്​സൈറ്റുകളിൽ. അപേക്ഷ ഓൺലൈനായി ഡിസംബർ ഒന്നുമുതൽ 30 വരെ.

പെർ​െമനൻറ്​​/ഷോർട്ട്​ സർവിസ്​ കമീഷൻ അടിസ്ഥാനത്തിൽ എയർഫോഴ്​സ്​ കോമൺ അഡ്​മിഷൻ ടെസ്​റ്റ്​​, എൻ​ട്രി വഴി ​ൈഫ്ലയിങ്​ ബ്രാഞ്ചിൽ 77 ഒഴിവുകളിലും ഗ്രൗണ്ട്​ ഡ്യൂട്ടി (ടെക്​നിക്കൽ) ബ്രാഞ്ചിൽ 129 ഒഴിവുകളിലും ഗ്രൗണ്ട്​ ഡ്യൂട്ടി (നോൺ ടെക്​നിക്കൽ) ബ്രാഞ്ചിൽ അഡ്​മിനിസ്​ട്രേഷൻ, അക്കൗണ്ട്​സ്​, ലോജിസ്​റ്റിക്​സ്​ വിഭാഗങ്ങളിലായി 111 ഒഴിവുകളിലുമാണ്​ നിയമനം.

​ൈഫ്ലയിങ്​ ബ്രാഞ്ചിൽ ഷോർട്ട്​ സർവിസ്​ കമീഷൻഡ്​ ഓഫിസറായി 14 വർഷം സേവനമനുഷ്​ഠിക്കാം. ​ൈ​ഫ്ലയിങ്​ ഓഫിസർ തസ്​തികയിൽ 56,100-1,77,500 രൂപ ശമ്പള നിരക്കിലാണ്​ നിയമനം. ഒരുവർഷത്തെ പരിശീലനകാലം പ്രതിമാസം 56,100 രൂപ സ്​റ്റൈപ്പന്‍റുണ്ട്​. എൻ.സി.സി സ്​പെഷൽ എൻട്രി വഴിയും ​​ൈഫ്ലയിങ്​ ബ്രാഞ്ചിൽ ഓഫിസറാകാം.

പ്രായപരിധി ​ൈഫ്ലയിങ്​ ബ്രാഞ്ചിലേക്ക്​ 2023 ജനുവരി ഒന്നിന്​ 20-24 വയസ്സ്.

കമേഴ്​സ്യൽ പൈലറ്റ്​ ലൈസൻസുള്ളവർക്ക്​ 26 വയസ്സുവരെയാകാം. ഗ്രൗണ്ട്​ ഡ്യൂട്ടി (ടെക്​നിക്കൽ/നോ​ൺ ടെക്​നിക്കൽ) ബ്രാഞ്ചുകളിലേക്ക്​ പ്രായപരിധി 20-26 വയസ്സാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air Forcevacancies
News Summary - 317 vacancies in the Air Force
Next Story