Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightകേ​ന്ദ്ര സ​ർ​വി​സി​ൽ...

കേ​ന്ദ്ര സ​ർ​വി​സി​ൽ 249 ഒ​ഴി​വു​ക​ൾ; ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ 11 വ​രെ സമർപ്പിക്കാം

text_fields
bookmark_border
job vacancy
cancel

കേ​ന്ദ്ര സ​ർ​വി​സി​ൽ വി​വി​ധ ത​സ്​​തി​ക​ക​ളി​ൽ 249 ഒ​ഴി​വു​ക​ളി​ലേ​ക്ക്​ യു.​പി.​എ​സ്.​സി റി​ക്രൂ​ട്ട്​​മെൻറ്​ ന​ട​ത്തു​ന്നു (പ​ര​സ്യ​ന​മ്പ​ർ 02/2021). വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം www.upsc.gov.inൽ ​ല​ഭ്യ​മാ​ണ്.ത​സ്​​തി​ക തി​രി​ച്ചു​ള്ള ഒ​ഴി​വു​ക​ൾ: ഡേ​റ്റാ പ്രോ​സ​സി​ങ്​ അ​സി​സ്​​റ്റ​ൻ​റ്, ഒ​ഴി​വു​ക​ൾ -116. ജ​ന​റ​ൽ സെ​ൻ​ട്ര​ൽ സ​ർ​വി​സ്​ ഗ്രൂ​പ്​​ ബി ​ഗ​സ​റ്റ​ഡ്​ ത​സ്​​തി​ക.

യോ​ഗ്യ​ത മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി (ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ്​/​ഐ.​ടി/​ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്) അ​ല്ലെ​ങ്കി​ൽ ബി.​ഇ/​ബി.​ടെ​ക്​ (ക​മ്പ്യൂ​ട്ട​ർ എ​ൻ​ജി​നീ​യ​റി​ങ്​/​ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​/​ക​മ്പ്യൂ​ട്ട​ർ ടെ​ക്​​നോ​ള​ജി/​ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​ എ​ൻ​ജി​നീ​യ​റി​ങ്​/​ഐ.​ടി) പ്രാ​യ​പ​രി​ധി 30.

അ​സി​സ്​​റ്റ​ൻ​റ്​ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ർ, ഒ​ഴി​വു​ക​ൾ -80, ഗ്രൂ​പ്​​ ബി ​ഗ​സ​റ്റ​ഡ്.​ യോ​ഗ്യ​ത: നി​യ​മ​ബി​രു​ദം/​എ​ൽ​എ​ൽ.​ബി, അ​ഭി​ഭാ​ഷ​ക​രാ​യി മൂ​ന്നു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം. സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​രാ​യി​ട്ടു​ള്ള പ്ര​വൃ​ത്തി​പ​രി​ച​യം അ​ഭി​ല​ഷ​ണീ​യം. പ്രാ​യ​പ​രി​ധി 30.

അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ/​സ്​​പെ​ഷ​ലി​സ്​​റ്റ്​ ഗ്രേ​ഡ്​-III. ഒ​ഴി​വു​ക​ൾ: ഫോ​റ​ൻ​സി​ക്​ മെ​ഡി​സി​ൻ -6, പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​-5, സ​ർ​ജി​ക്ക​ൽ ​ഓ​​ങ്കോ​ള​ജി -2, സോ​ഷ്യ​ൽ ആ​ൻ​ഡ്​ പ്രി​വ​ൻ​റി​വ്​ മെ​ഡി​സി​ൻ/​ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ-12, ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ്​ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ-7, റേ​ഡി​യോ തെ​റ​പ്പി-7, യൂ​റോ​ള​ജി -6. യോ​ഗ്യ​ത: എം.​ബി.​ബി.​എ​സ്​ ബി​രു​ദ​വും ബ​ന്ധ​പ്പെ​ട്ട സ്​​പെ​ഷാ​ലി​റ്റി​യി​ൽ PG/DM/Mch/DNയും ​മൂ​ന്നു​വ​ർ​ഷ​ത്തെ ടീ​ച്ചി​ങ്​ എ​ക്​​സ്​​പീ​രി​യ​ൻ​സും. പ്രാ​യ​പ​രി​ധി 40. സെ​ൻ​ട്ര​ൽ ഹെ​ൽ​ത്ത്​ സ​ർ​വി​സി​ലേ​ക്കാ​ണ്​ സെ​ല​ക്​​ഷ​ൻ.

ജൂ​നി​യ​ർ ടെ​ക്​​നി​ക്ക​ൽ ഓ​ഫി​സ​ർ. ഒ​ഴി​വു​ക​ൾ -6,യോ​ഗ്യ​ത -ബി.​ഇ/​ബി.​ടെ​ക്​ (ഓ​യി​ൽ ടെ​ക്​​നോ​ള​ജി) അ​​ല്ലെ​ങ്കി​ൽ ബി.​എ​സ്​​സി ബി​രു​ദ​വും ഷു​ഗ​ർ ടെ​ക്​​നോ​ള​ജി​യി​ൽ പി.​ജി ഡി​പ്ലോ​മ​യും ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ൽ ഒ​രു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും. എം.​എ​സ്​​സി കെ​മി​സ്​​ട്രി ഓ​യി​ൽ ടെ​ക്​​നോ​ള​ജി പി.​ജി ഡി​പ്ലോ​മ അ​ഭി​ല​ഷ​ണീ​യം. പ്രാ​യ​പ​രി​ധി 30.​​െല​ക്​​ച​റ​ർ (മെ​ഡി​ക്ക​ൽ സോ​ഷ്യ​ൽ വ​ർ​ക്ക്)- ഒ​ഴി​വ്​-1.

അ​സി​സ്​​റ്റ​ൻ​റ്​​ ഡ​യ​റ​ക്​​ട​ർ (ഫി​ഷി​ങ്​ ഹാ​ർ​ബ​ർ), ഒ​ഴി​വ്​-1. യോ​ഗ്യ​ത -ബി.​ടെ​ക്​ സി​വി​ൽ, പോ​ർ​ട്ട്​/​ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ മൂ​ന്നു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vacancyOnline applicationjobCentral Service
News Summary - 249 vacancies in Central Service; Online applications can be submitted till 11
Next Story