Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightറായ്പുർ, റായ്​ബറേലി...

റായ്പുർ, റായ്​ബറേലി എയിംസുകളിൽ 287 അധ്യാപക ഒഴിവുകൾ

text_fields
bookmark_border
medical teacher
cancel
camera_alt

representational image

റായ്പുർ, റായ്​ബറേലി എന്നിവിടങ്ങളിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസസ്​ (എയിംസ്​) വിവിധ വകുപ്പുകളിലേക്ക്​ 287 അധ്യാപകരെ തെരഞ്ഞെടുക്കുന്നു.നേരിട്ടും കരാർ അടിസ്ഥാനത്തിലും മറ്റുമാണ്​ നിയമനം.

റായ്പുർ എയിംസിൽ അസിസ്റ്റന്‍റ്​ ​ പ്രഫസർ (49 ഒഴിവുകൾ), അസോസിയേറ്റ്​ ​ പ്രഫസർ (52), അഡീഷനൽ പ്രഫസർ (31), പ്രഫസർ(37) എന്നിങ്ങനെ ആകെ 169 ഒഴിവുകളാണുള്ളത്​. (പരസ്യ നമ്പർ Rec.cell/F-R/2021/406). വിജ്ഞാപനം www.aiimsraipur.edu.inൽ.

അപേക്ഷ ഓൺലൈനായി ഡിസംബർ 25 വരെ സമർപ്പിക്കാം.

റായ്​ബറേലി എയിംസിൽ അസിസ്റ്റന്‍റ്​ പ്രഫസർ(41), അസോസിയേറ്റ്​ പ്രഫസർ (25), അഡീഷനൽ പ്രഫസർ(23), പ്രഫസർ (29) തസ്തികകളിലായി 118 ഒഴിവുകളാണുള്ളത്​. വിജ്ഞാപനം www. aiimsrbl.edu.inൽ​. അപേക്ഷ അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം രജിസ്​​ട്രേഡ്​​ തപാലിൽ റായ്​ബറേലി എയിംസിന്​ ജനുവരി 10 നകം ലഭിക്കണം.

ശമ്പളനിരക്ക്​: അസിസ്റ്റന്‍റ്​ പ്രഫസർ 1,01,500-1,67,400 രൂപ. അസോസിയേറ്റ്​ പ്രഫസർ -1,38,300-2,09,200 രൂപ. അഡീഷനൽ പ്രഫസർ 1,48,200-2,11,400 രൂപ. പ്രഫസർ 1,68,900-2,20,400 രൂപ.കരാർ അടിസ്ഥാനത്തിൽനിയമനം ലഭിക്കുന്നവർക്ക്​ അസിസ്റ്റന്‍റ്​ ​പ്രഫസർ 1,42,506 രൂപ, അസോസിയേറ്റ്​ പ്രഫസർ 1,88,000 രൂപ, അഡീഷനൽ പ്രഫസർ -രണ്ട്​ ലക്ഷം രൂപ, പ്രഫസർ-2,20,000 രൂപ എന്നിങ്ങനെ ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾ വെബ്​സൈറ്റിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AIIMSteacher vacancyraipur AIIMS
News Summary - 287 teacher vacancies in Raipur and Raebareli AIIMS
Next Story